പെരുന്നാളിന് മുസ്ലിം വീടുകളില്‍ ബി.ജെ.പി എത്തില്ല; വ്യാപക സന്ദര്‍ശനം വേണ്ടെന്ന് തീരുമാനം

പെരുന്നാളിന് മുസ്ലിം വീടുകള്‍ സന്ദര്‍ശിക്കാനുളള ബിജെപിയുടെ തീരുമാനത്തില്‍ അയവ്. വ്യാപക സന്ദര്‍ശനം വേണ്ടെന്നാണ് തീരുമാനം. പകരം മോദി സര്‍ക്കാരിന്റെ ക്ഷേമ പദ്ധതികള്‍ മുസ്ലിംങ്ങളിലേക്ക് എത്തിക്കും.

പെരുന്നാള്‍ ദിനത്തില്‍ മുസ്ലീം വീടുകള്‍ സന്ദര്‍ശിക്കാനും സംസ്ഥാനത്തെ ബിജെപി പ്രവര്‍ത്തകര്‍ക്ക് പ്രകാശ് ജാവദേക്കര്‍ നിര്‍ദേശം നല്‍കിയിരുന്നു. അതേസമയം, മുസ്ലിം സമുദായത്തിലെ പാര്‍ശ്വവത്കരിക്കപ്പെട്ടവരേയും ദുര്‍ബലരേയും ചേര്‍ത്തുപിടിക്കാനും ശ്രമം തുടരുമെന്ന് നേതാക്കള്‍ പറയുന്നു.

ഈസ്റ്ററിന് ക്രിസ്ത്യന്‍ വീടുകള്‍ സന്ദര്‍ശിക്കാനുളള തീരുമാനം വിജയിച്ചുവെന്നാണ് ബിജെപിയുടെ വിശ്വാസം. എന്നാല്‍ ഇങ്ങനെയൊരു മുന്നേറ്റം പെരുന്നാള്‍ സന്ദര്‍ശനത്തിലൂടെ കഴിയില്ലെന്നാണ് വിലയിരുത്തല്‍. ഈസ്റ്റര്‍ ദിനത്തില്‍ അരമനകളിലും വിശ്വാസികളുടെ വീട്ടിലേക്കും ബിജെപി നടത്തിയ സ്നേഹയാത്രയുടെ തുടര്‍ച്ചയായി വിഷു ദിനത്തില്‍ ക്രൈസ്തവ വിശ്വാസികളെ ബിജെപി വീടുകളിലേക്ക് ക്ഷണിച്ചു. ക്ഷണപ്രകാരമെത്തുന്നവര്‍ക്ക് വിഷുക്കൈനീട്ടവും നല്‍കും.

പരസ്പരമുള്ള സൗഹൃദ കൂട്ടായ്മ എല്ലാ മാസവും നടത്താനാണ് ബിജെപിയുടെ തീരുമാനം. പെരുന്നാളിന് മുസ്ലീം വിശ്വാസികളുടെ വീടുകള്‍ സന്ദര്‍ശിക്കാനും ബിജെപി തീരുമാനമുണ്ട്. ക്രൈസ്തവ സഭയുമായുള്ള ബന്ധം ഉറപ്പിക്കാന്‍ പ്രതി മാസ സമ്പര്‍ക്ക പരിപാടി നടത്താനാണ് ബിജെപിയുടെ തീരുമാനം.

ഹൈദരാബാദില്‍ നടന്ന ദേശീയനിര്‍വാഹക സമിതിയോഗത്തിലാണ് മതന്യൂനപക്ഷങ്ങളെ ഒപ്പംനിര്‍ത്തണമെന്ന ആവശ്യം ശക്തമായത്. തുടര്‍ന്നാണ് ക്രൈസ്തവരുടെയും മുസ്ലിംങ്ങളുടെയും വീടുകളിലെത്താന്‍ തീരുമാനിച്ചത്.

Latest Stories

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ

'കേന്ദ്രത്തിൻ്റെ തീരുമാനം നടപടിക്രമങ്ങൾ പാലിച്ച്'; ടെലഗ്രാം നിരോധനം ശരിവെച്ച് ഡൽഹി ഹൈക്കോടതി