ബസ് ചാര്‍ജ് വര്‍ദ്ധനയില്‍ ഇന്ന് തീരുമാനം; ഓട്ടോ ടാക്‌സി നിരക്കും കൂടും

സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധനയില്‍ ഇന്ന് തീരുമാനം ഉണ്ടാകും. ചാര്‍ജ് വര്‍ധന തീരുമാനിക്കുന്നതിനുള്ള ഇടതുമുന്നണി യോഗം വൈകിട്ട് മൂന്ന് മണിക്ക് തിരുവനന്തപുരത്ത് ചേരും. ബസ് ചാര്‍ജ് പത്ത് രൂപയും വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ നിരക്ക് മൂന്ന് രൂപയും ആയേക്കുമെന്നാണ് സൂചന. സില്‍വര്‍ ലൈന്‍ സംബന്ധിച്ച വിവാദങ്ങളും യോഗത്തില്‍ ചര്‍ച്ചയായേക്കും.

വിദ്യാര്‍ത്ഥികളുടെ നിരക്ക് ആറു രൂപയാക്കണം. മിനിമം നിരക്ക് 12 രൂപയാക്കണം. കിലോമീറ്ററിന് ഒരു രൂപ പത്തു പൈസ വര്‍ധിപ്പിക്കണം എന്ന ആവശ്യങ്ങളാണ് സ്വകാര്യ ബസ് ഉടമകള്‍ മുന്നോട്ട് വെച്ചിരുന്നത്. നിര്ക്ക് വര്‍ദ്ധന സര്‍ക്കാര്‍ ഉറപ്പ് നല്‍കിയതോടെയാണ് സ്വകാര്യ ബസ് ഉടമകള്‍ സമരം പിന്‍വലിച്ചത്. നാല് ദിവസം സമരം നടത്തിയിരുന്നു.

രാമചന്ദ്രന്‍ കമ്മിറ്റി ശിപാര്‍ശ പ്രകാരം ഓട്ടോ ടാക്‌സി നിരക്ക് വര്‍ദ്ധനയും പരിഗണനയിലുണ്ട്. ഓട്ടോയുടെ നിരക്ക് മിനിമം 30 ആക്കിയേക്കും. ഒന്നര കിലോമീറ്ററാണ് മിനിമം ദൂരം. പിന്നീടുള്ള ഓരോ കിലോമീറ്ററിനും 15 രൂപയാക്കി വര്‍ദ്ധിപ്പിച്ചേക്കുമെന്നാണ് സൂചന.

ടാക്‌സിയുടെ മിനിമം നിരക്ക് 175 ല്‍ നിന്ന് 220 മുതല്‍ 225 വരെ ആക്കാനാണ് ഗതാഗത വകുപ്പിന്റെ ശിപാര്‍ശ. പിന്നീടുള്ള ദൂരത്തിന് കിലോമീറ്ററിന് 20 വരെയാക്കി വര്‍ദ്ധിപ്പിക്കാനും ശിപാര്‍ശയുണ്ട്.

Latest Stories

സ്വകാര്യ ചിത്രങ്ങൾ ചോർന്നത് തൃഷയുടെ അറിവോടെ; അതുകൊണ്ടാണ് അവർ പരാതി നൽകാഞ്ഞത്; വെളിപ്പെടുത്തലുമായി സുചിത്ര

ആർസിബിയുടെ വിജയത്തിന്റെ ക്രെഡിറ്റ് ധോണിക്ക് നൽകി ഡികെ, ആരാധകരെ അത്ഭുതപ്പെടുത്തി ആർസിബി താരം

പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ കളിക്കാന്‍ ഇന്ത്യന്‍ സൂപ്പര്‍ താരത്തെ ക്ഷണിച്ച് ഷാഹിദ് അഫ്രീദി

ആ ഒറ്റ കാരണം കൊണ്ടാണ് പ്ലേ ഓഫ് എത്താതെ ഞങ്ങൾ മടങ്ങുന്നത്, അല്ലെങ്കിൽ ഇത്തവണയും കപ്പ് ഷെൽഫിൽ ഇരിക്കുമായിരുന്നു; ഋതുരാജ് ഗെയ്‌ക്‌വാദ്

പൊള്ളുന്ന മഞ്ഞലോഹം! സ്വർണം വന്ന വഴി...

ബിക്കിനി ചേരുമോ എന്നറിയാൻ സംവിധായകന്റെ മുന്നില്‍ വച്ച് വസ്ത്രം അഴിക്കാൻ പറഞ്ഞു; കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് വെളിപ്പെടുത്തി ബിഗ് ബോസ് താരം ജാസ്മിൻ

മുണ്ട'ക്കയ'ത്തില്‍ വീഴാതെ സോളറിലെ ഉപകഥാപാത്രങ്ങള്‍

വിജയത്തിന്റെ ക്രെഡിറ്റ് കോഹ്‌ലിക്ക് കൊടുക്കാൻ പറ്റില്ല , അത് ആ താരത്തിന് അവകാശപ്പെട്ടതാണ്; ഫാഫ് ഡു പ്ലെസിസ് പറയുന്നത് ഇങ്ങനെ

നിറങ്ങൾക്കിടയിലൂടെ ചെറിയ ലോകത്തിന്റെ വലിയ കാഴ്ചകൾ കാണുന്ന പെൺകുട്ടി; സംസ്ഥാന പുരസ്‌കാര ജേതാക്കളായ തന്മയ സോളും ജിന്റോ തോമസും ഒന്നിക്കുന്നു

വിജയശതമാനം വിഷയമല്ല; പഠിക്കുന്നവര്‍ മാത്രം ജയിച്ചാല്‍ മതി; എസ്എസ്എല്‍സി പരീക്ഷയ്ക്ക് ഗ്രേസ് മാര്‍ക്ക് നിര്‍ത്തുന്നു; കടുത്ത നിലപാട് പ്രഖ്യാപിച്ച് കര്‍ണാടക