കൊന്നു കളയുമെന്ന് ബി.ജെ.പി മണ്ഡലം പ്രസിഡന്റിന്റെ ഭീഷണി, സുരേന്ദ്രൻ ഇടപെട്ടില്ല; വനിതാ കൗൺസിലർമാർ പ്രധാനമന്ത്രിക്ക് പരാതി നൽകി

ബി.ജെ.പി നേതാവ് കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായി പാലക്കാട് ന​ഗരസഭയിലെ രണ്ട് ബി.ജെ.പി വനിതാ കൗൺസിലർമാർ പ്രധാനമന്ത്രിക്ക് കത്തയച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാറിന്റെ ഭാര്യ മിനി, മുൻ നഗരസഭാ ചെയർപേഴ്‌സൺ പ്രമീള എന്നിവരാണ്‌ മണ്ഡലം പ്രസിഡന്റും കൗൺസിലറുമായ പി സ്‌മിതേഷിനെതിരെ പരാതി അയച്ചത്‌.

പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവര്‍ക്കാണ് ഇരുവരും പരാതി നൽകിയത്. ഓഗസ്റ്റ് 26ന് നടന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ അപമാനിച്ചെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് ഇവരുടെ പരാതി. ഇക്കാര്യം സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനെയും സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി എം. ഗണേഷിനെയും അറിയിച്ചിട്ടും നടപടിയെടുത്തില്ലെന്നും പരാതിക്കാർ പറയുന്നു.

ബിജെപിയിലെ വനിതകൾക്ക് കമ്മിറ്റിയിൽ പോലും അഭിപ്രായം പറയാനാകുന്നില്ല. നേതാക്കൾ ഭീഷണിപ്പെടുത്തുകയാണ്. ദേശീയ നേതൃത്വം ഇടപെട്ടില്ലെങ്കിൽ സംസ്ഥാന വനിതാ കമ്മീഷനെ സമീപിക്കുമെന്നും കൗൺസിലർമാർ പറഞ്ഞു.

Latest Stories

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും