ക്യാപ്റ്റന്‍ പിണറായി തന്നെ, നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിനെ മുഖ്യമന്ത്രി തന്നെ നയിക്കുമെന്ന് എംഎ ബേബി; അടുത്ത മുഖ്യമന്ത്രി ആരെന്നത് ഭൂരിപക്ഷം ലഭിച്ചതിന് ശേഷം തീരുമാനിക്കും

നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ നയിക്കും. സിപിഎം പിബി യോഗത്തിനു ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി എം.എം.ബേബിയാണ് പ്രഖ്യാപനം നടത്തിയത്. പിണറായി വിജയന്റെ നേതൃത്വത്തിലാകും കേരളത്തില്‍ എല്‍ഡിഎഫ് തിരഞ്ഞെടുപ്പിനെ നേരിടുക. ആരൊക്കെ മത്സരിക്കുമെന്ന് നാലഞ്ചുദിവസത്തിനുള്ളില്‍ അറിയാമെന്നും മാര്‍ച്ച് ആദ്യവാരം സ്ഥാനാര്‍ഥി പട്ടിക പുറത്തുവരുമെന്നും എം.എ.ബേബി പറഞ്ഞു.

പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാണെന്ന് പറയാന്‍ എംഎ ബേബി തയ്യാറായില്ല. മുഖ്യമന്ത്രി ആരെന്നത് വിജയിച്ചതിന് ശേഷം തീരുമാനിക്കുന്നതാണ് പാര്‍ട്ടിയുടെ രീതിയെന്ന് സിപിഎം ജനറല്‍ സെക്രട്ടറി പറഞ്ഞു.
മുഖ്യമന്ത്രി ആരെന്നത് ഭൂരിപക്ഷം ലഭിച്ചതിനു പിന്നാലെ തീരുമാനിക്കുമെന്നാണ് ബേബി പറഞ്ഞത്. പിണറായി വിജയന്‍ തന്നെ പാര്‍ട്ടിയെ നയിക്കണമെന്ന് സിപിഎം കേരള ഘടകം കേന്ദ്രനേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. 75 വയസ്സെന്ന പ്രായപരിധിയില്‍ പിണറായിക്ക് നേരത്തേ പോളിറ്റ് ബ്യൂറോയില്‍ ഇളവ് നല്‍കിയിരുന്നു.

Latest Stories

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ