ടാറ്റൂ പഠിപ്പിക്കാമെന്ന് പറഞ്ഞ് ലൈംഗിക പീഡനം, കൊച്ചിയില്‍ ടാറ്റൂ ആര്‍ട്ടിസ്റ്റിനെതിരെ കേസ്

കൊച്ചിയില്‍ ഒരു ടാറ്റൂ ആര്‍ട്ടിസ്റ്റിനെതിരെ കൂടി പീഡന പരാതി. പാലാരിവട്ടത്തെ ഡീപ്പ് ഇങ്ക് സ്റ്റ്യുഡിയോ ഉടമ കാസര്‍ഗോഡ് സ്വദേശി കുല്‍ദീപ് കൃഷ്ണയ്‌ക്കെതിരെയാണ് പരാതി. ടാറ്റൂ പഠിപ്പിക്കാമെന്ന് പറഞ്ഞ് പീഡിപ്പിച്ചെന്നാണ് ആരോപണം. സ്ഥാപനത്തിലെ മുന്‍ ജീവനക്കാരിയായ മലപ്പുറം സ്വദേശിയാണ് പരാതി നല്‍കിയത്. പാലാരിവട്ടം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ടാറ്റൂ പഠിപ്പിക്കാമെന്ന് കുല്‍ദീപ് വാഗ്ദാനെ ചെയ്യുകയും പിന്നീട് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചതായും യുവതി പറഞ്ഞു. ടാറ്റൂ സ്റ്റുഡിയോ ഓഫീസില്‍, ഹോട്ടലിലും വച്ച് പീഡിപ്പിച്ചു. സ്വകാര്യ ചിത്രങ്ങളും, വീഡിയോകളും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കും എന്ന പറഞ്ഞാണ് ഭീഷണിപ്പെടുത്തിയിരുന്നത്. മൂന്ന് ലക്ഷത്തോളം രൂപ പ്രതി തട്ടിയെടുത്തതായും യുവതി മൊഴി നല്‍കി.

കൊച്ചിയില്‍ രണ്ടാമത്തെ ടാറ്റൂ ആര്‍ട്ടിസ്റ്റിനെതിരെയാണ് ലൈംഗിക പീഡന പരാതി ലഭിക്കുന്നത്. നേരത്തെ ഇന്‍ക് ഫെക്റ്റഡ് ടാറ്റു സ്റ്റുഡിയോ ഉടമയായ സുജേഷിനെതിരെ ഏഴ് പരാതികള്‍ ലഭിച്ചിരുന്നു. വിദേശ വനിത ഉള്‍പ്പടെയാണ്് പരാതി നല്‍കിയത്. ടാറ്റൂ ചെയ്യുന്നതിനിടെ പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി.

സമൂഹ മാധ്യമങ്ങളില്‍ സുജേഷിനെതിരെ മീ ടൂ ആരോപണവുമായി നിരവധി പേരാണ് രംഗത്തെത്തിയത്. പ്രതി നിലവില്‍ പൊലീസ് കസ്റ്റഡിയിലാണ്.

Latest Stories

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍