'ജാമ്യ വ്യവസ്ഥ ലംഘിച്ചു, ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെടും'; പൾസർ സുനിക്കെതിരെ വിചാരണ കോടതിയിൽ റിപ്പോർട്ട്

നടിയെ ആക്രമിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി പൾസർ സുനി ജാമ്യവ്യവസ്ഥ ലംഘിച്ചുവെന്ന് റിപ്പോർട്ട്. പൾസർ സുനിക്കെതിരെ നടിയെ ആക്രമിച്ച കേസിലെ അന്വേഷണ സംഘമാണ് വിചാരണ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. ജാമ്യ വ്യവസ്ഥ ലംഘിച്ചതിനാൽ ജാമ്യം റദ്ദാക്കണമെന്ന് അന്വേഷണസംഘം കോടതിയിൽ ആവശ്യപ്പെടും

കുറുപ്പുംപടിയിൽ ഹോട്ടലിൽ കയറി അക്രമം നടത്തിയ പശ്ചാത്തലത്തിലാണ് നടപടി. ഈ സംഭവത്തിൽ പൾസർ സുനിയെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. പൾസർ സുനിയുടെ ജാമ്യം റദ്ദാക്കുന്നത് അടക്കമുള്ള നടപടികൾ സ്വീകരിക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെടും. നടിയെ ആക്രമിച്ചക്കേസിൽ കർശന ജാമ്യ വ്യവസ്ഥകളോടെ ജയിൽ മോചിതനായ ഒന്നാം പ്രതി പൾസർ സുനിക്കെതിരെ ഇന്നലെ വീണ്ടും കേസെടുത്തിരുന്നു.

എറണാകുളം കുറുപ്പുംപടിയിൽ ഹോട്ടലിൽ കയറി അതിക്രമം കാണിച്ചതിനാണ് പൊലീസ് കേസെടുത്തത്. കുറുപ്പുംപടിയിലെ ഹോട്ടലിൽ കയറിയ പൾസർ സുനി ഭക്ഷണം ആവശ്യപ്പെട്ടു. സുഹൃത്തും ഒപ്പമുണ്ടായിരുന്നു. ഭക്ഷണം നൽകാൻ വൈകിയെന്ന് ആരോപിച്ച് അക്രമാസക്തനായി. ഹോട്ടലിലെ ഗ്ലാസ് എറിഞ്ഞുടയ്ക്കുകയും ജീവനക്കാരെ അസഭ്യം പറയുകയും ചെയ്തു. ഹോട്ടലുടമ പൊലീസിൽ പരാതി നൽകിയതിന് പിന്നാലെ കുറുപ്പുംപടി പൊലീസ് സുനിയെ അറസ്റ്റ് ചെയ്തു. ഭക്ഷണം വൈകിയതിനാൽ ഹോട്ടലിലെ ഗ്സാസുകൾ എറിഞ്ഞുടച്ചുവെന്നാണ് എഫ്ഐആറിൽ പറയുന്നത്.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ