പാലം നിര്‍മ്മാണത്തിലെ തട്ടിപ്പ് ചോദ്യം ചെയ്തു; സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തില്‍ യുവാക്കള്‍ക്ക് മര്‍ദ്ദനം

കണ്ണൂര്‍ പയ്യന്നൂരില്‍ പാലം നിര്‍മ്മാണത്തിലെ തട്ടിപ്പ് ചോദ്യം ചെയ്ത യുവാക്കള്‍ക്ക് ക്രൂര മര്‍ദ്ദനം. തട്ടിപ്പ് വിവരാവകാശ രേഖവഴി പുറത്ത് വിട്ട ലിജേഷ്, സുരേഷ് എന്നിവരെയാണ് സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം ആക്രമിച്ചത്.

കണ്ടങ്കാളി വട്ടക്കുളം ബ്രാഞ്ച് സെക്രട്ടറിയായ പി പി പവിത്രനും വാര്‍ഡ് മെമ്പര്‍ കെ ബാലന്റെ മകനും സുഹൃത്തുക്കളും ചേര്‍ന്നാണ് യുവാക്കളെ മര്‍ദ്ദിച്ചത്. സംഭവത്തില്‍പൊലീസ് കേസെടുത്തെങ്കിലും പ്രതികളെ അറസ്റ്റ് ചെയ്തിട്ടില്ല.

പയ്യന്നൂര്‍ നഗരസഭയിലെ 22ാം വാര്‍ഡായ വട്ടക്കുളത്താണ് സംഭവം. മറുവശത്തുള്ള എട്ട് കുടുംബങ്ങള്‍ ഈ പാലത്തെ ആശ്രയിച്ച് കഴിയുന്നവരാണ്. പുറം ലോകവുമായി ഇവരെ ബന്ധിപ്പിക്കുന്ന പാലമാണ് പുനര്‍നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്. രണ്ടര മീറ്റര്‍ മാത്രം വീതിയുള്ള പാലം പൊളിച്ച് മാറ്റി എല്ലാ വാഹനങ്ങള്‍ക്കും പോകാന്‍ കഴിയുന്ന വിധത്തില്‍ അഞ്ചര മീറ്ററാക്കാക്കി പുനര്‍ നിര്‍മ്മിക്കാനായിരുന്നു തീരുമാനം. ഇതിനാ.യി 2019ല്‍ നഗരസഭയുടെ അനുമതി ലഭിക്കുകയും, 7 ലക്ഷം രൂപ ഫണ്ടും വകയിരുത്തുകയും ചെയ്തു.

കോവിഡ് കാലത്ത് നിര്‍ത്തിവച്ച് നിര്‍മ്മാണം കഴിഞ്ഞ മാസമാണ് വീണ്ടും ആരംഭിച്ചത്. എന്നാല്‍ പാലം നാല് മീറ്ററില്‍ പണിയുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ ലിജേഷ് ചോദ്യം ചെയ്യുകയായിരുന്നു. ഇതില്‍ പ്രകോപിതരായ നേതാക്കളും സംഘവും നടുറോട്ടിലിട്ട് യുവാക്കളെ മര്‍ദ്ദിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് പ്രതികരിക്കാനില്ലെന്ന നിലപാടിലാണ് ബ്രാഞ്ച് സെക്രട്ടറിയും, വാര്‍ഡ് മെമ്പറും.

Latest Stories

'ഇനി കണ്ണടയുടെ ആവശ്യമില്ല'; മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകി പിണറായി വിജയൻ

മന്ത്രി കെ മുരളീധരൻ നടത്തിയ വാർത്താ സമ്മേളനത്തിന് താഴെ വിദ്വേഷ കമൻ്റ് ഇട്ടു; സിപിഐഎം പ്രവർത്തകനെതിരെ കേസ്

അതിർത്തി ജില്ലകളിലെ ജനസംഖ്യാ മാറ്റം നേരിട്ട് പരിശോധിക്കാൻ ഉന്നതതല സമിതി എത്തും; നിർദ്ദേശം നൽകി അമിത് ഷാ

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്