കൊച്ചിയിലും വിമാനത്തിന് ബോംബ് ഭീഷണി; സന്ദേശമെത്തിയത് സോഷ്യല്‍ മീഡിയയില്‍

കൊച്ചിയിലും വിമാനത്തിന് ബോംബ് ഭീഷണി. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് രാത്രി ബംഗളൂരുവിലേക്ക് പോകേണ്ട വിമാനത്തിലാണ് ബോംബ് ഭീഷണി ഉയര്‍ത്തിയിരിക്കുന്നത്. സോഷ്യല്‍മീഡിയയിലൂടെ ആയിരുന്നു വിമാനത്തിന് ബോംബ് ഭീഷണി ഉണ്ടായത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെയാണ് ഭീഷണി എത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇതേ തുടര്‍ന്ന് യാത്രക്കാരെ ദേഹപരിശോധനയ്ക്ക് വിധേയമാക്കി. ഭീഷണി സന്ദേശത്തിന്റെ ഉറവിടത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രാത്രി എഴിന് പുറപ്പെടേണ്ട വിമാനം ഇതുവരെ പുറപ്പെട്ടിട്ടില്ല.

അതേസമയം ആകാസയുടെ അഞ്ച് വിമാനങ്ങള്‍ക്കും ഇന്‍ഡിഗോയുടെ അഞ്ച് വിമാനങ്ങള്‍ക്കും നേരെ ബോംബ് ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചിരുന്നു. ബോംബ് ഭീഷണിയെ തുടര്‍ന്ന് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ഉള്‍പ്പെടെ സംയുക്തമായി അന്വേഷണം തുടരുന്നതിനിടെയാണ് വീണ്ടും ഭീഷണി സന്ദേശങ്ങള്‍ എത്തുന്നത്.

ഒരാഴ്ചയ്ക്കിടെ 70 വിമാനങ്ങള്‍ക്ക് നേരെയാണ് ബോംബ് ഭീഷണി ഉണ്ടായത്. സുരക്ഷ ഭീഷണിയെ തുടര്‍ന്ന് ഡല്‍ഹിയില്‍ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട വിസ്താര വിമാനം ജര്‍മ്മനിയിലെ ഫ്രാങ്ക്ഫര്‍ട്ടിലേക്ക് തിരിച്ചുവിട്ടു. തുടര്‍ന്ന് ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലിറക്കിയ വിമാനത്തിന്റെ പരിശോധനകള്‍ പൂര്‍ത്തിയാക്കിയതായി കമ്പനി അറിയിച്ചു.

സുരക്ഷ ഏജന്‍സികള്‍ അനുമതി നല്‍കിയാല്‍ ലണ്ടനിലേക്ക് യാത്ര തിരിക്കുമെന്നും വിസ്താര അറിയിച്ചു. അതേസമയം യാത്രക്കാരുടെ സുരക്ഷയ്ക്കാണ് പ്രാധാന്യമെന്ന് ഇന്‍ഡിഗോ വിമാന കമ്പനി അധികൃതര്‍ വ്യക്തമാക്കി.

Latest Stories

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ