മുൻവൈരാഗ്യത്തിന്റെ പേരിൽ ആക്രമണം: കൊല്ലത്ത് വിവാഹത്തിൽ പങ്കെടുക്കാനിറങ്ങിയ യുവാക്കളെ കമ്പിവടി കൊണ്ടടിച്ചു, 8 പേർ അറസ്റ്റിൽ

കൊല്ലം കുപ്പണയിൽ മുൻവൈരാഗ്യത്തിന്റെ പേരിൽ വിവാഹത്തിൽ പങ്കെടുക്കാനിറങ്ങിയ രണ്ട് യുവാക്കൾക്കുനേരെ ആക്രമണം. തൃക്കടവൂർ സ്വദേശികളായ നവീൻ (33), സുഹൃത്ത് ഡൊമിനിക് (35) എന്നിവരെയാണ് എട്ടംഗ സംഘം ആക്രമിച്ചത്. സംഭവത്തിൽ എട്ടുപേരെ അഞ്ചാലുംമൂട് പൊലീസ് അറസ്റ്റ് ചെയ്തു.

കുപ്പണ പൂർണിമയിൽ അച്ചു അശോക് (36), കടവൂർ കുറ്റിയിൽ വീട്ടിൽ മഹേഷ് (37), മുരുന്തൽ-ബി തെങ്ങുവിളകിഴക്കതിൽ സുനീഷ് (36), അയത്തിൽ കാർത്തികയിൽ അരുൺ (45), കടവൂർ ചൂറ്റുവിളയിൽ ശ്യാം (37), വർക്കല ഒറ്റൂർ സുരേന്ദ്രനിവാസിൽ ആദർശ് (26), അയത്തിൽ തോട്ടിൻകര വീട്ടിൽ സൂര്യ അജിത്ത് (23), വടക്കേവിള പുതുമന പുത്തൻവീട്ടിൽ ശ്രീനാഥ് (45) എന്നിവരെയാണ് പിടികൂടിയത്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ കുപ്പണയിലെ ഗ്രന്ഥശാലയ്ക്ക് മുന്നിൽ നവീനിനെ കാത്തുനിൽക്കുകയായിരുന്നു പ്രതികൾ. വിവാഹത്തിൽ പങ്കെടുക്കാനായി നവീനും സുഹൃത്ത് ഡൊമിനിക്കും എത്തിയപ്പോൾ അച്ചു അശോക് അസഭ്യം വിളിച്ചുകൊണ്ട് വാഹനത്തിൽ നിന്നിറങ്ങി കമ്പിവടികൊണ്ട് നവീനിന്റെ തോളിൽ അടിക്കുകയും തലയ്ക്കുനേരേ വീശുകയും ചെയ്തു.

ഇതിനിടെ നവീൻ ഒഴിഞ്ഞുമാറിയതിനാൽ കൂടെയുണ്ടായിരുന്ന ഡൊമിനിക്കിന്റെ മൂക്കിലാണ് കൊണ്ടു. ഇയാൾക്ക് പരിക്കേറ്റു. തുടർന്ന് മറ്റുള്ളവരും ഇരുവരെയും മർദ്ദിക്കുകയായിരുന്നു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് ശനിയാഴ്ച രാത്രിയോടെ പ്രതികളെ കോടതിയിൽ ഹാജരാക്കി.

Latest Stories

കൊച്ചിയിൽ ജൂൺ 29 മുതൽ ഗതാഗത നിയന്ത്രണം; രാത്രി 11 മുതൽ രാവിലെ 6 വരെ സഹോദരൻ അയ്യപ്പൻ റോഡിൽ വാഹനങ്ങൾക്ക് പ്രവേശനമില്ല

മുസിരിസിനപ്പുറം: കോളനിവാഴ്ചയും മസാല വ്യാപാരവും വായ്ത്താരികളും മറന്നുപോയ സമുദ്രനാഗരികത; അറബിക്കടൽ എഴുതിയ കേരളം

അയോധ്യ രാമക്ഷേത്ര സംഭാവന തട്ടിപ്പ്; വിവാദങ്ങൾക്കിടെ വിഎച്ച്പി ഉപാധ്യക്ഷൻ ചമ്പത് റായി രാജി വച്ചു

'വൈദ്യുതി പ്രതിസന്ധിക്ക് കാരണം ആവശ്യത്തിന് മഴ ലഭിക്കാത്തത്, ഓരോരുത്തരും സ്വയം വൈദ്യുതി നിയന്ത്രണം കൊണ്ടുവരണം'; മന്ത്രി സണ്ണി ജോസഫ്

ഓപ്പറേഷൻ സിന്ദൂർ: വീരമൃത്യു വരിച്ച ആറ് സൈനികരുടെ പേരുകൾ പുറത്തുവിട്ട് കേന്ദ്രം

'അമ്മ'യിൽ നിന്ന് രാജിവച്ച അംഗങ്ങളെ തിരിച്ചെത്തിക്കും, സ്ഥിരം കമ്മിറ്റിയുടെ ഭാരവാഹിത്വം ഏറ്റെടുക്കില്ല; രമേശ് പിഷാരടി

തിരിച്ചറിയൽ കാർഡുകളുടെ കൂമ്പാരത്തിനിടയിൽ നഷ്ടപ്പെടുന്ന ഇന്ത്യൻ പൗരത്വത്തിന്റെ രാഷ്ട്രീയം; പാസ്‌പോർട്ടുപോലും പൗരത്വത്തിന്റെ അന്തിമ തെളിവല്ലെങ്കിൽ, ആരാണ് ഇന്ത്യൻ പൗരൻ?

മുല്ലപ്പെരിയാർ സുരക്ഷ സമിതി; കേരളത്തിന്റെ പ്രതിനിധിയെ ഉടൻ നിയമിക്കുമെന്ന് മന്ത്രി മോൻസ് ജോസഫ്

തമിഴ്നാട്ടിൽ ഡിഎംകെ-സിപിഐഎം പോര് രൂക്ഷം; പിണറായി വിജയനെ മുൻ നിർത്തി ഡിഎംകെ മുഖപത്രത്തിൽ വിമർശനം

ലഹരി കിട്ടാൻ കാൻസർ ബാധിതർക്ക് നൽകുന്ന വേദനസംഹാരികൾ, കഞ്ചാവ് പുകച്ച് വലിക്കാൻ പപ്പായയുടെ തണ്ട്; ഇടുക്കിയിൽ മൂന്ന് യുവാക്കൾ പിടിയിൽ