കാസർഗോഡ് ജില്ലാ കളക്ടറുടെ ഉത്തരവ്; നവകേരള സദസ് പൊളിയാതിരിക്കാനുള്ള അടവെന്ന് ബിജെപി

നവകേരള സദസുമായി ബന്ധപ്പെട്ട് കാസർഗോഡ് ജില്ലാ കളക്ടർ ഇറക്കിയ ഉത്തരവിനെ വിമർശിച്ച് ബിജെപി. പരിപാടിയിലേക്ക് ആളെ കൂട്ടുന്നതിന് വേണ്ടിയാണ് ഉത്തരവെന്നാണ് വിമർശനം. എല്ലാ സർക്കാർ ജീവനക്കാരും നവകേരള സദസിൽ പങ്കെടുക്കണമെന്നായിരുന്നു കളക്ടറുടെ ഉത്തരവ്.

പരിപാടി പൊളിയാതിരിക്കാനുള്ള അടവാണിതെന്നും സർക്കാർ നിർദേശപ്രകാരമാണ് കളക്ടർ ഉത്തരവിറക്കിയതെന്നും ബിജെപി സംസ്ഥാന സെക്രട്ടറി കെ ശ്രീകാന്ത്‌ ആരോപിച്ചു. സർക്കാർ നിർദേശമല്ല. കളക്ടർ എന്ന നിലയിൽ സ്വന്തമായി എടുത്ത തീരുമാനമാണെന്നും, തീരുമാനത്തിന്റെ പോസിറ്റീവായ വശം മനസിലാക്കണമെന്നും കാസർഗോഡ് കളക്ടർ കെ ഇമ്പശേഖർ പറഞ്ഞു. ഉത്തരവുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം അറിയിച്ചു.

നവംബർ 18, 19 തീയതികളിലാണ് കാസർ​ഗോഡ് നവ കേരള സദസ് നടക്കുന്നത്. അതത് മണ്ഡലത്തിലെ ഉദ്യോഗസ്ഥരാണ് പരിപാടിയിൽ പങ്കെടുക്കേണ്ടത്. ഞായറാഴ്ച പ്രവർത്തി ദിവസമാക്കിയാണ് കളക്ടർ ഉത്തരവിറക്കിയിരിക്കുന്നത്. പങ്കെടുക്കാൻ ഡ്യൂട്ടി നൽകിക്കൊണ്ട് വകുപ്പ് ജില്ലാ മേധാവി ഉത്തരവിറക്കണമെന്നും എല്ലാ ജീവനക്കാരും പങ്കെടുക്കുന്നു എന്ന് ഉറപ്പുവരുത്തണമെന്നും വകുപ്പ് ജില്ലാ മേധാവികൾക്ക് നിർദേശം നൽകിയാണ് ഉത്തരവ്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ