ലൈഫ് മിഷനിൽ പണമിടപാട് സ്ഥിരീകരിച്ച് ബാങ്കുകൾ; കോണ്‍സുലേറ്റില്‍ നിന്ന് ബാങ്കുകളിലേക്ക് എത്തിയത് ഏഴുകോടി

ലൈഫ് മിഷന്‍ ഇടപാടില്‍ പണമിടപാട് സ്ഥിരീകരിച്ച് ബാങ്കുകള്‍. കോൺസുലേറ്റിൽ നിന്ന് ആദ്യ ഗഡു എത്തിയത് രണ്ട് ബാങ്കുകളിലേക്ക്. കൊച്ചി ഫെഡറൽ ബാങ്കിലും, ആക്സിസ് ബാങ്കിലുമായി 7 കോടി രൂപയെത്തി. ഫ്‌ളാറ്റിന്റെ നിര്‍മ്മാണത്തിനും ആശുപത്രിക്കും പ്രത്യേകമായാണ് ഈ തുക എത്തിയതെന്നും വിജിലന്‍സിന് ബാങ്ക് മാനേജര്‍മാര്‍ മൊഴി നല്‍കി.

യുഎഇ കോണ്‍സുലേറ്റില്‍ നിന്ന് ഏഴ് കോടി രൂപ രണ്ട് ബാങ്കുകളിലുമായി എത്തിയതായാണ് മാനേജര്‍മാര്‍ നല്‍കിയ മൊഴി. ഫ്ലാറ്റ് നിർമ്മാണത്തിനുള്ള 5 കോടിയും, ആശുപത്രിക്കായുള്ള 2 കോടി രൂപയും പ്രത്യേകമായാണ് എത്തിയത്. ഇതിൽ നിന്നാണ് കമ്മീഷൻ നൽകാനുള്ള 4.20 കോടി രൂപ യുണിടാക് പിൻവലിച്ചത്. ബാങ്ക് മാനേജർമാരുടെ മൊഴി വിജിലൻസ് സംഘം രേഖപ്പെടുത്തി.

പദ്ധതിക്കായി ഏഴ് കോടി രൂപയും ആശുപത്രി കെട്ടിടം പണിയാന്‍ രണ്ടുകോടി രൂപയുമാണ് രണ്ട് അക്കൗണ്ടിലുമായി എത്തിയത്. ഇതില്‍നിന്നാണ് യൂണിടാക്ക് 4.20 കോടി രൂപ കമ്മീഷന്‍ നല്‍കുന്നതിനായി പിന്‍വലിച്ചതെന്നും വ്യക്തമായിട്ടുണ്ട്.

യൂണിടാക്കിന്റെയും സന്ദീപ് നായരുടെയും സരിത്തിന്റെയും ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ വിജിലന്‍സ് ശേഖരിച്ചിരുന്നു. വടക്കാഞ്ചേരി ഫ്‌ളാറ്റ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട കമ്മീഷന്‍ ഇടപാട് വിജിലന്‍സ് കണ്ടെത്തിയിരുന്നു. ഇത് സ്ഥിരീകരിക്കും വിധത്തിലുള്ളതാണ് ബാങ്ക് മാനേജര്‍മാരുടെ മൊഴി.

ലൈഫ് മിഷന്‍ ഇടപാടുമായി ബന്ധപ്പെട്ട കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്. നിലവില്‍ കൊച്ചിയിലും തൃശൂരിലുമായാണ് അന്വേഷണം നടക്കുന്നത്.

Latest Stories

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്