മധ്യപ്രദേശിൽ കത്തോലിക്കാ പുരോഹിതർക്കും അൽമായർക്കും നേരെയുണ്ടായ ആക്രമണം; അപലപിച്ച് ഡീൻ കുര്യക്കോസ്, അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി

മധ്യപ്രദേശിൽ കത്തോലിക്കാ പുരോഹിതർക്കും അൽമായർക്കും നേരെയുണ്ടായ ആക്രമണത്തിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി ഡീൻ കുര്യക്കോസ് എംപി. ആക്രമണം അടിയന്തരമായി ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ടാണ് ലോക്‌സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് എംപി ഇക്കാര്യം അറിയിച്ചത്. സംഭവത്തെ ശക്തമായി അപലപിക്കുന്നതായും ഡീൻ കുര്യക്കോസ് പറഞ്ഞു.

2025 ഏപ്രിൽ 1 നായിരുന്നു ആക്രമണം ഉണ്ടായത്. മധ്യപ്രദേശിലെ ജബൽപൂരിൽ വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിലാണ് കത്തോലിക്കാ പുരോഹിതർക്കും അൽമായർക്കും നേരെ ക്രൂരമായ ആക്രമണം നടന്നത്. ജൂബിലി 2025 ആഘോഷങ്ങളുടെ ഭാഗമായി പള്ളികൾ സന്ദർശിക്കുന്നതിനിടെ ഇടവകയിൽ നിന്നുള്ള കത്തോലിക്കാ വിശ്വാസികളെ ബജ്റംഗ്ദൾ പ്രവർത്തകർ അനധികൃതമായി തടഞ്ഞുവയ്ക്കുകയും ആക്രമിക്കുകയും ചെയ്യുകയായിരുന്നു.

പോലീസ് ഇടപെട്ടിട്ടും അക്രമം തുടർന്നു. ജബൽപൂർ വികാരി ജനറൽ ഫാദർ ഡേവിസ്, രൂപതാ പ്രൊക്യുറേറ്റർ ഫാദർ ജോർജ്ജ് ടി എന്നിവരുൾപ്പെടെയുള്ള മുതിർന്ന വൈദികർ വിശ്വാസികൾക്ക് പിന്തുണ നൽകാൻ എത്തിയപ്പോൾ ശാരീരികമായി ആക്രമിക്കപ്പെട്ടു. അതേമയം സംഭവത്തെ ശക്തമായി അപലപിക്കുന്നതായും മതസ്വാതന്ത്ര്യത്തിനെതിരായ നഗ്നമായ ആക്രമണമാണ് ഇതെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു. ബിജെപി ഭരിക്കുന്ന മധ്യപ്രദേശിൽ ക്രമസമാധാന പാലനം പരാജയമായ അവസ്ഥയിലാണെന്നും കുറ്റക്കാർക്കെതിരെ കർശനമായ നിയമനടപടി സ്വീകരിക്കണമെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു.

വർഗീയമായ കലാപങ്ങൾ തടയുന്നതിൽ പരാജയപ്പെട്ട സർക്കാർ ഈ സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും മതന്യൂനപക്ഷങ്ങളുടെ സംരക്ഷണം ഉറപ്പാക്കാൻ സർക്കാർ ഇനിയെങ്കിലും അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു. രാജ്യത്തുടനീളം വർധിച്ചുവരുന്ന വിദ്വേഷ കുറ്റകൃത്യങ്ങളിൽ കേന്ദ്ര സർക്കാർ ആവർത്തിച്ചു മൗനം പാലിക്കുകയാണ്. രാജ്യത്തെ മുഴുവൻ പൗരന്മാരുടെയും മൗലികവകാശങ്ങൾ സംരക്ഷിക്കുവാൻ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു.

Latest Stories

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി

'കാനഡയെ ഒരു കൊല്ലത്തിനുള്ളിൽ ചൈന വിഴുങ്ങും'; ഗോൾഡൻ ഡോം പദ്ധതിയോട് മുഖംതിരിച്ചതിൽ മുന്നറിയിപ്പുമായി ട്രംപ്

മൂന്നാം ബലാത്സംഗക്കേസ്; രാഹുൽ മാങ്കുട്ടത്തിൽ എംഎൽഎയുടെ ജാമ്യാപേക്ഷയിൽ വിധി 28ന്

ഇന്‍സോംനിയ പരിപാടി മുന്‍നിര്‍ത്തി 35 ലക്ഷം തട്ടി; മെന്റലിസ്റ്റ് ആദിക്കെതിരെ കൊച്ചി സ്വദേശിയുടെ പരാതിയില്‍ കേസ്; പ്രതിപ്പട്ടികയില്‍ സംവിധായകന്‍ ജിസ് ജോയിയും

'മഹാപഞ്ചായത്തിൽ അപമാനിതനായെന്ന് വികാരം, നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്നടക്കം വിട്ടുനിൽക്കും'; ശശി തരൂർ കടുത്ത അതൃപ്‌തിയിൽ

സിപിഎം ഫണ്ട് തിരിമറി ആരോപണം ഉന്നയിച്ച വി കുഞ്ഞികൃഷ്ണനെതിരെ നടപടിയെടുക്കുമെന്ന് എം വി ജയരാജന്‍; 'കണക്ക് അവതരണത്തില്‍ ചില വീഴ്ചയുണ്ടായിട്ടുണ്ട്, ധനാപഹരണം നടന്നിട്ടില്ല, തെറ്റ് തിരുത്താന്‍ പാര്‍ട്ടിയെ തകര്‍ക്കുകയല്ല വേണ്ടത്'