സവര്‍ക്കര്‍- ഗോഡ്‌സെ പരാമര്‍ശം: ലഘുലേഖ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് എന്‍.സി.പി

മഹാത്മാഗാന്ധി ഘാതകന്‍ ഗോഡ്സെയുമായി സവര്‍ക്കര്‍ സ്വവര്‍ഗാനുരാഗത്തിലായിരുന്നുവെന്ന സേവാദളിന്റെ ലഘുലേഖയിലെ പരാമര്‍ശത്തിനെതിരെ എന്‍.സി.പി രംഗത്ത്. അധിക്ഷേപിക്കുന്ന തരത്തിലുള്ള ലേഖനങ്ങള്‍ തയ്യാറാക്കുന്നത് ശരിയല്ല.. ആശയപരമായ വിയോജിപ്പുകള്‍ തെറ്റല്ല. അതേസമയം വ്യക്തിപരമായ പരാമര്‍ശങ്ങള്‍ നടത്താന്‍ പാടില്ല പത്യേകിച്ച് വ്യക്തി (സവര്‍ക്കര്‍) ജീവിച്ചിരിപ്പില്ലെങ്കില്‍-എന്‍.സി.പി. വക്താവ് നവാബ് മാലിക്ക് വ്യക്തമാക്കി. ലഘുലേഖ പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കോണ്‍ഗ്രസിന്റെ പോഷകസംഘടന സേവാദളിന്റെ പരിശീലന ക്യാമ്പില്‍ വിതരണം ചെയ്ത ലഘുലേഖയിലെ പരാമര്‍ശങ്ങളാണ് വിവാദത്തിന് കാരണമായത്. വീര്‍ സവര്‍ക്കര്‍ കിതനാ വീര്‍ എന്ന തലക്കെട്ടിലായിരുന്നു ലഘുലേഖ തയ്യാറാക്കിയത്. ഉമാഭാരതി ഉള്‍പ്പെടെയുള്ള ബി.ജെ.പി. നേതാക്കള്‍ ലഘുലേഖയ്ക്കെതിരേ രംഗത്തെത്തിയിരുന്നു.

കോണ്‍ഗ്രസിന് മനോരോഗ ചികിത്സകന്റെ ആവശ്യമുണ്ട്. അവര്‍ എഴുതിയത് അപലപിക്കപ്പെടേണ്ടതാണ്. അവര്‍ക്ക് സമനില തെറ്റിയിരിക്കുന്നു. ലഘുലേഖയിലെ മുഴുവന്‍ കാര്യങ്ങളും അടിസ്ഥാനരഹിതമാണ്- ഉമാഭാരതി ആരോപിച്ചു. ഉദ്ധവ് താക്കറെ ഇപ്പോള്‍ എന്തു ചെയ്യുമെന്നാണ് കാണേണ്ടത്. അദ്ദേഹം ഇപ്പോഴും കോണ്‍ഗ്രസിനൊപ്പം നില്‍ക്കുമോയെന്ന്  തനിക്കറിയണമെന്നും ഉമാഭാരതി പറഞ്ഞു.

അതേസമയം, തെളിവുകളുടെ അടിസ്ഥാനത്തിലാണ് രചയിതാവ് ലഘുലേഖ തയ്യാറാക്കിയതെന്നാണ് സേവാദള്‍ അദ്ധ്യക്ഷന്‍ ലാല്‍ജി ദേശായിയുടെ പ്രതികരണം

Latest Stories

'ഇനി കണ്ണടയുടെ ആവശ്യമില്ല'; മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകി പിണറായി വിജയൻ

മന്ത്രി കെ മുരളീധരൻ നടത്തിയ വാർത്താ സമ്മേളനത്തിന് താഴെ വിദ്വേഷ കമൻ്റ് ഇട്ടു; സിപിഐഎം പ്രവർത്തകനെതിരെ കേസ്

അതിർത്തി ജില്ലകളിലെ ജനസംഖ്യാ മാറ്റം നേരിട്ട് പരിശോധിക്കാൻ ഉന്നതതല സമിതി എത്തും; നിർദ്ദേശം നൽകി അമിത് ഷാ

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്