ഡി.സി.സി ഓഫീസില്‍ കരിങ്കൊടി; കെട്ടിയത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെന്ന് അന്വേഷണ കമ്മീഷന്‍

പത്തനംതിട്ട ജില്ലയിലെ ഡിസിസി ഓഫീസിന് മുന്നില്‍ കരിങ്കൊടി കെട്ടിയത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന് പാര്‍ട്ടി അന്വേഷണ കമ്മീഷന്റെ കണ്ടെത്തല്‍. മൂന്നംഗ കമ്മീഷനാണ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. തുടര്‍ അന്വേഷണങ്ങള്‍ക്കായി പൊലീസിനെ സമീപിക്കാനും ആറു പേജുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.

ഓഗസ്റ്റ് 28ന് ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്‍മാരുടെ പട്ടിക പ്രഖ്യാപിച്ചിരുന്നു. അന്ന രാത്രി തന്നെയാണ് നഗരമധ്യത്തിലുള്ള ഡിസിസി ഓഫീസിന് മുന്നിലെ കൊടിമരത്തില്‍ പാര്‍ട്ടിയുടെ പതാക താഴ്ത്തികൊണ്ട് കരിങ്കൊടി കെട്ടിയത്. പി.ജെ കുര്യനടക്കമുള്ള നേതാക്കള്‍ക്കെതിരെ പോസ്റ്ററുകളും ഒട്ടിച്ചു. സംഭവം വിവാദമായതോടെ പാര്‍ട്ടി അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.

ആറന്മുള അസംബ്ലി മണ്ഡലത്തിലെ യൂത്ത് കോണ്‍ഗ്രസിന്റെ ഉടമസ്ഥതയില്‍ ഉള്ള ആംബുലന്‍സിലെത്തിയാണ് കരിങ്കൊടി കെട്ടിയതെന്ന് കേസന്വേഷിക്കുന്ന മൂന്നംഗ കമ്മീഷന് മുന്നില്‍ സാക്ഷികള്‍ മൊഴി നല്‍കി. ഇതേ തുടര്‍ന്ന് ആബുലന്‍സ് കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തണമെന്ന് കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു. സാക്ഷി മൊഴികളുടെ അടിസ്ഥാനത്തില്‍ അതില്‍ പരാമര്‍ശിച്ചിട്ടുള്ള നേതാക്കളുടെ സംഭവം നടന്ന ദിവസത്തെ ഫോണ്‍ രേഖകള്‍ പരിശോധിക്കണമെന്നും റിപ്പോര്‍ട്ട് നിര്‍ദ്ദേശിച്ചട്ടുണ്ട്. മൂന്നംഗ കമ്മീഷന്‍ നാല് മാസം കൊണ്ടാണ് അന്വേഷണം പൂര്‍ത്തിയാക്കിയത്. ഈ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ഉള്‍പ്പെടുത്തി ജില്ലാ നേതൃത്വം തുടര്‍ അന്വേഷണത്തിനായി പൊലീസിന് പരാതി നല്‍കും

Latest Stories

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി