അദ്ധ്യാപക നിയമനം; മാർക്കുലിസ്റ്റ് പുറത്തു വിട്ടാൽ ബോര്‍ഡ് അംഗങ്ങളുടെ ജീവന് ഭീഷണി, വിവരാവകാശത്തിന് കാലിക്കറ്റ് സർവകലാശാലയുടെ വിചിത്ര മറുപടി

അദ്ധ്യാപക നിയമനത്തിലെ വിവരാവകാശ അപേക്ഷയ്‌ക്ക് വിചിത്ര മറുപടിയുമായി കാലിക്കറ്റ് സർവകലാശാല. മാർക്കുകൾ പുറത്തു വിടുന്നത് ബോർഡ് അംഗങ്ങളുടെ ജീവന് ഭീഷണിയുണ്ടാക്കുമെന്നാണ് സർവ്വകലാശാലയുടെ വിശദീകരണം. അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്കുള്ള നിയമനത്തിലെ അഭിമുഖപരീക്ഷയുടെ മാർക്ക് ലിസ്റ്റ് ആവശ്യപ്പെട്ടപ്പെട്ടപ്പോഴാണ് സർവകലാശാല വിചിത്രമായ മറുപടി നൽകിയത്. സ്വന്തക്കാരെ തിരുകികയറ്റിയെന്ന ആക്ഷേപത്തെ തുടർന്ന് കാലിക്കറ്റ് സർവകലാശാലയിലെ മലയാളം വിഭാഗം അസിസ്‌റ്റന്റ് പ്രൊഫസർ നിയമനം വിവാദമായിരുന്നു.

ഇതേ തുടർന്ന് ഒന്നിലേറെ ഉദ്യോഗാർത്ഥികൾ ഗവർണർക്ക് പരാതി നൽകുകയും കോടതിയിൽ കേസ് കൊടുക്കുകയും ചെയ്‌തിരുന്നു. ഒരു അഭിഭാഷകനാണ് ഇതുമായി ബന്ധപ്പെട്ട് വിവരാവകാശ അപേക്ഷ സർവകലാശാലയ്‌ക്ക് നൽകിയത്. ഇതിൽ ഓരോ ഉദ്യോഗാർത്ഥികൾക്കും ലഭിച്ച മാർക്ക് എത്രയാണെന്ന് ചോദിച്ചിരുന്നു. ഇതിന് മറുപടിയായിട്ടാണ് സർവകലാശാല വിചിത്ര വാദം  ഉന്നയിച്ചത്.

വിവരാവകാശ രേഖയ്‌ക്കുളള മറുപടി വന്നതോടെ സർവകലാശാല ബോധപൂർവ്വം കാര്യങ്ങൾ മറച്ചുവെയ്‌ക്കുന്നുവെന്ന ആക്ഷേപം ശക്തമായിരിക്കുകയാണ്. രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയുമായി ബന്ധപ്പെട്ട് മാത്രം ഉപയോഗിക്കുന്ന വകുപ്പിന്റെ പേരു പറഞ്ഞാണ് സർവകലശാലയുടെ ഈ തട്ടിപ്പ്. അക്കാദമിക്ക് സ്ഥാപനത്തിലേക്ക് നടക്കുന്ന നിയമനം അക്രമത്തിന് കാരണമാകുമെന്ന വാദം സർവകലാശാല ഉന്നയിക്കുന്നത് വിചിത്രമാണ്.

Latest Stories

ലൂസിഫറിലെക്കാൾ പവർഫുള്ളായിട്ടുള്ള വേഷമായിരിക്കുമോ എമ്പുരാനിലെതെന്ന് നിങ്ങൾ പറയേണ്ട കാര്യം: ടൊവിനോ തോമസ്

ഭിക്ഷക്കാരനാണെന്ന് കരുതി പത്ത് രൂപ ദാനം നല്‍കി; സന്തോഷത്തോടെ സ്വീകരിച്ച് തലൈവര്‍! പിന്നീട് അബദ്ധം മനസിലാക്കി സ്ത്രീ

എസി 26 ഡിഗ്രിക്ക് മുകളിലായി സെറ്റ് ചെയ്യുക; വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നത് ഒഴിവാക്കുക; അലങ്കാര ദീപങ്ങള്‍ പ്രവര്‍ത്തിപ്പിക്കരുത്; മുന്നറിയിപ്പുമായി കെഎസ്ഇബി

ആ രണ്ടെണ്ണത്തിന്റെയും പേരിൽ ആരാധകർ തല്ലുണ്ടാക്കുന്നത് മിച്ചം, റൊണാൾഡോയും മെസിയും ഗോട്ട് വിശേഷണത്തിന് പോലും അർഹർ അല്ല; ഇതിഹാസം ആ താരം മാത്രമെന്ന് സൂപ്പർ പരിശീലകൻ

ന്യായീകരിക്കാന്‍ വരുന്നവരോട് എനിക്കൊന്നും പറയാനില്ല, ഇപ്പോള്‍ യദുവിന്റെ ഓര്‍മ തിരിച്ചു കിട്ടിക്കാണുമെന്ന് പ്രതീക്ഷിക്കുന്നു: റോഷ്‌ന

IPL 2024: എഴുതി തള്ളരുത്, അവർക്ക് ഇനിയും പ്ലേ ഓഫിൽ കളിക്കാം: ആൻഡി ഫ്‌ളവർ

കള്ളക്കടൽ പ്രതിഭാസം: സംസ്ഥാനത്തെ റെഡ് അലര്‍ട്ട് പിന്‍വലിച്ചു, ഉഷ്ണതരംഗ മുന്നറിയിപ്പും പിന്‍വലിച്ചു

ഇന്നോവയെ വീഴ്ത്താന്‍ 'മഹീന്ദ്രാ'വതാരം; 7 സീറ്റർ എസ്‌യുവിയുടെ പുതിയ പതിപ്പുമായി മഹീന്ദ്ര

'പണത്തോടുള്ള ആർത്തി, തൃശൂരിൽ വീഴ്ചയുണ്ടായി'; നേതാക്കളെ പേരെടുത്ത് പറഞ്ഞ് വിമർശിച്ച് കെ മുരളീധരൻ

'അങ്ങനെ ചെയ്തത് വളരെ മോശമായിപ്പോയി'; 'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടി വിവാദത്തിൽ വിശദീകരണവുമായി ലിസ്റ്റിൻ സ്റ്റീഫൻ