ബി. അശോകും എന്‍. പ്രശാന്തും തിരികെ സര്‍വീസിലേക്ക്; സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു

ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകും എന്‍. പ്രശാന്തും തിരികെ സര്‍വീസിലേക്ക്. സര്‍ക്കാര്‍ ഇരുവരുടെയും സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു. മുഖ്യമന്ത്രി ഉത്തരവില്‍ ഒപ്പുവെച്ചു. സസ്പെൻഷൻ പിൻവലിച്ചുകൊണ്ടുള്ള ഉത്തരവ് ഉടന്‍ പുറത്തിറങ്ങും.

പ്രശാന്ത് രണ്ട് വർഷമായി സസ്പെൻഷനിലായിരുന്നു. ബി അശോക് സസ്പെൻഷനിലായിട്ട് ഒന്നരമാസമായി. ‌പിണറായി സര്‍ക്കാരിന്‍റെ കാലത്ത് അച്ചടക്ക നടപടി നേരിടേണ്ടി വന്ന ഐഎഎസ് ഉദ്യോഗസ്ഥരാണ് ഡോ. ബി അശോകും എൻ പ്രശാന്തും.

മാധ്യമങ്ങളോട് സംസാരിച്ചു, സര്‍ക്കാരിനെതിരെ സംസാരിച്ചു, സിവിൽ സര്‍വീസ് ചട്ടങ്ങളുടെ ലംഘനം നടത്തി എന്നിവയിലെ നടപടി എന്ന രീതിയിലാണ് ഏപ്രിൽ 29ന് അശോകിനെ സസ്പെൻഡ് ചെയ്തത്. 9 സസ്പെൻഷനാണ് പ്രശാന്തിനെതിരെ ഉണ്ടായിരുന്നത്. ചീഫ് സെക്രട്ടറിയെ വിമര്‍ശിച്ചു, ഉന്നത ഉദ്യോഗസ്ഥരെ വിമര്‍ശിച്ചു, മാധ്യമങ്ങളോട് സംസാരിച്ചു എന്നിങ്ങനെ പല കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു പ്രശാന്തിനെതിരായ നടപടികള്‍.

Latest Stories

അപകീര്‍ത്തി കേസില്‍ ട്രൂ വിഷന്‍ ന്യൂസ് എഡിറ്ററുടെ ഫോട്ടോ വെച്ച് വാര്‍ത്ത നല്‍കിയ മനോരമയുടെ സമീപനം അപക്വമെന്ന് കോം ഇന്ത്യ

സിജെപി പ്രതിഷേധത്തിനിടെ സിപിഐ നേതാവ് ആനി രാജയ്ക്ക് നേരെ കൈയേറ്റം; മൂന്ന് പേരെ പൊലീസ് പിടികൂടി

'പാറ്റകള്‍' കയ്യേറിയ തലസ്ഥാനം; ഡല്‍ഹി നിരത്തുകളില്‍ പ്രതിഷേധമുയര്‍ത്തി ക്രോക്രോച് ജനതാ പാര്‍ട്ടി; ബിജെപിയുടെ വിദ്യാഭ്യാസമന്ത്രി രാജിവെയ്ക്കണമെന്ന് ആവശ്യം

ഇ. ശ്രീധരന്റെ അതിവേഗ റെയിൽ പദ്ധതി; പഠിക്കാൻ നാലംഗ സമിതിയെ നിയോഗിച്ചു

ശുഹൈബ് വധക്കേസ്: വിചാരണ കോടതി മാറ്റണമെന്ന പ്രതിഭാഗത്തിൻ്റെ ഹർജി തള്ളി

കൃത്രിമ ബുദ്ധിയും പ്രകൃതിയുടെ ഭാവിയും; ഈ പരിസ്ഥിതി ദിനത്തില്‍ ചിന്തിക്കേണ്ടി വന്ന ഒരു പുതിയ പ്രതിസന്ധി

'ധവളപത്രം തയ്യാറാക്കിയത് നവലിബറൽ കോർപറേറ്റ് സാമ്പത്തിക യുക്തിക്കനുസരിച്ച്, കേന്ദ്രവും കേരളവും ഭരിക്കുന്നത് വ്യത്യസ്ത പാർട്ടികളാണെങ്കിലും പിന്തുടരുന്നത് ഒരേ നയം'; മുഹമ്മദ് റിയാസ്

തമിഴ്നാട്ടിലെ 717 ടാസ്മാക് ഔട്ട്ലറ്റുകൾക്ക് പൂട്ടിട്ട് വിജയ് സർക്കാർ

'വിദ്യാഭ്യാസ നയം മാറ്റേണ്ടി വരില്ല, പി എം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകാം'; പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ട്

സിഎംആർഎൽ-എക്‌സാലോജിക് കേസ്: മരവിപ്പിച്ച 242 അക്കൗണ്ടുകളിലെ 18.36 കോടി രൂപ കണ്ടുകെട്ടാൻ ഇഡി; വരും ദിവസങ്ങളിൽ വീണയുടെ ബാങ്ക് ലോക്കർ പരിശോധിക്കും