തിരുവനന്തപുരം നഗരസഭയിലെ ബിജെപി ഭരണം ദുസ്സഹം; മാലിന്യ നീക്കം ഫോട്ടോ ഷൂട്ടായി മാറി, മൂക്ക് പൊത്താതെ നഗരത്തിലൂടെ നടക്കാന്‍ കഴിയില്ലെന്ന് വി ശിവന്‍കുട്ടി

തിരുവനന്തപുരം നഗരസഭയിലെ ബിജെപി ഭരണത്തെ രൂക്ഷമായി വിമര്‍ശിച്ച് വിദ്യാഭ്യാസ മന്ത്രിയും സിപിഎം നേതാവുമായ വി ശിവന്‍കുട്ടി. നഗരസഭാഭരണം ദുസ്സഹമെന്നും മൂക്ക് പൊത്താതെ നഗരത്തിലൂടെ നടക്കാന്‍ കഴിയില്ലെന്നും വി ശിവന്‍കുട്ടി വിമര്‍ശിച്ചു. മാലിന്യ നീക്കം ഫോട്ടോ ഷൂട്ടായി മാറിയെന്നും നഗരത്തിലെ തെരുവ് വിളക്കുകള്‍ കത്തുന്നില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

കുടിവെള്ള പ്രശ്‌നത്തിന് നഗരസഭക്ക് ഉത്തരവാദിത്തം ഇല്ലെന്ന ബജെപി മേയറുടെ വാദം പരിഹാസ്യമാണെന്നും വി ശിവന്‍കുട്ടി പറഞ്ഞു. നഗരസഭ ഭരണത്തിനെതിരെ പ്രക്ഷോഭം ഉയര്‍ന്ന് വരുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ടി പി സെന്‍കുമാറിനും ആര്‍ ശ്രീലേഖക്കുമെതിരെയും ശിവന്‍കുട്ടി വിമര്‍ശനം ഉന്നയിച്ചു. പോടാ പുല്ലേ പൊലീസേ എന്ന മുദ്രാവാക്യത്തിന് മുന്‍കൂര്‍ പ്രാബല്യം ഉണ്ടോ എന്നാണ് ശിവന്‍കുട്ടിയുടെ ചോദ്യം. സര്‍വീസില്‍ ഇരിക്കെ ഇവര്‍ എടുത്ത നടപടികള്‍ പുനഃപരിശോധിക്കണമെന്നും ശിവന്‍ കുട്ടി ആവശ്യപ്പെട്ടു.

സൂര്യാഘാതം ഉണ്ടാകാന്‍ സാധ്യതയുള്ളതില്‍ രാവിലെ 11 മണി മുതല്‍ വൈകിട്ട് 3 മണിവരെ ജോലി ഒഴിവാക്കണമെന്ന സര്‍ക്കുലര്‍ ഇറക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. പല തൊഴില്‍ ഉടമകളും ഇത് പാലിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest Stories

'ലക്ഷ്‌മി പ്രിയക്കും ഭർത്താവിനും തൃപ്പൂണിത്തുറ സ്റ്റേഷനിലെ എസ്ഐ രേഷ്‌മക്കുമെതിരെ കേസ് എടുക്കണം'; കോടതിയെ സമീപിച്ച് നടി അൻസിബ ഹസൻ

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല

സിഎംആർഎൽ – എക്സാലോജിക് ഇടപാട്; ശശിധരന്‍ കര്‍ത്തയുടെ മകനെ ഇന്ന് ചോദ്യം ചെയ്യും, വീണയോട് ബുധനാഴ്ച ഹാജരാകാൻ നിർദേശം

'പുരുഷന്മാർക്ക് സൗജന്യം കൊടുത്താൽ പൈസ വീട്ടിലെത്തില്ല, സര്‍ക്കാരിന് തന്നെ കിട്ടും'; തമാശ കലർത്തി മെൻസ് അസോസിയേഷന് മുഖ്യമന്ത്രിയുടെ മറുപടി

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രയ്ക്ക് തുടക്കമായി; സർക്കാർ നൽകുന്ന ആദരവെന്ന് മുഖ്യമന്ത്രി

'പ്രിയദര്‍ശിനി പദ്ധതി ഉണ്ടാക്കുന്ന മാറ്റം എല്ലാ വീടുകളിലുമുണ്ടാകും, ടിക്കറ്റിന് വേണ്ടി മുടക്കിയിരുന്ന പണം അവരുടെ ചെറിയൊരു സമ്പാദ്യമായി മറട്ടെ'; മുഖ്യമന്ത്രി