'വസ്ത്രം വലിച്ചു കീറാന്‍ ശ്രമം, നിലത്തിട്ട് ചവിട്ടി'; ഫോര്‍ട്ട് താലൂക്ക് ആശുപത്രിയിലെ വനിതാ ഡോക്ടർക്ക് മർദ്ദനം, രണ്ടുപേര്‍ അറസ്റ്റില്‍

ഫോര്‍ട്ട് താലൂക്ക് ആശുപത്രിയിലെ വനിതാ ഡോക്ടറെ ആക്രമിച്ച രണ്ട് പേർ അറസ്റ്റിൽ. വള്ളക്കടവ് സ്വദേശി റഫീക്കും റഷീദുമാണ് പിടിയിലായത്.  ഡോക്ടര്‍ മാലു മുരളി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഇന്നലെ രാത്രി പന്ത്രണ്ടരയോടെ മുറിവിന് മരുന്ന് വെയ്ക്കാന്‍ എത്തിയവരാണ് അതിക്രമം നടത്തിയത്. മുറിവിന്റെ കാരണം അന്വേഷിച്ചതില്‍ പ്രകോപിതരായാണ് ഇരുവരും ചേര്‍ന്ന് അക്രമിച്ചതെന്നും ഡോ. മാലു മുരളി പറഞ്ഞു. ചികിത്സയ്‌ക്കെത്തിയ  അക്രമികള്‍ വരി നില്‍ക്കാതെ തര്‍ക്കം ഉണ്ടാക്കുകയായിരുന്നു. ആക്രമണ വിവരം അറിയിച്ചിട്ടും പൊലീസ് സ്ഥലത്തെത്താന്‍ വൈകിയെന്ന് ആശുപത്രി അധികൃതര്‍ ആരോപിക്കുന്നു. ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനും മര്‍ദ്ദനമേറ്റിട്ടുണ്ട്.

അക്രമികള്‍ കൈപിടിച്ചു തിരിച്ചെന്നും വസ്ത്രം വലിച്ചു കീറാന്‍ ശ്രമിച്ചെന്നും നിലത്തിട്ട് ചവിട്ടിയെന്നും ഡോക്ടറുടെ പരാതിയിലുണ്ട്. ബഹളം കേട്ടെത്തിയ സെക്യൂരിറ്റി ജീവനക്കാരനും മര്‍ദ്ദനമേറ്റിട്ടുണ്ട്. ആക്രമിച്ചത് സ്ഥിരം പ്രശ്‌നക്കാരെന്ന് ഡോ മാലു മുരളി പറഞ്ഞു.  അക്രമികളെ രണ്ടുപേരേയും പൊലീസ് അറസ്റ്റു ചെയ്തു. കരിമഠം സ്വദേശി റഷീദ്, വള്ളക്കടവ് സ്വദേശി റഫീക്ക്   എന്നിവരാണ് അറസ്റ്റിലായത്  അറസ്റ്റിലായത്. സംഭവത്തെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ ഒ.പി. ബഹിഷ്‌കരിച്ച് പ്രതിഷേധിച്ചു.

ഫോര്‍ട്ട് താലൂക്ക് ആശുപത്രി സന്ദര്‍ശിച്ച മന്ത്രി വി ശിവന്‍കുട്ടി ഡോക്ടര്‍ക്ക് സുരക്ഷ ഉറപ്പാക്കുമെന്നും ഡോക്ടര്‍മാര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ അനുവദിക്കില്ലെന്നും വ്യക്തമാക്കി.

Latest Stories

ഹരിയാനയിൽ ബിജെപിക്ക് തിരിച്ചടി; മൂന്ന് എംഎൽഎമാർ പിന്തുണ പിൻവലിച്ചു

ആ രംഗം ചെയ്യുമ്പോൾ നല്ല ടെൻഷനുണ്ടായിരുന്നു: അനശ്വര രാജൻ

പോസ്റ്ററുകൾ കണ്ടപ്പോൾ 'ഭ്രമയുഗം' സ്വീകരിക്കപ്പെടുമോ എന്നെനിക്ക് സംശയമായിരുന്നു: സിബി മലയിൽ

'വെടിവഴിപാടിന്' ശേഷം ശേഷം ഒരു ലക്ഷം ഉണ്ടായിരുന്ന ഫോളോവേഴ്സ് 10 ലക്ഷമായി: അനുമോൾ

നേരത്തെ അഡ്വാൻസ് വാങ്ങിയ ഒരാൾ കഥയെന്തായെന്ന് ചോദിച്ച് വിളിക്കുമ്പോഴാണ് തട്ടികൂട്ടി ഒരു കഥ പറയുന്നത്; അതാണ് പിന്നീട് ആ ഹിറ്റ് സിനിമയായത്; വെളിപ്പെടുത്തി ഉണ്ണി ആർ

മികച്ച വേഷങ്ങൾ മലയാളി നടിമാർക്ക്; തമിഴ് നടിമാർക്ക് അവസരമില്ല; വിമർശനവുമായി വനിത വിജയകുമാർ

ലോകകപ്പ് കിട്ടിയെന്ന് ഓർത്ത് മെസി കേമൻ ആകില്ല, റൊണാൾഡോ തന്നെയാണ് കൂട്ടത്തിൽ കേമൻ; തുറന്നടിച്ച് ഇതിഹാസം

48ാം ദിവസവും ജാമ്യം തേടി ഡല്‍ഹി മുഖ്യമന്ത്രി, ഒന്നും വിട്ടുപറയാതെ സുപ്രീം കോടതി; ശ്വാസംമുട്ടിച്ച് കേന്ദ്ര സര്‍ക്കാര്‍, മോക്ഷം കിട്ടാതെ കെജ്രിവാള്‍!

ഇലയിലും പൂവിലും വേരിലും വരെ വിഷം; അരളി എന്ന ആളെക്കൊല്ലി!

ലൈംഗിക വീഡിയോ വിവാദം സിബിഐ അന്വേഷിക്കണം; അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് പൊലീസെന്ന് എച്ച്ഡി കുമാരസ്വാമി