കുട്ടികള്‍ പിന്നാലെ ഓടിയിട്ടും നിറുത്താതെ ബസുകള്‍; വിദ്യാര്‍ത്ഥികള്‍ക്കൊപ്പം റോഡിലിറങ്ങി ബസ് തടഞ്ഞ് രമ്യ ഹരിദാസ് എംപി

തൃശൂര്‍ പെരുമ്പിലാവില്‍ വിദ്യാര്‍ത്ഥികളെ കയറ്റാതെ പോകുന്ന ബസുകള്‍ തടഞ്ഞ് യാത്രാ സൗകര്യമൊരുക്കി രമ്യ ഹരിദാസ് എംപി. ബസിന് പുറകെ ഓടിയിട്ടും വിദ്യാര്‍ത്ഥികളെ കയറ്റാതെ ബസ് മുന്നോട്ടുപോകുന്നത് കണ്ട എംപി വിഷയത്തില്‍ ഇടപെടുകയായിരുന്നു. കോളേജുകളിലെ ക്ലാസുകള്‍ കഴിഞ്ഞാല്‍ ഇതുവഴി പോകുന്ന ബസുകള്‍ വിദ്യാര്‍ത്ഥികളെ കയറ്റുന്നില്ലെന്ന് വിദ്യാര്‍ത്ഥികള്‍ പരാതി പറഞ്ഞു.

ഇതേ തുടര്‍ന്ന് എംപി കുട്ടികള്‍ക്കൊപ്പം റോഡില്‍ ഇറങ്ങി നിന്ന് ബസുകള്‍ കൈകാട്ടി നിറുത്തുകയായിരുന്നു. എന്നാല്‍ ഇതു വഴിവന്ന ഒരു ബസിലെ ജീവനക്കാരന്‍ ഇത് ദീര്‍ഘ ദൂര ബസാണെന്നും ഈ ബസില്‍ കുട്ടികളെ കയറ്റാന്‍ പറ്റില്ലെന്നും പറഞ്ഞതോടെ രംഗം കൂടുതല്‍ വഷളായി. തുടര്‍ന്ന് നാട്ടുകാരും പൊതുപ്രവര്‍ത്തകരും ഓട്ടോ തൊഴിലാളികളും പ്രശ്‌നത്തില്‍ ഇടപെട്ടതോടെ ബസ് ജീവനക്കാര്‍ വിദ്യാര്‍ത്ഥികളെ ബസില്‍ കയറ്റി.

ഇതിനിടയില്‍ എംപിയോട് ബസ് ജീവനക്കാരന്‍ കയര്‍ത്ത് സംസാരിച്ചത് സംഘര്‍ഷ സമാനമായ സാഹചര്യത്തിന് കാരണമായി. തുടര്‍ന്ന് രമ്യ ഹരിദാസ് പൊലീസിനെ വിളിച്ച് മുഴുവന്‍ വിദ്യാര്‍ത്ഥികളെയും ബസില്‍ കയറ്റി വിട്ടു. ബസ് ജീവനക്കാരന്‍ എംപിയോട് മാപ്പ് പറഞ്ഞതോടെയാണ് പ്രശ്‌നത്തിന് പരിഹാരം കണ്ടെത്താനായത്. പെരുമ്പിലാവില്‍ സ്ഥിരമായി വിദ്യാര്‍ത്ഥികളെ ബസില്‍ കയറാന്‍ അനുവദിക്കാത്തത് സംബന്ധിച്ച് രമ്യ ഹരിദാസ് കുന്നംകുളം എസ്പിയ്ക്ക് പരാതി നല്‍കി.

Latest Stories

ഏകദിന ക്രിക്കറ്റിലേക്ക് സഞ്ജുവിന് വീണ്ടും സ്വാഗതം; ഋഷഭ് പന്തിന് പകരം സഞ്ജുവിനെ പരിഗണിക്കാനൊരുങ്ങി ഗൗതം ഗംഭീർ

മുംബൈ തോൽക്കാൻ കാരണം അവരുടെ മണ്ടത്തരം കൊണ്ട് തന്നെയാണ്, ഹെഡിന്റെ വിക്കറ്റ് അവർ അപ്പീൽ ചെയ്തില്ല: രവിചന്ദ്രൻ അശ്വിൻ

രോഹിത്ത് ഉടനെ കളിക്കളത്തിലേക്ക് മടങ്ങിയെത്തില്ല, അദ്ദേഹത്തിന് വിശ്രമം അനിവാര്യമാണ്'; തുറന്ന് പറഞ്ഞ് മുംബൈ നായകൻ

വിവാഹ ഘോഷയാത്രയ്ക്കിടെയുള്ള ഡിജെ സംഗീതം കേട്ട് 140 കോഴികൾ ചത്തു; മരണകാരണം ഹൃദയാഘാതം; ഡിജെക്കെതിരെ കേസെടുത്ത് പൊലീസ്

ഇടതുപക്ഷം ഒരുപാട് സഹായങ്ങള്‍ ചെയ്തു, ചെറിയ ഭൂരിപക്ഷത്തില്‍ എങ്കിലും പിണറായി വീണ്ടും വരുമെന്നാണ് കണക്ക് കൂട്ടലെന്ന് വെള്ളാപ്പള്ളി; എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ എല്ലായ്‌പ്പോഴും ശരിയല്ല

ബിഗ് M's ഒന്നിച്ച ചിത്രം! സിനിമാ പ്രേമികൾ കാത്തിരുന്ന 'പാട്രിയറ്റ്' നാളെ തീയേറ്ററുകളിലേക്ക്..

ചൂടിന്റെ റിപ്പബ്ലിക്ക്: ഡൽഹിയിൽ നിന്ന് കേരളം വരെ കത്തുന്ന തൊഴിലാളികളുടെ ശരീരങ്ങൾ

'എന്റെ തല, എന്റെ ഫിഗര്‍'; പാസ്‌പോര്‍ട്ടില്‍ വരെ സ്വന്തം പടമൊട്ടിക്കാന്‍ ഡൊണാള്‍ഡ് ട്രംപ്

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത; സംസ്ഥാനത്ത് വേനല്‍മഴ തുടരും, ഇന്നും നാളേയും വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അതിജീവിതയുടെ മേല്‍ ഗര്‍ഭധാരണം അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ല; ബലാത്സംഗത്തെ തുടര്‍ന്നുള്ള ഗര്‍ഭം തുടരാന്‍ നിര്‍ബന്ധിക്കുന്നത് ക്രൂരതയെന്ന് സുപ്രീം കോടതി; ഗര്‍ഭച്ഛിദ്രത്തിന് സമയപരിധി നിശ്ചയിക്കരുത്, 15 വയസുകാരിക്ക് ഗര്‍ഭം നീക്കാന്‍ അനുമതി