കെ ഫോണില്‍ വന്‍ അഴിമതി, മന്ത്രിമാര്‍ വിദേശത്ത് പോയി ആകെ കൊണ്ടുവന്നത് മസാല ബോണ്ട് മാത്രം: വി.ഡി സതീശന്‍

മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന വിദേശയാത്രകള്‍ ജനങ്ങളെ ബോധിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മന്ത്രിമാര്‍ വിദേശത്ത് പോയി ആകെ കൊണ്ടുവന്നിട്ടുള്ളത് മസാല ബോണ്ട് മാത്രമാണ്. ഈ യാത്രകള്‍ കൊണ്ട് എന്ത് നേട്ടമാണ് ഉണ്ടായിട്ടുള്ളതെന്നു ചോദിച്ച സതീശന്‍ വിദേശ യാത്ര വഴി 300 കോടിയുടെ നിക്ഷേപം വന്നുവെന്ന വാദം ശരിയല്ലെന്നും പറഞ്ഞു.

കെ ഫോണില്‍ അടിമുടി ദുരൂഹതയാണെന്നും വി.ഡി സതീശന്‍ ആരോപിച്ചു. കെ ഫോണ്‍ തുടങ്ങിയപ്പോള്‍ മുതല്‍ ദുരൂഹതയാണെന്നാണ് വി ഡി സതീശന്‍ ആരോപിക്കുന്നത്. ടെണ്ടര്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് കരാര്‍ നല്‍കിയത്. 83 ശതമാനം പൂര്‍ത്തിയായിട്ടും ഒരാള്‍ക്ക് പോലും കണക്ഷന്‍ കിട്ടിയില്ല.

കെ ഫോണില്‍ വന്‍ അഴിമതിയും കെടുകാര്യസ്ഥതയുമാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. ഏഴ് രൂപയ്ക്ക് ചെയ്യാവുന്ന കേബിള്‍ ഇടന്‍ 47 രൂപയ്ക്ക് കരാര്‍ നല്‍കിയെന്ന് ആരോപിച്ച വി ഡി സതീശന്‍, കെ ഫോണ്‍ അഴിമതിയില്‍ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു.

എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് കണക്ഷനെന്ന് കൊട്ടിഘോഷിച്ച് സര്‍ക്കാര്‍ പ്രഖ്യാപിച്ച അഭിമാന പദ്ധതി കെ ഫോണ്‍ അനിശ്ചിതത്വത്തിലാണ്. പണി 83 ശതമാനം പൂര്‍ത്തിയായെന്നും 2022 ജൂണില്‍ ഗാര്‍ഹിക കണക്ഷന്‍ നല്‍കി തുടങ്ങുമെന്നും മുഖ്യമന്ത്രി പറയുമ്പോഴും നാളിതുവരെ നടപടികള്‍ പ്രായോഗിക തലത്തിലേക്ക് എത്തിയിട്ടില്ല.

കോടികള്‍ മുടക്കിയ പദ്ധതിക്ക് ലാഭകരമായി നടപ്പാക്കാനുള്ള മാര്‍ഗ രേഖ തയ്യാറാക്കുന്നതില്‍ തുടങ്ങി സൗജന്യ കണ്‍ക്ഷന് അര്‍ഹരായവരുടെ പട്ടിക ശേഖരിക്കുന്നതില്‍ വരെ കനത്ത ആശയക്കുഴപ്പം തുടരുകയാണ്.

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ