90 വയസായി, അദ്ദേഹത്തിനെതിരെ വല്ലതും പറഞ്ഞാൽ അതല്ലേ ബാക്കിയുണ്ടാവൂ; വെള്ളാപ്പള്ളി നടേശൻറെ ബഫൂൺ പരാമർശത്തിൽ പ്രതികരണവുമായി വി.ഡി. സതീശൻ

വെള്ളാപ്പള്ളി നടേശൻറെ ബഫൂൺ പരാമർശത്തിൽ പ്രതികരണവുമായി വി. ഡി. സതീശൻ. അദ്ദേഹത്തിന് 90 വയസ്സായെന്നും അദ്ദേഹത്തിനെതിരെ ഞാൻ വല്ലതും പറഞ്ഞാൽ അതല്ലേ ബാക്കി ഉണ്ടാവുകയുള്ളൂ. അദ്ദേഹം പറഞ്ഞതൊക്കെ പോകില്ലെ? ഞാൻ പ്രതിപക്ഷ നേതാവായതോടെ തവളയെ പോലെ ചീർത്തെന്ന് വരെ വെള്ളാപ്പള്ളി പറഞ്ഞിട്ടുണ്ട് എന്ന് വി. ഡി. സതീശൻ പറഞ്ഞു.

പന്നനാണ്, വൃത്തികെട്ടവനാണ് എന്നൊക്കെ പറഞ്ഞു. കോൺഗ്രസ് മുഖ്യമന്ത്രി വരുമെന്ന് വെള്ളാപ്പള്ളി സമ്മതിച്ചിട്ടുണ്ട്. അപ്പൊ എന്തായാലും കോൺഗ്രസ്‌ അധികാരത്തിൽ വരുമെന്ന് വെള്ളാപ്പള്ളി സമ്മതിച്ചു എന്നും വിഡി സതീശൻ പറഞ്ഞു. കോൺഗ്രസിൽ ചെന്നിത്തലയാണ് മുഖ്യമന്ത്രിയാകാൻ യോഗ്യനെന്നും വി.ഡി. സതീശൻ വെറും ബഫൂൺ ആണ്. കെ. സുധാകരനെ സതീശൻറെ നേതൃത്വത്തിൽ വേട്ടയാടുകയായിരുന്നു. സുധാകരനും അടൂർ പ്രകാശിനും സീറ്റ് നൽകാതെ മാറ്റി നിർത്തിയത് യുഡിഎഫിന് തിരിച്ചടിയാകുമെന്നുമാണ് വെള്ളാപ്പള്ളി പറഞ്ഞിരുന്നത്.

കേരള രാഷ്ട്രീയത്തിലെ ഒരു ജോക്കറാണ് വിഡി സതീശനെന്നും, ഞങ്ങൾ ചക്കരയും പീരയുമായി നടന്നതല്ലേ, പ്രതിപക്ഷ നേതാവായാൽ ആരോടും എന്തും പറയാനുള്ള ലൈസൻസ് ഉണ്ടെന്നാണ് സതീശൻറെ തോന്നൽ. പ്രസംഗ തൊഴിലാളിയായി നടന്നു എന്നല്ലാതെ യഥാർത്ഥ ബുദ്ധിജീവികൾ കോൺഗ്രസിൽ ഉണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ