വാളയാര്‍ അമ്മയ്ക്ക് ഐക്യദാര്‍ഢ്യം; സ്ഥാനാര്‍ത്ഥിത്വം രാഷ്ട്രീയ തീരുമാനമെന്ന് ബൃന്ദ കാരാട്ട്

വാളയാര്‍ അമ്മക്ക് പിന്തുണ പ്രഖ്യാപിച്ച് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. നീതിക്കായുള്ള പോരാട്ടത്തില്‍ സിപിഐഎം വാളയാറിലെ അമ്മക്കൊപ്പമാണെന്നും എന്നും കൂടുംബത്തിന്റെ കൂടെയുണ്ടാവുമെന്നും ബൃന്ദ കാരാട്ട് കാഞ്ഞങ്ങാട്ടെ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

‘അമ്മക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയാണ്. എന്നും കുടുംബത്തിന്റെ കൂടെയുണ്ടാവും. ധര്‍മ്മടത്ത് സ്ഥാനാര്‍ത്ഥിയായി നില്‍ക്കുന്നത് അവരുടെ രാഷ്ട്രീയ തീരുമാനമാണ്.’ ബൃന്ദ കാരാട്ട് നിലപാട് വ്യക്തമാക്കി. പ്രതിപക്ഷത്തിനെതിരെ സര്‍ക്കാര്‍ എന്ത് പ്രചാരണം നടത്തിയാലും എല്‍ഡിഎഫ് സര്‍ക്കാര്‍ രണ്ടാമതും അധികാരത്തില്‍ വരുമെന്നും ബൃന്ദ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേയും ബൃന്ദ രംഗത്തെത്തി. കേരളത്തെ എൽഡിഎഫ് സർക്കാർ പിന്നോട്ട് നയിക്കുന്നെന്ന് പറയുന്ന പ്രധാനമന്ത്രി നരേന്ദ്രമോഡി ജിയോ ബ്രാൻഡ് അംബാസഡറായി ഇറങ്ങിയിരിക്കുകയാണെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം ബൃന്ദ കാരാട്ട്.  കെ ഫോണിലൂടെ സാധാരണക്കാരുടെ വീടുകൾ ഡിജിറ്റലാക്കുകയാണ് എൽഡിഎഫ് സർക്കാർ. കേന്ദ്രസർക്കാരിന്റെ ഗോഡൗണുകളിൽ ഭക്ഷ്യധാന്യം കെട്ടിക്കിടക്കുമ്പോൾ കോവിഡ്‌ കാലത്ത് മൂന്നു‌മാസംമാത്രമാണ് ജനത്തിന്‌ നൽകിയത്. കേരളത്തിൽ 88 ലക്ഷം കുടുംബങ്ങൾക്കാണ് റേഷൻകട മുഖേന ഭക്ഷ്യധാന്യം നൽകുന്നതെന്നും അവർ

നിയമസഭാ തെരഞ്ഞെടുപ്പില്‍ ധര്‍മ്മടത്ത് പിണറായി വിജയനെതിരെയാണ് വാളയാര്‍ അമ്മയുടെ മത്സരം. ഭാഗ്യവതിയുടെ തെരഞ്ഞെടുപ്പ് ചിഹ്നം കുഞ്ഞുടുപ്പ് ആണ്. വാളയാര്‍ അമ്മയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് സംഭാവന അഭ്യര്‍ത്ഥിച്ച് സമൂഹ മാധ്യമങ്ങളില്‍ ക്രൗഡ് ഫണ്ടിങ് ക്യാംപെയ്ന്‍ നടക്കുന്നുണ്ട്.
തന്റെ ഫോട്ടോയും പേരും മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുന്നതിന് കുഴപ്പമില്ലെന്ന് ഭാഗ്യവതി വ്യക്തമാക്കിയിരുന്നു.

Latest Stories

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍