കൈയിലുള്ളത് ആറ്റംബോംബ്; മുഖ്യമന്ത്രിയുടെ മകളെ ഒരാഴ്ചയ്ക്കുള്ളില്‍ ജയിലിലാക്കുമെന്ന് സാബു എം ജേക്കബ്

മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് ട്വന്റി-ട്വന്റി പാര്‍ട്ടി നേതാവും കിറ്റക്‌സ് ഉടമയുമായ സാബു എം ജേക്കബ്. തന്നെ അറസ്റ്റ് ചെയ്താല്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെ ഒരാഴ്ചയ്ക്കുള്ളില്‍ ജയിലിലാക്കുമെന്ന് സാബു എം ജേക്കബിന്റെ മുന്നറിയിപ്പ്. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സാബു നേതൃത്വം നല്‍കുന്ന പാര്‍ട്ടിയുടെ നിലപാട് വ്യക്തമാക്കാന്‍ കിഴക്കമ്പലത്ത് ചേര്‍ന്ന സമ്മേളനത്തിലാണ് മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് സാബു രംഗത്തെത്തിയത്.

മുഖ്യമന്ത്രിയുടെ മകളെ ജയിലിലാക്കാന്‍ ഉതകുന്ന ആറ്റം ബോംബ് തന്റെ കൈയിലുണ്ടെന്നും സാബു പറഞ്ഞു. അധികാരമോ പദവികളോ താന്‍ ആഗ്രഹിച്ചിട്ടില്ലെന്നും തനിക്ക് രാജ്യസഭ സീറ്റ് വാഗ്ദാനം ലഭിച്ചിട്ടുണ്ടെന്നും സാബു കൂട്ടിച്ചേര്‍ത്തു. അതേ സമയം എറണാകുളത്തും ചാലക്കുടിയിലും ട്വന്റി-ട്വന്റി ലോക്‌സഭ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു.

ബിജെപി സ്ഥാനാര്‍ത്ഥിയായി സാബു മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് അപ്രതീക്ഷിത സ്ഥാനാര്‍ത്ഥി പ്രഖ്യാപനം. ചാലക്കുടിയില്‍ അഡ്വ ചാര്‍ലി പോളും എറണാകുളത്ത് അഡ്വ ആന്റണി ജൂഡിയും സ്ഥാനാര്‍ത്ഥികളാകും. കേരളത്തിലെ മൂന്ന് മുന്നണികളും സീറ്റ് വാഗ്ദാനം ചെയ്ത് വീട്ടില്‍ കയറി ഇറങ്ങിയിട്ടുണ്ടെന്നും സാബു എം ജേക്കബ് ആരോപിച്ചു.

Latest Stories

മേക്കപ്പിടുമ്പോൾ ജനാർദനനെ ഞെട്ടിച്ച് മോഹൻലാൽ, ചിരിനിമിഷങ്ങളുമായി ഹൃദയപൂർവ്വം വീഡിയോ

പ്രസ്താവന നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവും; മലയാളികളായ കന്യാസ്ത്രീകളുടെ അറസ്റ്റില്‍ പ്രതികരിച്ച് കെസി വേണുഗോപാല്‍

മുഖമില്ലാത്തവരുടെ ആക്രമണത്തെ എന്തിന് അഭിമുഖീകരിക്കണം; സൈബര്‍ ആക്രണങ്ങളില്‍ പ്രതികരിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

ബോക്സോഫിസിൽ കത്തിക്കയറി വിജയ് സേതുപതി ചിത്രം, തലൈവൻ തലൈവി മൂന്ന് ദിവസം കൊണ്ട് നേടിയത്

ശബരിമല വിവാദത്തിന് പിന്നാലെ എംആര്‍ അജിത്കുമാറിനെ പൊലീസില്‍ നിന്ന് മാറ്റി; പുതിയ നിയമനം എക്‌സൈസ് കമ്മീഷണറായി

രജനികാന്തിന്റെ ജീവിതം സിനിമ ആക്കുകയാണെങ്കിൽ ആര് നായകനാവും? മൂന്ന് താരങ്ങളുടെ പേര് പറഞ്ഞ് ലോകേഷ് 

നിമിഷ പ്രിയയുടെ മകള്‍ യെമനിലെത്തി; അമ്മയുടെ ജീവനായി യാചിച്ച് മിഷേല്‍

അഗാക്കറിന്റെ തീരുമാനങ്ങളിൽ ബിസിസിഐക്ക് അതൃപ്തി; ഇന്ത്യൻ ടീമിൽ അഴിച്ചു പണി വരുന്നു, ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം രണ്ട് പരിശീലകരെ പുറത്താക്കിയേക്കും

സിപിഎമ്മിനെ സഹായിക്കാനാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ശ്രമിക്കുന്നത്; ഗുരുതര ആരോപണവുമായി രമേശ് ചെന്നിത്തല രംഗത്ത്

'നടിപ്പ് ചക്രവർത്തി', വിസ്മയിപ്പിക്കാൻ ദുൽഖർ സൽമാൻ, കാന്ത ടീസർ പുറത്ത്