'രാഹുൽ ഗാന്ധിയെ ആക്രമിക്കുക എന്നത് എന്റെ ഉത്തരവാദിത്വങ്ങളിൽ ഉൾപ്പെടുന്നില്ല, ഇനി വിമർശിക്കാനില്ല'; സ്മൃതി ഇറാനി

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ ഇനി വിമർശിക്കാനില്ലെന്ന് ബിജെപി നേതാവും മുൻകേന്ദ്രമന്ത്രിയുമായ സ്‌മൃതി ഇറാനി. രാഹുൽ ഗാന്ധിയെ ആക്രമിക്കുക എന്നത് തന്റെ ഉത്തരവാദിത്വങ്ങളിൽ ഉൾപ്പെടുന്നില്ലെന്ന് സ്മൃതി ഇറാനി പറഞ്ഞു. ഇന്ത്യ ടുഡെയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് സ്മൃതി ഇറാനി ഇക്കാര്യം വ്യക്തമാക്കിയത്.

നിലവിൽ ലോക്സഭാ പ്രതിപക്ഷനേതാവ് കൂടിയായ രാഹുൽ ഗാന്ധിയ്ക്കെതിരെ നിരന്തരം കടുത്ത വിമർശനങ്ങളുമായി രംഗത്തെത്തിയിരുന്ന സ്‌മൃതി ഇറാനി കുറച്ചുകാലമായി അതിന് മുതിരാറില്ല. തന്നോട് ഏറ്റുമുട്ടാൻ 2024 ൽ ഗാന്ധി കുടുംബം വിസമ്മതിച്ചതായും പോരാട്ടമുഖത്തേക്ക് അവരിറങ്ങുന്നില്ലെങ്കിൽ പിന്നെ താനെന്തിന് അവരുടെ പിന്നാലെ പോകണമെന്നുമാണ് സ്‌മൃതി ഇറാനി പറഞ്ഞത്.

‘മത്സരരംഗത്തേക്ക് അവരിറങ്ങുന്നില്ല. അപ്പോൾപ്പിന്നെ ഞാനെന്താണ് പറയേണ്ടത്? എനിക്കവരുടെ പിന്നാലെ പോകാനാകില്ലല്ലോ’- സ്‌മൃതി ഇറാനി പറഞ്ഞു. 2019 ലെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ അമേഠിയിൽ രാഹുൽ ഗാന്ധിയെ സ്മൃ‌തി ഇറാനി പരാജയപ്പെടുത്തിയിരുന്നു. ദീർഘകാലം മത്സരിച്ച അമേഠിയിൽനിന്ന് 2024ലെ തിരഞ്ഞെടുപ്പിൽ രാഹുൽ മാറി റായ്ബറേലിൽ നിന്ന് മത്സരിച്ചാണ് ജയിച്ചത്. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു സ്‌മൃതിയുടെ പ്രതികരണം.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ