മറ്റ് സംസ്ഥാനങ്ങളിലെ വിജയം ഇവിടെയും ആവര്‍ത്തിക്കണം, കേരളാ നേതാക്കള്‍ക്ക് മോഡിയുടെ നിര്‍ദ്ദേശം

ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ ബിജെപിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത് പോലെയുള്ള വിജയം ആവര്‍ത്തിക്കണമെന്ന് കേരളത്തിലെ ബിജെപി നേതാക്കള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നിര്‍ദ്ദേശം. ഓഖി ദുരന്ത ബാധിതരെ സന്ദര്‍ശിക്കാന്‍ കേരളത്തിലെത്തിയ സമയത്ത് ബിജെപി സംസ്ഥാന ഭാരവാഹികളുടെയും മോര്‍ച്ചാ നേതാക്കളുടെയും യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്രസര്‍ക്കാര്‍ ജനങ്ങള്‍ക്കായി ചെയ്യുന്ന പദ്ധതികളുടെ വിശദാംശങ്ങളും അതുകൊണ്ടുള്ള പ്രയോജനങ്ങളും ജനങ്ങളിലേക്ക് എത്തിക്കാനുള്ള സംവിധാനം സംസ്ഥാന പാര്‍ട്ടി നേതൃത്വം കൈക്കൊള്ളണം. പാര്‍ട്ടിയുടെ താഴേതട്ട് മുതല്‍ മുകള്‍തട്ടു വരെ അതിനായി പ്രത്യേക സംഘങ്ങള്‍ ഉണ്ടാക്കണമെന്നും മോഡി ആവശ്യപ്പെട്ടു.

ഓഖി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെടാന്‍ അദ്ദേഹം ബിജെപി പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു. കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സഹായങ്ങള്‍ തുടരുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു.

തിരുവനന്തപുരത്തെ ഗസ്റ്റ് ഹൗസില്‍ നടന്ന യോഗത്തില്‍ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, ഒ. രാജഗോപാല്‍ എംഎല്‍എ തുടങ്ങിയവര്‍ സംസാരിച്ചു. ദേശീയ നിര്‍വാഹക സമിതി അംഗം വി. മുരളീധരന്‍ മോഡിയുടെ പ്രസംഗം പരിഭാഷപ്പെടുത്തി.

Latest Stories

ഈ ടി20 ലോകകപ്പ് അവര്‍ക്ക് തന്നെ; പ്രവചിച്ച് ലങ്കന്‍ ഇതിഹാസം

മലപ്പുറത്ത് പ്ലസ് വൺ സീറ്റുകളുടെ എണ്ണം കൂട്ടി

വമ്പൻ നാണക്കേടിന്റെ ലിസ്റ്റിൽ ചെന്നൈയും ബാംഗ്‌ളൂരിനും രാജസ്ഥാനും കൂട്ടായി ഇനി മഞ്ഞപ്പടയും; ആ അപമാനം ഇങ്ങനെ

സൂര്യ ഒരു അസാമാന്യ മനുഷ്യന്‍, അദ്ദേഹത്തിന്റെ 200 ശതമാനവും കങ്കുവയ്ക്ക് നല്‍കിയിട്ടുണ്ട്: ജ്യോതിക

പൊലീസ് ഉദ്യോഗസ്ഥനെ ലഹരിസംഘം വിഷം കുത്തിവച്ച് കൊലപ്പെടുത്തി; ആക്രമണം മോഷ്ടാവിനെ പിന്തുടരുന്നതിനിടെ

എൻഡിഎ സ്ഥാനാർത്ഥി പ്രജ്വൽ രേവണ്ണയ്ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി

എന്തൊരു ശല്യമാണ് ഇവന്മാരെ കൊണ്ട്, ഇനി അവനെ കുറ്റപെടുത്തിയാൽ ഞാൻ കേട്ടുകൊണ്ട് നിൽക്കില്ല; ഡിവില്ലേഴ്‌സ് പറയുന്നത് ഇങ്ങനെ

രാജ്യത്തെ സേവിക്കാന്‍ മോദിയുടെയും അമിത് ഷായുടെയും പാത പിന്തുടരാന്‍ ആഗ്രഹിക്കുന്നു; ജനങ്ങള്‍ അനുഗ്രഹിക്കണം; ബിജെപിയില്‍ ചേര്‍ന്ന് നടി രൂപാലി ഗാംഗുലി

'ഞാനെന്താ പൂച്ചയോ? പലതവണ അബോര്‍ഷന്‍ ചെയ്തു..'; ഭാവനയല്ലാതെ മറ്റാര്‍ക്കെങ്കിലും ധൈര്യമുണ്ടോ ഇത് പറയാന്‍? ചര്‍ച്ചയാകുന്നു

വാരണാസിയിൽ മോദിക്കെതിരെ മത്സരിക്കാൻ പ്രശസ്ത കൊമേഡിയൻ ശ്യാം രംഗീല