താനൂരില്‍ ഇടതിന് തന്നെ മുന്‍തൂക്കം, ഭൂരിപക്ഷം ഉയര്‍ന്നേക്കുമെന്ന് സര്‍വേകള്‍

മലപ്പുറം: സംസ്ഥാനത്ത് നിര്‍ണായക മത്സരം നടക്കുന്ന മണ്ഡലങ്ങളില്‍ നടത്തിയ വിശദ സര്‍വേകളുടെ ഫലങ്ങള്‍ പുറത്തു വന്നു. ന്യൂ ഏജ് റിസര്‍ച്ച്, സെന്റര്‍ ഫോര്‍ ഇലക്ഷന്‍ അനാലിസിസ് എന്നിവര്‍ നടത്തിയ സര്‍വേകള്‍ താനൂര്‍ ഇടതിനൊപ്പം തുടരുമെന്ന് പറയുന്നു.

ന്യൂ ഏജ് റിസര്‍ച്ച് 3000 ല്‍ അധികം സാമ്പിളുകള്‍ ശേഖരിച്ച് താനൂരില്‍ നടത്തിയ സര്‍വേയില്‍ ഇടതു സ്വതന്ത്രന്‍ വി അബ്ദുറഹ്മാന്റെ വിജയം സുനിശ്ചിതമെന്ന് പ്രവചിക്കുന്നു.

നിറമരുതൂര്‍, താനാളൂര്‍, ഒഴൂര്‍ പഞ്ചായത്തുകളില്‍ വ്യക്തമായ മുന്‍തൂക്കം ഇടതിനുണ്ട്. താനൂര്‍ നഗരസഭയില്‍ ലീഗിന്റെ വലിയ മുന്‍കൈ പിടിച്ച് കെട്ടാനും വി അബ്ദുറഹ്മാന് കഴിയും. ചെറിയമുണ്ടം, പൊന്‍മുണ്ടം എന്നിവിടങ്ങളില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ്.വോട്ടര്‍മാരുടെ പ്രധാന മുന്‍ഗണന മണ്ഡലത്തിന്റെ വളര്‍ച്ചയും, മാറ്റവുമാണ്.

സ്ത്രീകള്‍ പരമ്പരാഗത രാഷ്ട്രിയവും, കുടുംബത്തിന്റെ വോട്ടിങ്ങ് പാറ്റേണും വിട്ട് വോട്ട് ചെയ്യും എന്നതാണ് സര്‍വേയുടെ പ്രധാന കണ്ടെത്തല്‍. നിഷ്പക്ഷ വോട്ടുകളും വി അബ്ദുറഹ്മാന്‍ ഏകീകരിക്കും.

പികെ ഫിറോസ് ശക്തമായ മത്സരമാണ് കാഴ്ച്ചവെക്കുന്നത്. ലീഗ് അണികളെ ഉണര്‍ത്താനും അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. പക്ഷെ നിര്‍ണായകമായ നിഷ്പക്ഷ, രാഷ്ട്രിയേതര വോട്ടുകളെ സ്വന്തമാക്കാന്‍ അദ്ദേഹത്തിനാകില്ലെന്നാണ് സൂചന. ചെറുപ്പക്കാരുടെ പിന്തുണയില്‍ ഇരുവരും ഒപ്പത്തിനൊപ്പമാണ്.

ഒരു മണ്ഡലത്തില്‍ ഏറ്റവും കൂടുതല്‍ സാമ്പിളുകള്‍ പരിശോധിച്ച സര്‍വേ ആണ് ന്യൂഏജ് നടത്തിയത്. സെന്റര്‍ ഫോര്‍ ഇലക്ഷന്‍ അനാലിസിസ് നടത്തിയ സര്‍വേയും താനൂരില്‍ ഭൂരിപക്ഷം ഉയരുമെന്ന് പ്രവചിക്കുന്നു. , 2000 സാമ്പിളുകള്‍ ആണ് പരിശോധിച്ചത്. രാഷ്ട്രിയേതര വോട്ടുകള്‍ ഗണ്യമായി ആകര്‍ഷിക്കാന്‍ വി അബ്ദുറഹ്മാന് കഴിയുന്നതായി സര്‍വേ പറയുന്നു.
ഇവിടെ വികസനം വോട്ടായി മാറും. പി കെ ഫിറോസിനും നല്ല പ്രതിഛായ ഉണ്ട്. പക്ഷെ താനൂരിന്റെ പ്രാദേശിക വികാരം വി അബ്ദുറഹ്മാനെ തുണയ്ക്കുന്നതായി സര്‍വേ ചൂണ്ടിക്കാട്ടുന്നു.

മണ്ഡലത്തില്‍ സംസ്ഥാന സര്‍ക്കാരിനും, മുഖ്യമന്ത്രിക്കും മികച്ച പ്രതിഛായ ആണുള്ളത്. അതും വിജയത്തെ സ്വാധീനിക്കുന്നു

Latest Stories

'മേയർക്കും എംഎൽഎയ്ക്കുമെതിരെ കേസെടുക്കണം'; ഡ്രൈവർ യദുവിന്റെ ഹർജി ഇന്ന് കോടതിയിൽ

IPL 2024: ബാറ്റല്ലെങ്കില്‍ പന്ത്, ഒന്നിലവന്‍ എതിരാളികള്‍ക്ക് അന്തകനാകും; കെകെആര്‍ താരത്തെ പുകഴ്ത്തി ഹര്‍ഭജന്‍

ലോകസഭ തിരഞ്ഞെടുപ്പ് പ്രചാരണ സാമഗ്രികള്‍ പത്തിനകം നീക്കണം; നിര്‍ദേശവുമായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്; മാതൃക

ഐപിഎല്‍ 2024: 'നിങ്ങള്‍ ഇതിനെ ടൂര്‍ണമെന്റിന്റെ ക്യാച്ച് എന്ന് വിളിക്കുന്നില്ലെങ്കില്‍, നിങ്ങള്‍ക്ക് തെറ്റ് ചെയ്യുകയാണ്'

കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും വിദ്യാര്‍ത്ഥി ആത്മഹത്യ; ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് ചാടി യുവാവ്

വികസിത് ഭാരത് റണ്ണില്‍ പങ്കെടുക്കണമെന്ന് വിദ്യാർഥികൾക്കും അധ്യാപകർക്കും കർശന നിർദേശം; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി

IPL 2024: സംഹാരതാണ്ഡവമാടുന്ന നരെയ്ന്‍, താരത്തിന്‍റെ വിജയരഹസ്യം ഇതാണ്

ബസിന്റെ ഡോര്‍ എമര്‍ജന്‍സി സ്വിച്ച് ആരോ അബദ്ധത്തില്‍ ഓണാക്കി; നവകേരള ബസിന്റെ ഡോര്‍ തകര്‍ന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരിച്ച് കെഎസ്ആര്‍ടിസി

കൊയിലാണ്ടി പുറംകടലില്‍ നിന്നും ഇറാനിയന്‍ ബോട്ട് കോസ്റ്റ് ഗാര്‍ഡ് പിടിച്ചെടുത്തു; ആറുപേര്‍ കസ്റ്റഡിയില്‍; ചോദ്യം ചെയ്യല്‍ തുടരുന്നു

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്