അതിര്‍ത്തിതര്‍ക്കം; വീട്ടമ്മയുടെ കഴുത്തില്‍ കമ്പ് കുത്തിക്കയറ്റി

നെയ്യാറ്റിന്‍കരയില്‍ വീട്ടമ്മയുടെ കഴുത്തില്‍ കമ്പ് കുത്തിക്കയറ്റി കൊല്ലാന്‍ ശ്രമം. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ അതിയന്നൂര്‍ സ്വദേശി വിജയകുമാരിയെ(55) തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഞായറാഴ്ച രാത്രി എട്ടിനാണ് സംഭവം. അതിര്‍ത്തി തര്‍ക്കമാണ് ആക്രമണത്തിനു കാരണമെന്നാണ് വിവരം. ഇവരുടെ അയല്‍വാസിയാണ് ആക്രമണത്തിനു പിന്നിലെന്ന് പൊലീസ് പറഞ്ഞു. ഇയാളെ പൊലീസ് തിരയുകയാണ്.

അയര്‍കുന്നത്ത് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് തൂങ്ങി മരിച്ചു

ഭാര്യയെ കൊലപ്പെടുത്തി ശേഷം ഭര്‍ത്താവ് വീടിനുള്ളില്‍ തൂങ്ങി മരിച്ചു. മയന്നൂര്‍ പൂതിരി അയ്യന്‍കുന്ന് കളത്തൂര്‍പറമ്പില്‍ സുനില്‍ കുമാര്‍(52) ഭാര്യ മജ്ഞുള (48) എന്നിവരാണ് മരിച്ചത്.

ഇന്നലെ രാത്രി ഏട്ടു മണിയോടയാണ് സംഭവം. കളിക്കാന്‍ പോയ ശേഷം വീട്ടിലെത്തിയ മകന്‍ ദേവനന്ദാണ് സംഭവം ആദ്യം കണ്ടത്. കതക് തുറക്കാതിരുന്നതിനെ തുടര്‍ന്നു പിന്നിലെത്തി അടുക്കളവാതില്‍ തുറന്ന് അകത്ത് കയറിയപ്പോഴാണ് പിതാവ് തൂങ്ങി നില്‍ക്കുന്നതും മാതാവ് ബോധരഹിതയായി വീണു കിടക്കുന്നതും കണ്ടത്.

ദേവനന്ദിന്റെ നിലവിളി കേട്ടാണ് അയല്‍വാസികള്‍ സംഭവം അറിഞ്ഞത്. അയല്‍വാസികള്‍ വരുമ്പോള്‍ മജ്ഞുളയ്ക്ക് ജീവനുണ്ടായിരുന്നതിനാല്‍ കോട്ടയം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക നിഗമനം.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ