കെ.എം ഷാജിയ്ക്ക് തിരിച്ചടി; പണം തിരികെ നല്‍കാനാവില്ലെന്ന് കോടതി

കെ എം ഷാജിയുടെ വീട്ടില്‍ നിന്നും വിജിലന്‍സ് കണ്ടെടുത്ത പണം തിരികെ വേണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ തിരിച്ചടി. കെഎം ഷാജിക്ക് പണം തിരികെ നല്‍കാനാവില്ലെന്ന് കോടതി അറിയിച്ചു. വീട്ടില്‍ സൂക്ഷിച്ചത് തെരഞ്ഞെടുപ്പ് ഫണ്ടാണെന്ന മുന്‍ എംഎല്‍എയുടെ വാദവും കോടതി തള്ളിക്കളഞ്ഞു.

തന്റെ കണ്ണൂരിലെ വീട്ടില്‍ നിന്നും വിജിലന്‍സ് പിടിച്ചെടുത്ത 47,35,500 രൂപ തിരികെ വേണമെന്നായിരുന്നു ഷാജിയുടെ ആവശ്യം. എന്നാല്‍ ഈ പണം വിട്ട് നല്‍കുന്നത് അന്വേഷണത്തെ കാര്യമായി തന്നെ ബാധിക്കുമെന്നായിരുന്നു വിജിലന്‍സ് കോടതിയില്‍ വാദിച്ചത്.

പണം നിയമവിധേയമാണെന്ന് തെളിയിക്കാന്‍ നികുതി അടച്ചതിന്റെ രേഖകള്‍ ഷാജിയുടെ അഭിഭാഷകന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ കെഎം ഷാജിയുടെ കണ്ണൂരിലെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ നാല്‍പ്പത്തിയേഴ് ലക്ഷത്തി മുപ്പത്തി അയ്യായിരത്തോളം രൂപയായിരുന്നു വിജിലന്‍സ് പിടിച്ചെടുത്തത്.

പത്തുലക്ഷം രൂപയാണ് 2022 മാര്‍ച്ച് 3ന് ഷാജി നികുതിയായി അടച്ചത്. വീട്ടില്‍ നിന്നു വിജിലന്‍സ് പിടിച്ചെടുത്ത പണം തെരഞ്ഞെടുപ്പ് ഫണ്ടാണെന്നായിരുന്നു ഷാജിയും മുസ്ലീം ലീഗ് നേതൃത്വവും പറഞ്ഞിരുന്നത്. എന്നാല്‍ ഈ വിഷയത്തില്‍ കെഎം ഷാജി കോടതിയില്‍ ഹാജരാക്കിയ രേഖകളില്‍ പലതും വിശ്വസനീയമല്ലെന്ന നിലപാടിലാണ് വിജിലന്‍സ്.

Latest Stories

വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയെ പൊതുമധ്യത്തിൽ അപമാനിച്ചു; പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ നിയമസഭയിൽ അവകാശ ലംഘനത്തിന് നോട്ടീസ്

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ വിമാനപകടത്തിൽ അന്തരിച്ചു

ഞാൻ പറയുന്നത് കേട്ട് കളിച്ചാൽ നിനക്ക് കുറച്ച് നാൾ കൂടെ ടീമിൽ തുടരാം സഞ്ജു: അജിങ്ക്യ രഹാനെ

പതിനഞ്ചുകാരി തീകൊളുത്തി ജീവനൊടുക്കിയ സംഭവം, പെൺകുട്ടി നിരന്തരം പീഡനത്തിന് ഇരയായി; യുവാവ് അറസ്റ്റിൽ

സഞ്ജുവിന്റെ കാര്യത്തിൽ ആശങ്ക? പ്രതികരണവുമായി പരിശീലകൻ

'എന്താ സഞ്ജു ഇത്', മൂന്നാം ടി-20യിലൂടെ സഞ്ജു സാംസൺ സ്വന്തമാക്കിയത് നാണംകെട്ട റെക്കോർഡ്; നിരാശയോടെ ആരാധകർ

'പിള്ളേർ വേറെ ലെവൽ'; ഇന്ത്യയുടെ ബാറ്റിംഗ് പ്രകടനത്തെ വാനോളം പുകഴ്ത്തി ഹർഭജൻ സിങ്

'ഞങ്ങളും ഇന്ത്യയെ പോലെ കളിച്ചിരുന്നെങ്കിൽ ചാമ്പ്യൻസ് ട്രോഫി നേടിയേനെ': സൽമാൻ അലി ആഘ

ഈ തവണ ടി-20 ലോകകപ്പ് ഞങ്ങൾ നേടും, ആ ഒരു കാരണം ഞങ്ങൾക്ക് ഗുണമാണ്: സൽമാൻ അലി ആഘ

'സഞ്ജു ടീമിൽ നിന്ന് ഉടൻ പുറത്താകും, ഓപണിംഗിൽ ഇനി ഇഷാൻ കിഷൻ കളിക്കും'; തുറന്നു പറഞ്ഞ് മുൻ ഇന്ത്യൻ താരം