വാല്‍പാറയില്‍ കരടിയുടെ ആക്രമണം; യുവതിക്ക് ഗുരുതര പരിക്ക്

വാല്‍പാറയില്‍ കരടിയുടെ ആക്രമണത്തില്‍ തോട്ടം തൊഴിലാളിയായ യുവതിക്ക് ഗുരുതര പരിക്ക്. ഇഞ്ചിപ്പാറ എസ്റ്റേറ്റിലെ തൊഴിലാളിയും ജാര്‍ഖണ്ഡ് സ്വദേശിനിയുമായ സബിതയ്ക്കാണ് പരിക്കേറ്റത്.

രാവിലെ അഞ്ചരയോടെ വീടിന് പുറത്തേക്ക് ഇറങ്ങിയ സബിതയുടെ മേല്‍ കരടി ചാടി വീഴുകയായിരുന്നു. കൈയിലും കാലിലും ഗുരുതരമായി പരുക്കേറ്റ യുവതിയെ വാല്‍പാറയിലെ സര്‍ക്കാര്‍ ആശുപത്രിയിലും തുടര്‍ന്ന് പൊള്ളാച്ചിയിലേക്കും മാറ്റി.

അങ്കമാലിയില്‍ ടൂറിസ്റ്റ് ബസും കെഎസ്ആര്‍സിടി ബസും കൂട്ടിയിടിച്ചു: ഒരു മരണം

അങ്കമാലിയില്‍ ടൂറിസ്റ്റ് ബസും കെഎസ്ആര്‍സിടി ബസും കൂട്ടിയിടിച്ചു. സംഭവത്തില്‍ ഒരാള്‍ മരിച്ചു. കെഎസ്ആര്‍സിടി ബസിലെ യാത്രക്കാരിയായ മലപ്പുറം ചെമ്മാട് സ്വദേശി സലീന (38) ആണ് മരിച്ചത്. ഇടിയുടെ അഘാതത്തില്‍ സലീന റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു.

കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന്റെ മുമ്പില്‍ വെച്ചാണ് അപകടം സംഭവിച്ചത്. ബസ് സ്റ്റാന്‍ഡിലേക്ക് പ്രവേശിക്കാന്‍ തിരിയുന്നതിനിടെ ടൂറിസ്റ്റ് ബസ് വന്ന് കെഎസ്ആര്‍ടിസി ബസിന്റെ ഒരുവശത്ത് ഇടിക്കുകയായിരുന്നു. അപകടത്തില്‍ മറ്റാര്‍ക്കും പരിക്കില്ല.

Latest Stories

സഞ്ജു സാംസന്റെ കാര്യത്തിൽ തീരുമാനമായി; ഓപണിംഗിൽ അഭിഷേകിനോടൊപ്പം ആ താരം

കോഹ്‌ലിയും രോഹിതും രക്ഷിച്ചത് ഗംഭീറിന്റെ ഭാവി; താരങ്ങൾ അവരുടെ പീക്ക് ഫോമിൽ

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം നാളെ സമാപിക്കും

ഇൻഡിഗോ പ്രതിസന്ധിയിൽ ഇടപെട്ട് പ്രധാനമന്ത്രി; പിഴചുമത്താൻ ആലോചന

'500 കിലോമീറ്റർ വരെയുള്ള ദൂരത്തിന് 7500 രൂപവരെ ഈടാക്കാം, 1500 കിലോമീറ്ററിന് മുകളിൽ പരമാവധി 18,000'; വിമാന ടിക്കറ്റിന് പരിധി നിശ്ചയിച്ച് വ്യോമയാന മന്ത്രാലയം

'2029 ൽ താമര ചിഹ്നത്തിൽ ജയിച്ച ആൾ കേരളത്തിന്റെ മുഖ്യമന്ത്രിയാകും, മധ്യ തിരുവിതാംകൂറിൽ ഒന്നാമത്തെ പാർട്ടി ബിജെപിയാകും'; പിസി ജോർജ്

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാത ഇടിഞ്ഞുതാണ സംഭവം; കരാർ കമ്പനിക്ക് ഒരു മാസത്തേക്ക് വിലക്കേർപ്പെടുത്തി കേന്ദ്രം, കരിമ്പട്ടികയിൽ ഉൾപ്പെടുത്താനും നീക്കം

കടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം; വനംവകുപ്പ് ജീവനക്കാരന്‍ കൊല്ലപ്പെട്ടു

രാഹുലിന് തിരിച്ചടി; രണ്ടാമത്തെ ബലാത്സംഗക്കേസിൽ അറസ്റ്റ് തടയാതെ തിരുവനന്തപുരം സെഷൻസ് കോടതി

'രാഹുലിനെ മനപൂർവ്വം അറസ്റ്റ് ചെയ്യുന്നില്ല എന്ന വാദം ശരിയല്ല, ഹൈക്കോടതി അറസ്റ്റ് തടഞ്ഞത് സ്വാഭാവിക നടപടി'; മുഖ്യമന്ത്രി