'വളഞ്ഞിട്ടടിച്ചോളൂ.....പക്ഷേ സംഘപരിവാറിനു മുമ്പിൽ കുമ്പിടില്ല, അവസാന ശ്വാസം വരെയും പോരാടും'; മുഹമ്മദ് റിയാസ്

മാസപ്പടി കേസിലെ ഇ ഡി റെയ്‌ഡിൽ പ്രതികരിച്ച് മുൻമന്ത്രി പി എ മുഹമ്മദ് റിയാസ്. വളഞ്ഞിട്ടടിച്ചോളൂ പക്ഷേ സംഘപരിവാറിനു മുമ്പിൽ കുമ്പിടില്ല എന്ന് റിയാസ് ഫേസ്ബുക്കിൽ കുറിച്ചു. അവസാന ശ്വാസം വരെയും പോരാടുമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. കേസിൽ റിയാസിന്റെ വീട്ടിലും ഇ ഡി പരിശോധന നടത്തി.

ഫേസ്ബുക്ക് പോസ്റ്റ്

വളഞ്ഞിട്ടടിച്ചോളൂ…..
പക്ഷേ സംഘപരിവാറിനു മുമ്പിൽ
കുമ്പിടില്ല.
അവസാന ശ്വാസം വരെയും പോരാടും

മാസപ്പടിക്കേസിൽ മുൻമുഖ്യമന്ത്രി പിണറായി വിജയന്റെ വീട് ഉൾപ്പെടെ 12 കേന്ദ്രങ്ങളിലാണ് ഇ ഡി റെയ്ഡ് നടക്കുന്നത്. സിഎംആർഎൽ കമ്പനിയുടെ എറണാകുളത്തെ ഓഫീസിലും റെയ്ഡ് നടക്കുകയാണ്. മുൻമന്ത്രിയായ മു​ഹമ്മദ് റിയാസിന്റെ വീട്ടിലും ഇഡി ഉദ്യോ​ഗസ്ഥരെത്തി. ഇഡി സംഘം മുന്നറിയിപ്പ് ഇല്ലാതെയാണ് എത്തിയത്. ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് ഇഡി റെയ്ഡ് ആരംഭിച്ചത്. അന്വേഷണത്തിന് തടസമില്ലെന്ന് ഹൈക്കോടതി ഇന്നലെ വ്യക്തമാക്കിയിരുന്നു.

തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലും ബെംഗളൂരുവിലും ഇഡി പരിശോധന നടക്കുന്നുണ്ട്. സംസ്ഥാന പൊലീസിനെ അറിയിക്കാതെയാണ് ഇഡി പരിശോധന പുരോഗമിക്കുന്നത്. ഇന്റലിജൻസിനെയോ,സ്പെഷ്യൽ ബ്രാഞ്ചിനെയോ, ലോക്കൽ പോലീസിനെയോ അറിയിക്കാതെയാണ് റെയ്ഡ് നീക്കം. മാസപ്പടി എക്ക്സാലോജിക്ക് ഇടപാടിലെ സാമ്പത്തിക ഇടപാടുകളുടെ രേഖ തേടിയാണ് ഇഡി പരിശോധന നടക്കുന്നത്.

കേസിൽ വീണ വിജയന്റെ സാമ്പത്തിക ഇടപാടുകൾ, സാമ്പത്തിക സ്രോതസിന്റെ ഇടപാടുകൾ, കമ്പനിയുടെ വിവരങ്ങൾ, പിണറായി വിജയന്റെ വിവരങ്ങൾ എന്നിവയാകും പരിശോധിക്കുകയെന്നാണ് ഇഡി വൃത്തങ്ങൾ വ്യക്തമാക്കുന്നത്. പിണറായി വിജയന്റെ മകൾ വീണയുടെ ഉടമസ്ഥതിയിലുള്ള എക്‌സാലോജിക് കമ്പനിക്ക് സേവനമൊന്നും നൽകാതെ സിഎംആർഎല്ലിന്റെ അക്കൗണ്ടിൽ നിന്ന് 1.72 കോടി രൂപ കൈമാറിയെന്ന് കണ്ടെത്തിയതിനെ തുടന്നാണ് ഇഡി കേസ് എടുത്തത്.

Latest Stories

'പ്രവാസികൾക്ക് ഇന്ന് ഈദ് മുബാറക്, പിണറായി വിജയന് ഇഡി മുബാറക്'; പരിഹസിച്ച് ദീപ്തി മേരി വർഗീസ്

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ കോടികൾ വിലയുള്ള അമൂല്യ വസ്തുക്കൾ കാണാതായി, 78 ഗ്രാം സ്വർണവും 'വൈര നമ' വജ്രാഭരണവും കാണാനില്ല

'പ്രിയ സഖാവേ ഒപ്പം, എല്ലാ നുണക്കോട്ടകളെയും തകർത്തെറിഞ്ഞ് നേരിന്റെ ആ രാഷ്ട്രീയ ജീവിതം ഇവിടെ തെളിമയോടെ തന്നെ നിലനിൽക്കും'; വീണ ജോർജ്

'ഒരു കപ്പ്‌ എടുക്കട്ടെ... കപ്പ്‌, കപ്പേ'; പരിഹാസ പോസ്റ്റുമായി രാഹുൽ മാങ്കൂട്ടത്തിൽ

'ബിജെപി സർക്കാരിന്റെ ആസൂത്രിത ആക്രമണം, പിണറായി വിജയനെയോ സിപിഐ എമ്മിനെയോ ഭയപ്പെടുത്താം എന്ന് കരുതേണ്ട'; ഇ ഡി റെയ്‌ഡിൽ എം എ ബേബി

'മാസപ്പടി കേസിലെ ഇ ഡി റെയ്ഡ് രാഷ്ട്രീയ പ്രേരിതം, കോൺഗ്രസ്സിൻ്റെയും ബിജെപിയുടെയും ഒത്തുകളി ജനങ്ങൾ മനസ്സിലാക്കും'; കെ കെ ശൈലജ

മാസപ്പടി കേസിലെ ഇ ഡി നടപടി; സംഘപരിവാർ കോൺഗ്രസ് ഗൂഢാലോചനയുടെ ഭാഗമെന്ന് പി ജയരാജൻ, പിണറായി വിജയൻറെ വീടിനുമുന്നിൽ സിപിഎം പ്രതിഷേധം

മാസപ്പടി കേസ്; എക്സാലോജിക് സൊല്യൂഷൻസിന്റെ മുഴുവൻ സാമ്പത്തിക വിവരങ്ങൾ തേടി ഇഡി, വീണ വിജയന്റെ മൊഴിയെടുത്തു

മാസപ്പടി കേസ്; പിണറായി വിജയന്റെ വീട് ഉൾപ്പെടെ 12 കേന്ദ്രങ്ങളിൽ ഇ ഡി റെയ്ഡ്, ഉദ്യോ​ഗസ്ഥർ എത്തിയത് മുന്നറിയിപ്പില്ലാതെ

ഫീൽഡിങ്ങിൽ ഗുജറാത്ത് പരാജയമായിരുന്നു, ഒരുപാട് ക്യാച്ചുകളും വിട്ടു, ഇതുകൊണ്ടാണ് തോറ്റത്: ശുഭ്മൻ ഗിൽ