ബി.ജെ.പി നേതാക്കളും പോത്തിറച്ചി കഴിച്ച് നോമ്പു.തുറക്കുന്ന നാടാണിത്, കേരളത്തെ യു.പിയോ ഗുജറാത്താക്കാനോ ശ്രമിക്കണ്ടെന്ന് മോദിയോട് സ്വാമി സന്ദീപാനന്ദ ഗിരി

കേരളത്തില്‍ അയ്യപ്പന്റെ പേരു പറയാന്‍ സാധിക്കാത്ത സ്ഥിതിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമര്‍ശത്തിനു മറുപടിയുമായി സ്വാമി സന്ദീപാനന്ദ ഗിരി രംഗത്ത്. കേരളത്തില്‍ ഏതു ദൈവത്തിന്റേയും നാമം ആര്‍ക്കും എത്ര ഉച്ചത്തിലും പറയാം ആരും പിടിച്ച് പോലീസിലേല്‍പ്പിക്കില്ല. ഭക്തരുടെ തലയില്‍ നാളികേരം എറിയാന്‍ ശ്രമിച്ചാല്‍ അത് ആരായാലും പിടിച്ച് അകത്തിടുമെന്നാണ് സ്വാമി സന്ദീപാനന്ദ ഗിരിയുടെ മറുപടി.

ബിജെപി നേതാക്കളും പോത്തിറച്ചി കഴിച്ച് നോമ്പു തുറക്കുന്ന നാടാണിത്. യുപിയോ ഗുജറാത്താക്കാനോ ശ്രമിക്കണ്ട. അതു നടക്കില്ല. ഇവിടെ വര്‍ഗീയത വീഴും വികസനം വാഴുമെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ വ്യക്തമാക്കി.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

പ്രിയ നരേന്ദ്ര ദാമോദര്‍ ദാസ് മോദീജീ…
ഇവിടെ അതായത് കേരളത്തില്‍ നാരായണഗുരുദേവനും, സഹോദരനയ്യപ്പനും, അയ്യങ്കാളിയും, അങ്ങിനെ എണ്ണിയാലൊടുങ്ങത്ത എണ്ണമറ്റ അഗ്‌നിസമാനന്മാരായ ഗുരുക്കന്മാര്‍ ഉഴുതുമറിച്ച പുണ്യഭൂമിയാണിത്.
ഇവിടെ കേരളത്തില്‍ ഏതുദൈവത്തിന്റേയും നാമം ആര്‍ക്കും എത്ര ഉച്ചത്തിലും പറയാം ആരും പിടിച്ച് പോലീസിലേല്‍പ്പിക്കില്ല.
ഭക്തരുടെ തലയില്‍ നാളികേരം എറിയാന്‍ ശ്രമിച്ചാല്‍ അത് ആരായാലും പിടിച്ച് അകത്തിടും.
അതാണ് സാറെ കേരളം.
ഇവിടെ പല ബിജേപി നേതാക്കളും പോത്തിറച്ചി കഴിച്ച് നോമ്പുതുറക്കുന്ന നാടാണിത്.
ഇതിനെ യൂപിയോ ഗുജറാത്താക്കാനോ ശ്രമിക്കണ്ട.അതു നടക്കില്ല.
ഇവിടെ വര്‍ഗീയത വീഴും വികസനം വാഴും.
ഷിബൂഡാ…

Latest Stories

സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുന്ന വിധിയെന്ന് പ്രോസിക്യൂഷന്‍; വിചാരണ കോടതിയില്‍നിന്നു പരിപൂര്‍ണനീതി കിട്ടിയില്ല; 'കൂട്ടബലാത്സംഗത്തിന് നിയമം അനുശാസിക്കുന്ന ഏറ്റവും കുറഞ്ഞ ശിക്ഷ നല്‍കിയ വിധി നിരാശാജനകം'

'ശിക്ഷ കുറഞ്ഞുപോയി, അതിജീവിതക്ക് നീതി കിട്ടിയിട്ടില്ല'; സംവിധായകൻ കമൽ

'ഒരു പെണ്ണിന്റെ മാനത്തിന് 5 ലക്ഷം രൂപ വില, മറ്റ് പ്രതികളെ വെറുതെവിട്ടതുപോലെ ഇവരെയും വിട്ടാൽ മതിയായിരുന്നില്ലേ'; നടിയെ ആക്രമിച്ച കേസിലെ ശിക്ഷാവിധിയിൽ നിരാശയെന്ന് ഭാഗ്യലക്ഷ്മി

നടിയെ ആക്രമിച്ച കേസ്; വിധിപ്പകർപ്പ് വായിച്ച് കഴിഞ്ഞ് തുടർ നടപടിയെന്ന് മന്ത്രി പി രാജീവ്, സർക്കാർ അപ്പീൽ നൽകും

പള്‍സര്‍ സുനി അടക്കം എല്ലാ പ്രതികള്‍ക്കും 20 വര്‍ഷം കഠിന തടവ്; 50,000 രൂപ പിഴ അടയ്ക്കണമെന്നും കോടതി; അതിജീവിതയ്ക്ക് അഞ്ച് ലക്ഷം രൂപ നല്‍കണമെന്നും കോടതി

രാഷ്ട്രപതിയുടെ ശബരിമല സന്ദർശനം; പത്തനംതിട്ടയിൽ നിർമിച്ച ഹെലിപ്പാഡിന് ചെലവായത് 20 ലക്ഷം രൂപ

ചരിത്രക്കുതിപ്പിൽ സ്വർണവില; പവന് 98,000 കടന്നു, വെള്ളി വിലയിലും കുതിപ്പ്

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ബലാത്സം​ഗകേസ് ക്രൈംബ്രാഞ്ചിന് കൈമാറി; എസ്പി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കും

ഇൻഡിഗോ പ്രതിസന്ധി; നാല് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്‌ത് ഡിജിസി

'എന്ത് പണിയാടാ അഖിലേ നീ കാണിച്ചത്'; ജീവനൊടുക്കി 'ചോല'യിലെ നായകൻ, അഖിൽ വിശ്വനാഥിൻ്റെ മരണത്തിൽ നടുങ്ങി മലയാള സിനിമാലോകം