സുരേഷ് ഗോപിയുടെ വാഹനത്തിന് പിന്നാലെ അപേക്ഷയുമായി ഓടി; നിവേദനം നൽകാനെത്തിയ ആളെ ബിജെപി പ്രവർത്തകർ പിടിച്ച് മാറ്റി

സുരേഷ് ഗോപിയുടെ വാഹനത്തിന് പിന്നാലെ ഓടി കാർ തടഞ്ഞ് നിവേദനം നൽകാനെത്തിയ ആളെ ബിജെപി പ്രവർത്തകർ പിടിച്ച് മാറ്റി. കോട്ടയത്താണ് സംഭവം. കലുങ്ക് സംവാദം കഴിഞ്ഞ് നിവേദനം നൽകാനെത്തിയ ആളെയാണ് ബിജെപി പ്രവർത്തകർ പിടിച്ചുമാറ്റിയത്.

കോട്ടയത്തെ കലുങ്ക് സംഗമം കഴിഞ്ഞ് സുരേഷ് ഗോപി കാറിൽ മടങ്ങുബോൾ ആയിരുന്നു സംഭവം. ഒരു മണിക്കൂർ നേരം സംഗമം നടന്നു അവിടെയൊന്നും ഇദ്ദേഹം നിവേദനം നൽകാൻ തയാറായില്ല. സാമ്പത്തിക സഹായം ആവശ്യപ്പെട്ടാണ് വാഹനം തടയാൻ ശ്രമിച്ചതെന്നാണ് നാട്ടുകാർ പറയുന്നത്. കാറിന് പിന്നാലെ ഓടി അപേക്ഷ നല്കാൻ ശ്രമിക്കുമ്പോഴായിരുന്നു ബിജെപി പ്രവർത്തകർ പിടിച്ച് മാറ്റിയത്.

കാറിന്റെ ഡോർ തുറന്നില്ല, തുടർന്ന് അപേക്ഷകൻ കാറിന് പിന്നാലെ ഓടുകയായിരുന്നു. ചുറ്റും ഓടി നടന്ന് നിവേദനം സ്വീകരിക്കണമെന്ന് പറഞ്ഞു. തുടർന്ന് ബിജെപി പ്രവർത്തകർ ഇടപെട്ട് പിടിച്ചുമാറ്റി. ഒരാൾ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയുമായിരുന്നു. അപകടം ഒഴിവാക്കാനാണ് പിടിച്ചുമാറ്റിയതെന്ന് ബിജെപി നേതൃത്വം അറിയിച്ചു. നിവേദനം സുരേഷ് ഗോപി വാങ്ങിയിട്ടുണ്ടെന്നും ബിജെപി അറിയിച്ചു.

Latest Stories

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ