മദ്യനയത്തിന് എതിരെ താമരശ്ശേരി ബിഷപ്പ്, ജനങ്ങൾ വോട്ട് ചെയ്തത് മദ്യം ഒഴുക്കാനല്ല

സര്‍ക്കാരിന്റെ പുതിയ മദ്യനയം അപലപനീയമാണെന്ന് താമശ്ശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയില്‍. തുടര്‍ഭരണത്തിനായി ജനം വോട്ട് ചെയ്തത് മദ്യം സുലഭമാക്കാനല്ല. മദ്യപാനികളുടെ എണ്ണം കൂട്ടുന്ന നയമാണിതെന്നും അദ്ദേഹം പറഞ്ഞു.

സാധാരണക്കാരുടെ ദൗര്‍ബല്യത്തെ സര്‍ക്കാര്‍ ചൂഷണം ചെയ്യുകയാണ്. ഐടി പാര്‍ക്കുകളില്‍ മദ്യം അനുവദിക്കുന്നത് മദ്യപാനികളുടെ എണ്ണം വര്‍ധിപ്പിക്കും. പുതിയ മദ്യനയത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്നും താമരശ്ശേരി ബിഷപ്പ് ആവശ്യപ്പെട്ടു.

പുതിയ മദ്യനയത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറണമെന്ന് നേരത്തെ കെസിബിസിയും അറിയിച്ചിരുന്നു. മദ്യാസക്തിയിലേക്ക് ജനങ്ങളെ തള്ളിവിടുന്ന സംസ്‌കാരത്തെ നവോത്ഥാനം എന്ന് എങ്ങനെ വിളിക്കാന്‍ കഴിയും. സംസ്ഥാനം നിക്ഷേപ സൗഹൃദമാക്കാന്‍ കുടിയന്മാരെ സൃഷ്ടിക്കുക എന്നത് ബാലിശമായ ചിന്താഗതിയാണ്. കേരളത്തെ മദ്യഭ്രാന്താലയമാക്കരുത്. മദ്യനയത്തില്‍ മാറ്റം വരുത്തണമെന്നും കെസിബിസി മദ്യവിരുദ്ധ സമിതി ആവശ്യപ്പെട്ടിരുന്നു.

മദ്യനയത്തില്‍ മാറ്റം ഉണ്ടായില്ലെങ്കില്‍ വ്യാപകമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും കെസിബിസി വ്യക്തമാക്കി. പുതിയ മദ്യനയ പ്രകാരം ഐടി പാര്‍ക്കുകളില്‍ ബിയര്‍ വൈന്‍ പാര്‍ലറുകള്‍ ആരംഭിക്കാന്‍ ലൈസന്‍സ് അനുവദിക്കും. ബ്രുവറി ലൈസന്‍സും നല്‍കും. പഴവര്‍ഗങ്ങളില്‍ നിന്ന് വീര്യം കുറഞ്ഞ മദ്യം ഉല്‍പ്പാദിക്കുമെന്നും സര്‍ക്കാര്‍ പറയുന്നു.

Latest Stories

അതിജീവിതയെ അപമാനിക്കുന്ന വിധത്തില്‍ വാര്‍ത്തകള്‍ നല്‍കരുത്; പ്രതി പറയുന്ന കാര്യങ്ങള്‍ അപമാനം ഉണ്ടാക്കുന്നു; മാധ്യമങ്ങള്‍ക്ക് താക്കീതുമായി വനിതാ കമ്മിഷന്‍

മത്സരശേഷം ആരാധകർക്കും എതിരാളികൾക്കും ഒരേ പോലെ ഷോക്ക് നൽകുന്ന പ്രവൃത്തി ചെയ്ത് ധോണി, കരിയറിൽ ഇതുവരെ കാണാത്ത സംഭവങ്ങൾ; വീഡിയോ കാണാം

IPL 2024: കിരീടമില്ലാത്ത രാജാവിന് ശാപമോക്ഷത്തിന്റെ വാതായങ്ങളിലേക്കുള്ള വഴിവിളക്കാകാന്‍ ആ ഊര്‍ജ്ജം

സ്വകാര്യ ചിത്രങ്ങൾ ചോർന്നത് തൃഷയുടെ അറിവോടെ; അതുകൊണ്ടാണ് അവർ പരാതി നൽകാഞ്ഞത്; വെളിപ്പെടുത്തലുമായി സുചിത്ര

ആർസിബിയുടെ വിജയത്തിന്റെ ക്രെഡിറ്റ് ധോണിക്ക് നൽകി ഡികെ, ആരാധകരെ അത്ഭുതപ്പെടുത്തി ആർസിബി താരം

പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ കളിക്കാന്‍ ഇന്ത്യന്‍ സൂപ്പര്‍ താരത്തെ ക്ഷണിച്ച് ഷാഹിദ് അഫ്രീദി

ആ ഒറ്റ കാരണം കൊണ്ടാണ് പ്ലേ ഓഫ് എത്താതെ ഞങ്ങൾ മടങ്ങുന്നത്, അല്ലെങ്കിൽ ഇത്തവണയും കപ്പ് ഷെൽഫിൽ ഇരിക്കുമായിരുന്നു; ഋതുരാജ് ഗെയ്‌ക്‌വാദ്

പൊള്ളുന്ന മഞ്ഞലോഹം! സ്വർണം വന്ന വഴി...

ബിക്കിനി ചേരുമോ എന്നറിയാൻ സംവിധായകന്റെ മുന്നില്‍ വച്ച് വസ്ത്രം അഴിക്കാൻ പറഞ്ഞു; കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് വെളിപ്പെടുത്തി ബിഗ് ബോസ് താരം ജാസ്മിൻ

മുണ്ട'ക്കയ'ത്തില്‍ വീഴാതെ സോളറിലെ ഉപകഥാപാത്രങ്ങള്‍