ബഫര്‍ സോണില്‍ ഇടഞ്ഞ് സഭ; അതിവേഗ അനുനയ നീക്കവുമായി സര്‍ക്കാര്‍; മന്ത്രിമാര്‍ പട്ടത്തെ ബിഷപ്പ് ഹൗസില്‍

ഫര്‍ സോണ്‍ വിഷയത്തില്‍ സര്‍ക്കാരിനെ എതിര്‍ത്ത് സമരവുമായി മുന്നോട്ട് പോകുന്ന കെസിബിസിയെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ച് മന്ത്രിമാര്‍. ഇതിന്റെ ഭാഗമായി മന്ത്രിമാരായ ആന്റണി രാജുവും റോഷി അഗസ്റ്റിനും കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലിമിസ് ബാവയുമായി കൂടിക്കാഴ്ച നടത്തി. സമരമുഖത്തുള്ള സിറോ മലബാര്‍ സഭയെ അനുനയിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് കൂടിക്കാഴ്ച്ച.

പട്ടത്തെ ബിഷപ്പ് ഹൗസില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. മറ്റ് ചില വിഷയങ്ങള്‍ സംസാരിക്കാനാണ് ബിഷപ്പിനടുത്ത് എത്തിയതെന്ന് റോഷി അഗസ്റ്റിന്‍ പറഞ്ഞുവെങ്കിലും ബഫര്‍ സോണ്‍ വിഷയത്തില്‍ അദ്ദേഹം ഇടപെടുമെന്ന സൂചന അദ്ദേഹം നല്‍കുന്നു. എല്ലാ കാര്യങ്ങളിലും ഇടപെട്ട് സംസാരിക്കാറുള്ളയാളാണ് കര്‍ദിനാളെന്നും അത് സര്‍ക്കാര്‍ പറഞ്ഞ് ചെയ്യിക്കേണ്ടതില്ലെന്നും റോഷി അഗസ്റ്റിന്‍ പറഞ്ഞു.

അതേസമയം, ജീവനുള്ള കാലത്തോളം ബഫര്‍ സോണ്‍ അനുവദിക്കില്ലെന്ന് താമരശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയില്‍. ചോര ഒഴുക്കിയും സര്‍ക്കാരിന്റെ നീക്കങ്ങള്‍ തടയും. ഉപഗ്ര സര്‍വേയ്ക്ക് പിന്നില്‍ നിഗൂഢതകള്‍ ഉണ്ട്. കര്‍ഷകര്‍ക്കൊപ്പമെന്ന വാക്ക് മുഖ്യമന്ത്രിയുടെ പ്രവൃത്തിയിലില്ല.
ബഫര്‍ സോണ്‍ സംബന്ധിച്ച് സര്‍ക്കാര്‍ പ്രസിദ്ധികരിച്ച ഉപഗ്രഹമാപ്പ്പിന്‍വലിക്കണമെന്നും അദേഹം ആവശ്യപ്പെട്ടു. മലമ്പനിയോടും മലമ്പാമ്പിനോടും തോറ്റിട്ടില്ല, പിന്നല്ലേ ഈ സര്‍ക്കാരിനോടെന്നും അദേഹം പറഞ്ഞു. നീരൊഴുക്കിയവര്‍ക്ക് ചോരയൊഴുക്കാന്‍ മടിയില്ലെന്നും ബിഷപ്പ് പറഞ്ഞു.

സര്‍ക്കാര്‍ പ്രസിദ്ധികരിച്ച ഉപഗ്രഹമാപ്പ് പിന്‍വലിക്കുകയും പഞ്ചായത്തുകളുടെ സഹായത്തോടെ സര്‍വെ നടത്തി കര്‍ഷകരെ ഒരുവിധത്തിലും ബാധിക്കാത്ത വിധത്തില്‍ ബഫര്‍ സോണിന്റെ അതിര്‍ത്തി നിശ്ചയിക്കണമെന്നും ബിഷപ്പ് പറഞ്ഞു. സര്‍ക്കാരിന് ഇത് ചെയ്യാവുന്നതേയുള്ളു. നിരവധി തവണ ഈ കമ്മറ്റി സര്‍ക്കാരിന്റെ ശ്രദ്ധയിലേക്ക് ഇക്കാര്യം കൊണ്ടുവന്നിട്ടുണ്ട്.. അബദ്ധജഡിലവും ആര്‍ക്കും മനസിലാകാത്തതുമായ ഒരു ഉപഗ്രഹമാപ്പാണ് പ്രസിദ്ധികരിച്ചത്. ഉപഗ്രഹമാപ്പ് പ്രസിദ്ധീകരിച്ചവര്‍ക്ക് മാപ്പുകൊടുക്കാന്‍ പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.

Latest Stories

വി ഡി സതീശനെ നേരിടാന്‍ പറവൂരില്‍ ഇ ടി ടൈസണ്‍; സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സിപിഐ; രണ്ടുടേം വ്യവസ്ഥയില്‍ മന്ത്രി കെ രാജന് ഇളവ്

അസമിലും പുതുച്ചേരിയിലും കേരളത്തിനൊപ്പം ഏപ്രില്‍ 9ന് വോട്ടെടുപ്പ്, മേയ് 4ന് വോട്ടെണ്ണല്‍; തമിഴ്‌നാട് ഏപ്രില്‍ 23ന് പോളിംഗ് ബൂത്തില്‍, പശ്ചിമ ബംഗാളില്‍ രണ്ട് ഘട്ടം; ഫലം മേയ് 4ന്

സംസ്ഥാനത്ത് ഏപ്രില്‍ 9ന് വോട്ടെടുപ്പ്; മേയ് 4ന് വോട്ടെണ്ണല്‍; തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍; കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്

ആറ് വിരല്‍ സോഷ്യല്‍ മീഡിയ പ്രചരണത്തില്‍ കഴമ്പില്ല, നെതന്യാഹു കൊല്ലപ്പെട്ടുവെന്നത് വ്യാജ വാര്‍ത്തയെന്ന് ഇസ്രയേല്‍; ജീവനോടെ ഉണ്ടെങ്കില്‍ തിരഞ്ഞുപിടിച്ചു വധിക്കുമെന്ന് ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ്

കെ ടെറ്റില്‍ കൂടുതല്‍ ഇളവുകളുമായി വിദ്യാഭ്യാസ വകുപ്പ്; സ്ഥാനക്കയറ്റവും ബൈട്രാന്‍സ്ഫര്‍ നിയമനവും നല്‍കാം; രണ്ട് വര്‍ഷത്തിനകം കെ ടെറ്റ് യോഗ്യത നേടണമെന്ന് മാത്രം

6-സീറ്റ് ഇലക്‌ട്രിക് എംപിവിയുമായി കിയ; ഉടൻ ലോഞ്ച് ചെയ്യുമോ?

വികാരാധീനനായി വിതുമ്പി കെ സുധാകരന്‍; പഴയ പോരാട്ടങ്ങളേയും സഹപ്രവര്‍ത്തകരേയും ഓര്‍മ്മിപ്പിച്ച് പ്രസംഗം; മല്‍സരിക്കുന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്ന് സമ്മര്‍ദ്ദ നീക്കങ്ങള്‍ക്കിടയില്‍ പ്രതികരണം

തെയ്യത്തിന്റെ തീയിൽ കത്തുന്ന ഒരു ജനതയുടെ മറന്നുപോയ ചരിത്രം; ഒരു ജനതയുടെ സംസ്കാരം നിശ്ശബ്ദമായി ഇല്ലാതാകുമ്പോൾ

ചർച്ചകൾ അന്തിമഘട്ടത്തിൽ, യുഡിഎഫിൽ തർക്കങ്ങൾ ഇല്ല; സീറ്റിനായി ആരും വാശി പിടിക്കുന്നില്ല: വി ഡി സതീശൻ

മുജ്‌തബ ഖമനേയിയുടെ ആരോഗ്യത്തിന് യാതൊരു കുഴപ്പവുമില്ല: ഇറാനിയൻ വിദേശകാര്യമന്ത്രി