കർഷകരുടെ ഭാരത് ബന്ദ് തുടങ്ങി; ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംസ്ഥാനത്ത് ഹര്‍ത്താല്‍

കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ കര്‍ഷക നിയമങ്ങള്‍ക്കെതിരെ സംയുക്ത കിസാന്‍ മോര്‍ച്ച ആഹ്വാനം ചെയ്ത ഭാരത ബന്ദ് ആരംഭിച്ചു. വൈകിട്ട് നാല് മണി വരെയാണ് ബന്ദ്. പഞ്ചാബിൽ 230 കേന്ദ്രങ്ങളിലും, ഹരിയാനയിൽ ദേശീയ പാതകളും റെയിൽ പാതകളും ഉപരോധിക്കും. ജനാധിപത്യത്തിന്റെയും ഫെഡറലിസത്തിന്റെയും തത്വങ്ങൾ സംരക്ഷിക്കുന്നതിന് എല്ലാവരും ഒരുമിച്ച് നിന്ന് പോരാടണമെന്നാണ് സംയുക്ത കിസാൻ മോർച്ചയുടെ ആഹ്വാനം. കേരളത്തില്‍ ഇതിന് ഐക്യാദാര്‍ഢ്യം പ്രഖ്യാപിച്ച് സംയുക്ത സമരസമിതി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഹര്‍ത്താലിന് എല്‍ഡിഎഫും,യുഡിഎഫും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. സ്വകാര്യ വാഹനങ്ങളെ തടയില്ലെന്നാണ് ഹര്‍ത്താല്‍ നടത്തുന്ന സംയുക്ത സമരസമിതി അറിയിക്കുന്നത്. നേരത്തെ സര്‍ക്കാറും സഞ്ചാര സ്വാതന്ത്ര്യം ഉറപ്പുവരുത്തും എന്ന് ഹൈക്കോടതിയെ അറിയിച്ചിരുന്നു.

ജീവനക്കാരുടെയും യാത്രക്കാരുടേയും കുറവ് പരിഗണിച്ച് സാധാരണ ഗതിയിൽ സർവ്വീസുകൾ ഉണ്ടായിരിക്കില്ലെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു.  ആശുപത്രികൾ, റയിൽവെ സ്റ്റേഷനുകൾ, എയർപോർട്ടുകൾ എന്നിവ കേന്ദ്രീകരിച്ച് പരിമിതമായ ലോക്കൽ സർവ്വീസുകൾ പൊലീസ് അകമ്പടിയോടെ മാത്രം നടത്താനാണ് തീരുമാനം. എന്നാൽ ഹർത്താൽ അവസാനിക്കുന്ന വൈകീട്ട് ആറ് മണിക്ക് ശേഷം അന്തർ ജില്ലാ, അന്തർ സംസ്ഥാന സർവ്വീസുകൾ  ഉണ്ടായിരിക്കുമെന്നും സിഎംഡി അറിയിച്ചു.

സര്‍വകലാശാല പരീക്ഷകളും, പി.എസ്.സിയുടെ പരീക്ഷകളും അഭിമുഖങ്ങളും മാറ്റിവച്ചിട്ടുണ്ട്. കേരളത്തിന് പുറമേ ആന്ധ്രപ്രദേശ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെ ഭരണകക്ഷികള്‍ തന്നെ ഭാരത ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അതേ സമയം ദില്ലിയില്‍ അതിര്‍ത്തികളില്‍ ഭാരത ബന്ദിനെ തുടര്‍ന്ന് സുരക്ഷ കര്‍ശ്ശനമാക്കി.

Latest Stories

തലൈവർക്കൊപ്പം നഹാസ് ഹിദായത്ത്; പുതിയ ചിത്രമാണോയെന്ന് ആരാധകർ

ഫഹദ് ഉഗ്രൻ ഫിലിംമേക്കറാണ്, അത് അധികമാർക്കും അറിയില്ല: വിനീത് കുമാർ

ഫഹദും നമ്മളും തമ്മിൽ ഒരുപാട് വ്യത്യാസമുണ്ട്, ഫഹദ് ഇന്നൊരു പാൻ ഇന്ത്യൻ ആക്‌ടറാണ്: വിനയ് ഫോർട്ട്

21 വർഷം കാത്തിരിക്കേണ്ടി വന്നു, വിദ്യാജിയുടെ ഒരു പാട്ടിൽ അഭിനയിക്കാൻ: ഇന്ദ്രജിത്ത്

'രാജ്യത്തെ മുഴുവൻ ജനങ്ങളും ചേർന്ന് ഏകാധിപത്യത്തെ നേരിടണം'; കെജ്രിവാള്‍ പുറത്തേക്ക്

കെജ്രിവാളിന്റെ മടങ്ങിവരവും ബിജെപിയ്ക്ക് മുന്നിലെ പൊള്ളുന്ന യാഥാര്‍ത്ഥ്യവും; അകത്ത് പോയതിലും ശക്തനായി 51ാം നാളിലെ തിരിച്ചുവരവ്

ആവേശം 2 ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടെകിൽ അതിന് ഒറ്റക്കാരണം സജിൻ ഗോപുവിനൊപ്പം കൂടുതൽ സീൻ ചെയ്യാൻ വേണ്ടിയാണ്: ഫഹദ് ഫാസിൽ

ഈ രോഗമുണ്ടെങ്കിൽ ഒരു തുള്ളി മദ്യം പോലും കഴിക്കാത്തവരാണെങ്കിലും പൊലീസ് ചെക്കിം​ഗിൽ കുടുങ്ങും!

ഭാര്യ ഗര്‍ഭിണിയാണെന്ന് ജസ്റ്റിന്‍ ബീബര്‍.. പിന്നാലെ വിവാഹമോതിരം പങ്കുവച്ച് മുന്‍കാമുകി സെലീനയുടെ പോസ്റ്റ്; ചര്‍ച്ചയാകുന്നു

തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കണ്ട, ചര്‍ച്ച നടത്തണം; കെബി ഗണേഷ്‌കുമാറിനെ തള്ളി സിപിഎം