'രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള ശ്രമം'; കോക്രോച്ച് മുവ്മെന്റ് രാജ്യത്തെയും പ്രധാനമന്ത്രിയെയും ലക്ഷ്യം വെച്ചെന്ന് രാജീവ് ചന്ദ്രശേഖർ

സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായ കോക്രോച്ച് മുവ്മെന്റ് രാജ്യത്തെയും പ്രധാനമന്ത്രിയെയും ലക്ഷ്യം വെച്ചെന്ന് രാജീവ് ചന്ദ്രശേഖർ. സോഷ്യൽ മീഡിയയിലൂടെ വ്യാജ വാർത്തകളും വിവരങ്ങളും പ്രചരിപ്പിച്ച് രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള ഇവരുടെ ശ്രമത്തിന് പ്രതിപക്ഷ പാർട്ടികളിലെ ചിലരുടെ സഹായവുമുണ്ടെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രതികരണം.

സോഷ്യൽ മീഡിയയും ബോട്ടുകളും എഐയുമൊക്കെ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്ന ഈ കാലത്ത്, വ്യാജ വാർത്തകളും ആഖ്യാനങ്ങളും ചമച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് വലിയൊരു സുരക്ഷാ ഭീഷണിയാണ് എന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. സ്ഥിരതയും തകർക്കാൻ ലക്ഷ്യമിട്ടുള്ള ആസൂത്രിത നീക്കങ്ങളാണ് ഇവയെല്ലാം. നമ്മുടെ മുന്നോട്ടുള്ള കുതിപ്പിന് തടയിടാൻ അവർ ഇനിയും പലവിധ തടസ്സങ്ങൾ സൃഷ്ടിച്ചുകൊണ്ടേയിരിക്കുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

രാജ്യവും ലോകവും ഇത്തരം വലിയ വെല്ലുവിളികൾ നേരിടുമ്പോൾ നമ്മൾ ഒറ്റക്കെട്ടായി നിൽക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ചില വിദേശ ശക്തികൾക്കോ, ഇവിടുത്തെ തരംതാണ പ്രതിപക്ഷ രാഷ്ട്രീയക്കാർക്കോ, കുറച്ചു മോദി വിരുദ്ധ കോമാളികൾക്കോ ഒന്നും തന്നെ എല്ലാ ഇന്ത്യക്കാർക്കും വേണ്ടി മെച്ചപ്പെട്ടൊരു ഭാവി കെട്ടിപ്പടുക്കാനുള്ള നമ്മുടെ ഒത്തൊരുമയെയും ദൃഢനിശ്ചയത്തെയും തളർത്താൻ കഴിയില്ല എന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റ്

ഇന്ത്യയെയും Narendra Modi സർക്കാരിനെയും ലക്ഷ്യമിട്ട് നിക്ഷിപ്ത താല്പര്യക്കാരായ ചിലർ വിദേശത്തിരുന്ന് ആസൂത്രണം ചെയ്ത മറ്റൊരു ഗൂഢാലോചനയാണ് #CockroachParty. സോഷ്യൽ മീഡിയയിലൂടെ വ്യാജ വാർത്തകളും വിവരങ്ങളും പ്രചരിപ്പിച്ച് രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള ഇവരുടെ ശ്രമത്തിന് നമ്മുടെ “പ്രതിപക്ഷ പാർട്ടികളിലെ” ചിലരുടെ സഹായവുമുണ്ട്.
സോഷ്യൽ മീഡിയയും ബോട്ടുകളും എഐയുമൊക്കെ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്ന ഈ കാലത്ത്, വ്യാജ വാർത്തകളും ആഖ്യാനങ്ങളും ചമച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് വലിയൊരു സുരക്ഷാ ഭീഷണിയാണ്. പുറമേയ്ക്ക് വളരെ സ്വാഭാവികമെന്ന് തോന്നിയേക്കാമെങ്കിലും, രാജ്യത്തിന്റെ സമാധാനവും സ്ഥിരതയും തകർക്കാൻ ലക്ഷ്യമിട്ടുള്ള ആസൂത്രിത നീക്കങ്ങളാണ് ഇവയെല്ലാം.
ഞാൻ എപ്പോഴും പറയാറുള്ളതുപോലെ, പ്രധാനമന്ത്രി നരേന്ദ്രമോദി ജിയുടെ നേതൃത്വത്തിൽ ഇന്ത്യ കൈവരിക്കുന്ന വളർച്ചയും നേട്ടങ്ങളും പല വിദേശ രാജ്യങ്ങൾക്കും അസ്വസ്ഥത ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ടുതന്നെ, നമ്മുടെ മുന്നോട്ടുള്ള കുതിപ്പിന് തടയിടാൻ അവർ ഇനിയും പലവിധ തടസ്സങ്ങൾ സൃഷ്ടിച്ചുകൊണ്ടേയിരിക്കും.
കോവിഡ് മഹാമാരി മുതൽ റഷ്യ-ഉക്രെയ്ൻ യുദ്ധവും, യുഎസ്-ഇറാൻ സംഘർഷവും, ആഗോള ഊർജ്ജ പ്രതിസന്ധികളും, ചൈനീസ് കടന്നുകയറ്റവും വരെ ലോകത്തിലെ വൻശക്തികളെപ്പോലും ഉലച്ചുകളഞ്ഞ വലിയ പ്രതിസന്ധികളിലൂടെയാണ് കഴിഞ്ഞ കുറച്ചുകാലമായി ലോകം കടന്നുപോയത്. എന്നാൽ, ഈ കൊടുങ്കാറ്റുകൾക്കിടയിലും ഭാരതീയരുടെ സുരക്ഷ ഉറപ്പാക്കാനും, നമ്മുടെ സമ്പദ്‌വ്യവസ്ഥയെ വളർച്ചയുടെ പാതയിൽ മുന്നോട്ട് നയിക്കാനും പ്രധാനമന്ത്രി മോദിജിയ്ക്ക് സാധിച്ചു. #NeverForget
ഇതാണ് യഥാർത്ഥ നേതൃത്വത്തിന്റെ കരുത്ത്. രാജ്യവും ലോകവും ഇത്തരം വലിയ വെല്ലുവിളികൾ നേരിടുമ്പോൾ നമ്മൾ ഒറ്റക്കെട്ടായി നിൽക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.
ചില വിദേശ ശക്തികൾക്കോ, ഇവിടുത്തെ തരംതാണ പ്രതിപക്ഷ രാഷ്ട്രീയക്കാർക്കോ, കുറച്ചു മോദി വിരുദ്ധ കോമാളികൾക്കോ ഒന്നും തന്നെ എല്ലാ ഇന്ത്യക്കാർക്കും വേണ്ടി മെച്ചപ്പെട്ടൊരു ഭാവി കെട്ടിപ്പടുക്കാനുള്ള നമ്മുടെ ഒത്തൊരുമയെയും ദൃഢനിശ്ചയത്തെയും തളർത്താൻ കഴിയില്ല.

Latest Stories

പോലീസ് സ്റ്റേഷൻ ജനസേവന കേന്ദ്രങ്ങളാക്കി മാറ്റും; ലഹരിക്കെതിരേ ‘ഓപ്പറേഷൻ തൂഫാൻ’ ആരംഭിച്ചു : രമേശ് ചെന്നിത്തല

'മോഡലിങ്ങിന്റെ മറവിലെ സെക്സ് റാക്കറ്റ് സംഘം അഞ്ച് വർഷമായി പ്രവർത്തിക്കുന്നു, സംഘം സജീവമായത് കോവിഡിന് ശേഷം'; പൊലീസ്

കോക്രോച്ച് ജനത പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്‌കെയുടെ ഇൻസ്റ്റഗ്രാം ഹാക്ക് ചെയ്തു; ബാക്കപ്പ് ഇൻസ്റ്റാഗ്രാം അക്കൗണ്ടും നീക്കം ചെയ്തു

ഉപ്പ് തവിട്ടുനിറമാകുമ്പോൾ, കാലാവസ്ഥാ പ്രതിസന്ധിയിൽ തകർന്നുപോകുന്ന കച്ചിന്റെ ഉപ്പുസാമ്രാജ്യം

ഇവാങ്ക ട്രംപിനെ വധിക്കാൻ ഇറാൻ്റെ ഐആർജിസിയുടെ പരിശീലനം നേടിയ ഭീകരൻ ലക്ഷ്യമിട്ടതായി റിപ്പോർട്ട്

'വീടിനായി കാത്തിരിക്കുന്ന കുടുംബങ്ങളുടെ പ്രതീക്ഷകളെയാകെ തച്ചുതകര്‍ക്കുന്ന നടപടി'; ലൈഫ്‌ മിഷന്‍ പിരിച്ചുവിടുമെന്ന പ്രഖ്യാപനം ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് എം വി ഗോവിന്ദൻ

കെപിസിസി പുനഃസംഘടനയിൽ പുതുമാനദണ്ഡത്തിന് കോൺഗ്രസ്; യുവാക്കൾക്ക് പ്രാധാന്യം നൽകും, തലപ്പത്തേക്ക് പരമാവധി 55 വയസിനകത്തുള്ളവർ

ഇന്ധനവില വീണ്ടും മുകളിലേക്ക്; പെട്രോളിന് 87 പൈസയും ഡീസലിന് 91 പൈസയും വർദ്ധിപ്പിച്ചു; പത്ത് ദിവസത്തിനിടെ മൂന്നാമത്തെ വർധനവ്

'പ്രതിപക്ഷ നേതാവാകാൻ പിണറായി അയോഗ്യൻ, എംഎൽഎ സ്ഥാനം രാജിവച്ചു മാതൃകയാകണം'; പാറശ്ശാല സിപിഎം ഏരിയ കമ്മറ്റിയിൽ വിമർശനം

തൃശ്ശൂരിൽ ആന ഇടഞ്ഞു, വാഹനങ്ങളും വീടുകളുടെ ഗേറ്റുകളും തകർത്തു; പട്ടിയെ കണ്ട് പേടിച്ചോടിയതെന്ന് പാപ്പാൻ