കടുവയെ പിടിക്കാന്‍ വനംവകുപ്പ്; സഹായത്തിനായി് കുങ്കിയാനകള്‍

വയനാട് ചീരാലില്‍ വളര്‍ത്തുമൃഗങ്ങളെ ആക്രമിച്ച് കൊന്ന കടുവയെ പിടികൂടാന്‍ കുങ്കിയാനകളുടെ സഹായത്തോടെ തിരച്ചില്‍. ഉള്‍കാട്ടിലേക്ക് കടന്ന് തിരച്ചില്‍ നടത്താനാണ് വനംവകുപ്പിന്റെ നീക്കം. കടുവയെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് ജനകീയ സമിതിയുടെ നേതൃത്വത്തില്‍ രാപ്പകല്‍ സമരം തുടരുകയാണ്.

വിഷയത്തില്‍ ഇടപെടല്‍ ആവശ്യപ്പെട്ട് ബത്തേരി എംഎല്‍എ ഐ.സി ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം ഇന്ന് മുഖ്യമന്ത്രിയെ കാണും.

ഇന്നലെ മാത്രം 3 പശുക്കളെയാണ് കടുവ ആക്രമിച്ചത്. ചീരാല്‍ മേഖലയില്‍ ഒന്നര മാസത്തിനിടെ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 12 വളര്‍ത്തുമൃഗങ്ങളാണ്. വീണ്ടും വളര്‍ത്തു മൃഗങ്ങള്‍ കൊല്ലപ്പെട്ടതോടെ നാട്ടുകാര്‍ പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്.

കടുവയെ ഉടന്‍ പിടികൂടാനായില്ലെങ്കില്‍ രൂക്ഷമായ ജനരോഷം നേരിടേണ്ടി വരുമോ എന്ന ആശങ്ക വനം വകുപ്പിനുണ്ട്. ഇതിനിടെ വളര്‍ത്ത് മൃഗങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്കുള്ള നഷ്ടപരിഹാരം ഉടന്‍ നല്‍കാന്‍ നടപടി സ്വീകരിച്ചതായി വയനാട് ജില്ലാ കളക്ടര്‍ വ്യക്തമാക്കി.

Latest Stories

ആലുവ ഗുണ്ടാ ആക്രമണം; രണ്ട് പ്രതികള്‍ കൂടി പിടിയില്‍; കേസില്‍ ഇതുവരെ അറസ്റ്റിലായത് അഞ്ച് പ്രതികള്‍

പ്രസംഗത്തിലൂടെ അധിക്ഷേപം; കെ ചന്ദ്രശേഖര റാവുവിന് 48 മണിക്കൂര്‍ വിലക്കേര്‍പ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍

പൊലീസിനെ തടഞ്ഞുവച്ച് പ്രതികളെ മോചിപ്പിച്ച സംഭവം; രണ്ട് യുവാക്കളെ കസ്റ്റഡിയിലെടുത്ത് കഠിനംകുളം പൊലീസ്

ക്യാമറ റെക്കോര്‍ഡിംഗിലായിരുന്നു; മെമ്മറി കാര്‍ഡ് നശിപ്പിക്കുമെന്ന് അറിയിച്ചിരുന്നെന്ന് ഡ്രൈവര്‍ യദു

'എല്ലാം അറിഞ്ഞിട്ടും നാണംകെട്ട മൗനത്തില്‍ ഒളിച്ച മോദി'; പ്രജ്വല്‍ രേവണ്ണ അശ്ലീല വീഡിയോ വിവാദത്തില്‍ പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

ഇനി പുതിയ യാത്രകൾ; അജിത്തിന് പിറന്നാൾ സമ്മാനവുമായി ശാലിനി

ഇൻസ്റ്റാഗ്രാമിൽ ഫോളോവെർസ് കുറവുള്ള അവനെ ഇന്ത്യൻ ടീമിൽ എടുത്തില്ല, സെലെക്ഷനിൽ നടക്കുന്നത് വമ്പൻ ചതി; അമ്പാട്ടി റായിഡു പറയുന്നത് ഇങ്ങനെ

'ഒടുവില്‍ സത്യം തെളിയും'; ആരോപണങ്ങളില്‍ പ്രതികരിച്ച് പ്രജ്വല്‍ രേവണ്ണ

കാറിനും പൊള്ളും ! കടുത്ത ചൂടിൽ നിന്ന് കാറിനെ സംരക്ഷിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ...

അടിമുടി ഭയം, വെറുപ്പ് വളര്‍ത്താന്‍ വിറളി പിടിച്ച് സ്ഥാനാര്‍ത്ഥികള്‍ക്ക് മോദിയുടെ കത്ത്