'വരുമാനം കണ്ടെത്താനുളള കുറുക്കു വഴി, സർക്കാരിന്റെ ലഹരി വിരുദ്ധ പദ്ധതികൾ ഫലം കാണുന്നില്ല'; വിമർശനവുമായി കത്തോലിക്ക സഭ, പള്ളികളിൽ ഇന്ന് മദ്യ- ലഹരി വിരുദ്ധ ഞായർ

ലഹരിക്കെതിരായ ബോധവൽക്കരണ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി കേരള കത്തോലിക്ക സഭ ഇന്ന് മദ്യ വിരുദ്ധ ഞായർ ആചരിക്കും. വിശ്വാസികൾക്ക് ലഹരി വിരുദ്ധ സന്ദേശം നൽകുന്നതിന്റെ ഭാഗമായി ഇന്നത്തെ കുർബാനയ്ക്കിടയിൽ പ്രത്യേക സർക്കുലർ വായിക്കും. സർക്കാരിന്റെ ലഹരി വിരുദ്ധ പദ്ധതികൾ ഫലം കാണുന്നില്ലെന്നും സർക്കാരിനെതിരെയുള്ള വിമർശനങ്ങളുമാണ് സർക്കുലറിൽ ഉള്ളത്.

തുടർഭരണം നേടി വരുന്ന സർക്കാരുകൾക്ക് വരുമാനം കണ്ടെത്താനുളള കുറുക്കു വഴിയാണ് മദ്യ നിർമാണവും വിൽപനയുമെന്ന് സഭയുടെ സർക്കുലറിൽ വിമർശിക്കുന്നു. ഐടി പാർക്കുകളിൽ പബ് സ്ഥാപിക്കാനും എലപ്പുളളി ബ്രൂവറിക്ക് അനുമതി നൽകാനുമുളള നീക്കങ്ങളെയും സഭ വിമർശിക്കുന്നു.

നാടിനെ മദ്യലഹരിയിൽ മുക്കിക്കൊല്ലാൻ ശ്രമം നടക്കുന്നു. പ്രായപൂർത്തിയാകാത്തവരുടെ ഗുണ്ടാസംഘങ്ങൾ ലഹരിയിൽ അക്രമം നടത്തുമ്പോൾ അധികാരികളുടെ കണ്ണ് അടഞ്ഞു തന്നെയാണന്നും സർക്കുലറിൽ വിമർശനം ഉയർന്നു. അത് കൂടാതെ മദ്യ-രാസ ലഹരി മാഫിയയെ അമർച്ച ചെയ്യാൻ എല്ലാവർക്കും ബാധ്യതയുണ്ടെന്ന് സർക്കുലറിൽ പറയുന്നു.

സ്കൂൾ, കോളേജ് തലങ്ങളിലും മതബോധന ക്ലാസിലും ലഹരിവിരുദ്ധത പഠിപ്പിക്കണമെന്നും സർക്കുലറിൽ ആവശ്യപ്പെടുന്നു. ലഹരിയെ ഫലപ്രദമായി നേരിടുന്നതിനും തരണം ചെയ്യാനുളള മാർഗങ്ങൾ കണ്ടെത്താനുമാണ് മദ്യവിരുദ്ധ ഞായറായി ഇന്ന് ആചരിക്കുന്നതെന്ന് കേരള കത്തോലിക്കാ മെത്രാൻ സമിതി അറിയിച്ചു.

Latest Stories

'ലക്ഷ്‌മി പ്രിയക്കും ഭർത്താവിനും തൃപ്പൂണിത്തുറ സ്റ്റേഷനിലെ എസ്ഐ രേഷ്‌മക്കുമെതിരെ കേസ് എടുക്കണം'; കോടതിയെ സമീപിച്ച് നടി അൻസിബ ഹസൻ

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല

സിഎംആർഎൽ – എക്സാലോജിക് ഇടപാട്; ശശിധരന്‍ കര്‍ത്തയുടെ മകനെ ഇന്ന് ചോദ്യം ചെയ്യും, വീണയോട് ബുധനാഴ്ച ഹാജരാകാൻ നിർദേശം

'പുരുഷന്മാർക്ക് സൗജന്യം കൊടുത്താൽ പൈസ വീട്ടിലെത്തില്ല, സര്‍ക്കാരിന് തന്നെ കിട്ടും'; തമാശ കലർത്തി മെൻസ് അസോസിയേഷന് മുഖ്യമന്ത്രിയുടെ മറുപടി

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രയ്ക്ക് തുടക്കമായി; സർക്കാർ നൽകുന്ന ആദരവെന്ന് മുഖ്യമന്ത്രി

'പ്രിയദര്‍ശിനി പദ്ധതി ഉണ്ടാക്കുന്ന മാറ്റം എല്ലാ വീടുകളിലുമുണ്ടാകും, ടിക്കറ്റിന് വേണ്ടി മുടക്കിയിരുന്ന പണം അവരുടെ ചെറിയൊരു സമ്പാദ്യമായി മറട്ടെ'; മുഖ്യമന്ത്രി