ആ​ദ്യ ഘട്ട സ്ഥാനാർത്ഥി പട്ടികയുമായി ബിജെപി; നേമത്ത് രാജീവ് ചന്ദ്രശേഖർ തന്നെ മത്സരിക്കും

ആ​ദ്യ ഘട്ട സ്ഥാനാർത്ഥി പട്ടികയുമായി ബിജെപി. 47 സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നേമത്ത് രാജീവ് ചന്ദ്രശേഖർ മത്സരിക്കും. വട്ടിയൂർക്കാവിൽ ആർ ശ്രീലേഖ, മഞ്ചേശ്വരത്ത് കെ സുരേന്ദ്രൻ, ബേപ്പൂരിൽ കെ പി പ്രകാശ് ബാബു, കാട്ടാക്കടയിൽ പി കെ കൃഷ്ണദാസ്, കഴക്കൂട്ടത്ത് വി മുരളീധരൻ, തൃശൂരിൽ പത്മജ, ഒറ്റപ്പാലത്ത് മേജർ രവി എന്നിവരും മത്സരിക്കും.

കഴിഞ്ഞ ദിവസം സിപിഐയും സിപിഎമ്മും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരുന്നു. കേരളത്തിൽ ഏപ്രിൽ 9നാണ് വോട്ടെടുപ്പ്. വോട്ടെണ്ണലും ഫലപ്രഖ്യാപനവും മെയ് 4 നായിരിക്കും. കേരളത്തിനൊപ്പം അസവും പുതുച്ചേരിയും ഏപ്രിൽ 9 ന് പോളിംഗ് ബൂത്തിലെത്തും. ഏപ്രിൽ 23 നായിരിക്കും തമിഴ്നാട്ടിലെ വോട്ടെടുപ്പ്.

മഞ്ചേശ്വരം – കെ സുരേന്ദ്രൻ, ഉദുമ -മനുലാൽ മേലോത്ത്, കാഞ്ഞങ്ങാട് – ബൽരാജ് എം, പയ്യന്നൂർ – എ പി ഗംഗാധരൻ, അഴീക്കോട് – കെ കെ വിനോദ് കുമാർ, കണ്ണൂർ – സി രഘുനാഥ്, മാനന്തവാടി – പി ശ്യാം രാജ്, സുൽത്താൻബത്തേരി- കവിത എ എസ്, വടകര – അഡ്വ. കെ ദിലീപ്, കുറ്റ്യാടി – രാമദാസ് മണലേരി, നാദാപുരം – സി പി വിപിൻ ചന്ദ്രൻ, കൊയിലാണ്ടി – സി ആർ പ്രഫുൽ കൃഷ്ണൻ, പേരാമ്പ്ര – എം മോഹനൻ മാസ്റ്റർ, ബാലുശ്ശേരി – സി പി സതീശൻ, എലത്തൂർ – ടി ദേവദാസ്.

കോഴിക്കോട് നോർത്ത് – നവ്യ ഹരിദാസ്, കോഴിക്കോട് സൗത്ത് – ടി റനീഷ്, ബേപ്പൂർ – അഡ്വ. കെ പി പ്രകാശ് ബാബു, കുന്നമംഗലം – വി കെ സജീവൻ, ഷൊർണൂർ – സങ്കു ടി ദാസ്, ഒറ്റപ്പാലം – മേജർ രവി, മലമ്പുഴ – സി കൃഷ്ണകുമാർ, പാലക്കാട് – ശോഭാ സുരേന്ദ്രൻ, ചേലക്കര – കെ ബാലകൃഷ്ണൻ, മണലൂർ – അഡ്വ. കെ കെ അനീഷ് കുമാർ, തൃശൂർ – പത്മജ വേണുഗോപാൽ, ഇരിഞ്ഞാലക്കുട –സന്തോഷ് ചെറക്കുളം, ദേവികുളം – എസ്. രാജേന്ദ്രൻ, പാലാ – ഷോൺ ജോർജ്, വൈക്കം- കെ അജിത്ത്

കാഞ്ഞിരപ്പള്ളി – അഡ്വ. ജോർജ് കുര്യൻ, പൂഞ്ഞാർ – പി. സി ജോർജ്ജ്, അമ്പലപ്പുഴ -അരുൺ അനിരുദ്ധൻ, ഹരിപ്പാട് – സന്ദീപ് വാചസ്പതി, ചെങ്ങന്നൂർ – എം വി ഗോപകുമാർ, തിരുവല്ല – അനൂപ് ആൻ്റണി ജോസഫ്, കരുനാഗപ്പള്ളി –വി എസ് ജിതിൻ ദേവ്, കുന്നത്തൂർ – രാജി പ്രസാദ്, കൊട്ടാരക്കര – ആർ രശ്മി, ചാത്തന്നൂർ – ബി ബി ഗോപകുമാർ, ആറ്റിങ്ങൽ – അഡ്വ. പി സുധീർ, നെടുമങ്ങാട് – യുവരാജ് ഗോകുൽ, കഴക്കൂട്ടം – വി മുരളീധരൻ, വട്ടിയൂർക്കാവ് – ആർശ്രീലേഖ, നേമം – രാജീവ് ചന്ദ്രശേഖർ, ​​പാറശ്ശാല – അഡ്വ. ഗിരീഷ് നെയ്യാർ, കാട്ടാക്കട – പി കെ കൃഷ്ണദാസ് എന്നിവരാണ് ബിജെപിയുടെ ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടികയിൽ ഉള്ളത്.

Latest Stories

തൃക്കാക്കരയിൽ അഖിൽ മാരാര്‍, തിരുവമ്പാടിയിൽ സണ്ണി തോമസും തൃക്കരിപ്പൂരിൽ രവി കുളങ്ങരയും; മൂന്ന് മണ്ഡലങ്ങളിൽ കൂടി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ട്വന്‍റി 20

'അയോഗ്യത നിലനിൽക്കില്ല'; എസ്എൻഡിപി യോ​ഗം ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്ന് അയോഗ്യനാക്കിയതിനെതിരെ അപ്പീൽ നൽകി വെള്ളാപ്പള്ളി നടേശൻ

കണ്ണൂർ സിപിഎമ്മിൽ പൊട്ടിത്തെറി, പി. കെ ശ്യാമളക്കെതിരെ വിമതനീക്കം; ജില്ലാ സെക്രട്ടറിയേറ്റംഗം ടി. കെ. ഗോവിന്ദൻ മത്സരിക്കും

പത്തനാപുരത്ത് ഇത്തവണ ഭൂരിപക്ഷം ഇരട്ടിയാകും; തനിക്കെതിരായ ആരോപണങ്ങൾ വിലപ്പോവില്ല: ഗണേഷ് കുമാർ

ജി. സുധാകരന് കോൺഗ്രസ് പിന്തുണ, 52 വർഷത്തെ പാർട്ടി ബന്ധം ഉപേക്ഷിച്ച് കെപിസിസി ജനറൽ സെക്രട്ടറി; ബിജെപിയിലേക്കെന്ന് സൂചന

സ്വർണവില വീണ്ടും താഴേയ്ക്ക്, പവന് 360 രൂപ കുറഞ്ഞു; ഇന്നത്തെ വില അറിയാം

സിപിഐ വിട്ട സി സി മുകുന്ദന്‍ എംഎല്‍എ ബിജെപിയിലേക്ക്; കോണ്‍ഗ്രസില്‍ ചേരാനുള്ള ശ്രമം പരാജയപ്പെട്ടപ്പോള്‍ താമര തണലിലേക്ക്

നിലപാടിലെ മലക്കംമറിച്ചിലിന് പിന്നാലെ യുവതി പ്രവേശനത്തെ അനുകൂലിച്ച അഭിഭാഷകന്‍ രാകേഷ് ദ്വിവേദിയേയും മാറ്റി; ദേവസ്വം ബോര്‍ഡിന് വേണ്ടി യുവതി പ്രവേശനത്തെ എതിര്‍ത്ത അഭിഷേക് മനു സിംഗ്വി ഹാജരായി

ദുബായ് വിമാനത്താവളത്തില്‍ നിന്നുമുള്ള സര്‍വ്വീസുകള്‍ ഭാഗികമായി പുന:സ്ഥാപിച്ചെന്ന് വ്യോമയാന മന്ത്രാലയം; യാത്രക്കാര്‍ വിമാന കമ്പനികളുമായി ബന്ധപ്പെടണം

പയ്യന്നൂര്‍ മണ്ഡലത്തില്‍ നിന്ന് മല്‍സരിക്കുമെന്ന് വി കുഞ്ഞികൃഷ്ണന്‍; 'ആരോപണ വിധേയനായ മധുസൂദനനെ സിപിഎം വീണ്ടും മല്‍സരിപ്പിക്കുമ്പോള്‍ മല്‍സരിക്കാതെ മറ്റുമാര്‍ഗമില്ല'