കരിപ്പൂരില്‍ ഡിആര്‍ഐ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമം, ബൈക്ക് ഇടിച്ചുതെറിപ്പിച്ചു; രണ്ട് പേർ കസ്റ്റഡിയില്‍

കരിപ്പൂരില്‍ ഡിആര്‍ഡിഐ ഉദ്യോഗസ്ഥരെ സ്വര്‍ണക്കടത്ത് സംഘം അപായപ്പെടുത്താന്‍ ശ്രമിച്ചു. പരിശോധനയ്ക്കിടെ ഡിആര്‍ഐ ഉദ്യോഗസ്ഥരുടെ വാഹനം ഇടിച്ചുതെറിപ്പിച്ചു. KL 16 R 5005 രജിസ്‌ട്രേഷനിലുളള ഇന്നോവ ക്രിസ്‌റ്റോ കാര്‍ ആണ് ഉദ്യോഗസ്ഥരുടെ ബൈക്ക് ഇടിച്ചുതെറിപ്പിച്ചത്. സംഭവുമായി ബന്ധപ്പെട്ട് രണ്ടുപേരെ കസ്റ്റഡിയിലെടുത്തു.

കരിപ്പുര്‍ വിമാനത്താവളത്തില്‍ നിന്നും പുറത്തേക്കിറങ്ങിയ വാഹനം പരിശോധിക്കാനായി ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ തടഞ്ഞുനിര്‍ത്തിയിരുന്നു. ഐഡി കാര്‍ഡ് ചോദിക്കുന്നതിനിടെ ഉദ്യോഗസ്ഥരുടെ ബൈക്ക് ഇടിച്ചുതെറിപ്പിച്ച് ഇന്നോവ കാര്‍ മുന്നോട്ടുനീങ്ങുകയായിരുന്നു. എന്നാല്‍ ഇതിനിടെ കാറിന് നിയന്ത്രണം തെറ്റി. സമീപത്തുള്ള പോസ്റ്റില്‍ ഇടിച്ചുനിന്നു. ഇതില്‍ നിന്നും ഒരാള്‍ ഓടിരക്ഷപ്പെട്ടെങ്കിലും രണ്ടുപേരെയും കസ്റ്റഡിയിലെടുത്തു.

ബൈക്കില്‍ സഞ്ചരിച്ചിരുന്ന ഉദ്യോസ്ഥര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. തൊട്ടുപിന്നെലെയെത്തിയ ഉദ്യോഗസ്ഥരാണ് ഇവരെ രക്ഷപ്പെടുത്തിയത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് ഇവര്‍. കൊണ്ടോട്ടി പോലീസ് സ്ഥലത്തെത്തി, സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

Latest Stories

'ചങ്കുറപ്പോടെ വിധിയെഴുതിയതിന് വീണ്ടും ഒരു സല്യൂട്ട്, എത്ര വൈകിയാലും സത്യത്തെ എല്ലാ കാലത്തേക്കും മൂടിവെക്കാൻ ആർക്കുമാവില്ല'; ജഡ്ജിയെ പ്രശംസിച്ച് സംവിധായകൻ വ്യാസൻ

നടിയെ ആക്രമിച്ച കേസ്; പ്രോസിക്യൂഷന്‍ ഹൈക്കോടതിയിലേക്ക്‌

'പിന്തുണച്ചവർക്ക് നന്ദി, കള്ളക്കഥ കോടതിയിൽ തകർന്ന് വീണു'; യഥാർത്ഥ ഗൂഢാലോചന തനിക്കെതിരെയായിരുന്നുവെന്ന് ദിലീപ്

'അവൾക്കൊപ്പം'; നടിയെ ആക്രമിച്ച കേസിൽ അതിജീവിതയെ പിന്തുണച്ച് റിമ കല്ലിങ്കൽ

നടിയെ ആക്രമിച്ച കേസ്; ദിലീപിനെ വെറുതെ വിട്ടു, ഒന്ന് മുതൽ 6 വരെ പ്രതികൾ മാത്രം കുറ്റക്കാർ; വിധി പന്ത്രണ്ടിന്

നടിയെ ആക്രമിച്ച കേസ്; ബലാത്സംഗം തെളിഞ്ഞു, പൾസർ സുനി അടക്കം 6 പ്രതികൾ കുറ്റക്കാർ

പള്‍സര്‍ സുനി, ദിലീപ് ഉൾപ്പടെ പ്രതികൾ കോടതിയിൽ, നീതി പ്രതീക്ഷയിൽ അതിജീവിത; നടിയെ ആക്രമിച്ച കേസിൽ വിധി കാത്ത് കേരളം

തൃശൂരിൽ കാട്ടാന ആക്രമണം; 70കാരന് ദാരുണാന്ത്യം

‘കാവ്യയുമായുള്ള ബന്ധം തന്നെ ആദ്യം അറിയിച്ചത് അതിജീവിതയെന്ന് ദിലീപ് സംശയിച്ചിരുന്നു’; മഞ്ജു വാര്യരുടെ മൊഴി കേസില്‍ നിര്‍ണായകമാകും

നീതി കിട്ടുമെന്ന പ്രതീക്ഷയിൽ അതിജീവിത, ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾ ഹാജരാകും; കോളിളക്കം സൃഷ്‌ടിച്ച കേസിന്റെ വിധി ഇന്ന്