മാധ്യമ പ്രവര്‍ത്തകൻ കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ്; വിചാരണ ആഗസ്റ്റ് 1 മുതൽ; പ്രതി ശ്രീറാം വെങ്കിട്ടരാമൻ മാത്രം

മാധ്യമ പ്രവർത്തകൻ കെ എം ബഷീറിനെകാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ വിചാരണ ആഗസ്റ്റ് 1 മുതൽ തുടങ്ങും. തിരുവനന്തപുരം ഒന്നാം അഡീ.സെഷൻസ് കോടതിയിലാണ് വിചാരണ നടക്കുക. ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനാണ് കേസിലെ പ്രതി. രണ്ടാം പ്രതിയായിരുന്ന വഫ ഫിറോസിനെ കുറ്റപത്രത്തിൽ നിന്നും കോടതി ഒഴിവാക്കിയിരുന്നു.

സംഭവം നടന്നിട്ട് ഏഴ് വർഷം തികയാറാവുമ്പോഴാണ് കേസിൽ വിചാരണ ആരംഭിക്കുന്നത്. 2019 ആഗസ്റ്റ് മൂന്നിന് പുലര്‍ച്ചെ ഒരു മണിക്ക് തിരുവനന്തപുരത്തെ മ്യൂസിയത്തിന് സമീപം വെച്ച് ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറിടിച്ചാണ് മാധ്യമപ്രവർത്തകൻ കെ. എം. ബഷീർ മരിച്ചത്.

തിരുവനന്തപുരം സ്വദേശിയായ വഫ ഫിറോസിന്‍റെ പേരിലുള്ളതായിരുന്നു കെ. എം. ബഷീറിനെ ഇടിച്ച വാഹനം. വഫ ഫിറോസാണ് വാഹനമോടിച്ചത് എന്ന് വരുത്തി തീർക്കാനായിരുന്നു ശ്രീറാം വെങ്കിട്ടരാമന്‍റെ ശ്രമം. വണ്ടിയോടിച്ചത് വഫയാണെന്ന് ആദ്യം പൊലീസും പറഞ്ഞിരുന്നു. എന്നാല്‍, ദൃക്സാക്ഷികളും മാധ്യമപ്രവർത്തകരും ഇടപെട്ടതോടെ ശ്രീറാമിന്‍റെയും പൊലീസിന്‍റെയും നീക്കം പൊളിയുകയായിരുന്നു.

Latest Stories

കാറിന് തീപിടിച്ച് ഗര്‍ഭിണി മരിച്ച സംഭവം: സോനയുടെ മരണം കൊലപാതകമെന്ന് കുടുംബം; ഡിഎൻഎ പരിശോധന ആവശ്യപ്പെട്ട് ഭർത്താവ് പീഡിപ്പിച്ചതായി വെളിപ്പെടുത്തൽ

'രവി മോഹൻ മദ്യത്തിനും മയക്കുമരുന്നിനും അടിമ, മനംമടുത്താണ് കൂടെയുള്ളവരും പ്രിയപ്പെട്ടവരും അയാളെ ഉപേക്ഷിച്ചു പോകുന്നത്'; സുചിത്ര

'തലയ്ക്ക് മുകളിൽ സാമ്പത്തിക പ്രതിസന്ധിയുടെ കാർമേഘങ്ങൾ ഉരുണ്ടുകൂടുമ്പോൾ, പ്രധാനമന്ത്രി ഇറ്റലിയിൽ മിഠായി വിതരണം ചെയ്യുന്ന തിരക്കിലാണ്'; വിമർശിച്ച് രാഹുൽ ഗാന്ധി

മെലോനിക്ക് 'മെലഡി' സമ്മാനിച്ച് മോദി; സോഷ്യൽ മീഡിയയിൽ ട്രെൻഡായി 'മെലോഡി' ഹാഷ്ടാഗ്

'ചെന്നിത്തലക്ക് ആഭ്യന്തരം, വി ഡി സതീശന് ധനകാര്യം...'; മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റങ്ങൾ, പട്ടിക ഗവർണർക്ക് കൈമാറി

മില്‍മ പാല്‍ വില ലിറ്ററിന് 4 രൂപ കൂട്ടി; പുതിയ നിരക്ക് ജൂണ്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍

എംഎല്‍എമാരുടെ സത്യപ്രതിജ്ഞ നാളെ; പ്രോ ടെം സ്പീക്കര്‍ ജി സുധാകരന്‍ സത്യവാചകം ചൊല്ലിക്കൊടുക്കും

ക്ലാസ് മുറികളിൽ അധ്യാപകർ മൊബൈൽ ഉപയോഗിക്കേണ്ട, സോഷ്യൽ മീഡിയ ഇടപെടലും ഒഴിവാക്കണം: ജില്ലാ വിദ്യാഭ്യാസ ഓഫീസർ

'ഞാൻ അവതാരം തന്നെയാണ് ദുഷ്ട ശക്തികളെ നിഗ്രഹിക്കാൻ നിയോഗിക്കപ്പെട്ട അവതാരം' ; മറുപടിയുമായി നടി റിനി ആൻ ജോർജ്

'തെരഞ്ഞെടുപ്പിൽ പരാജയപ്പെടാനുള്ള കാരണം പിണറായിയുടെ ധാർഷ്ട്യം, എം ബി രാജേഷും വീണ ജോർജ്ജും പൂർണ പരാജയം'; തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയറ്റില്‍ വിമർശനം