ഉല്‍സവത്തിനിടെ മര്‍ദ്ദനം: രണ്ട് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍, ഒരാളെ സ്ഥലംമാറ്റി; പൊലീസ് മര്‍ദ്ദനമേറ്റത് സിപിഎം ഏരിയ കമ്മിറ്റി അംഗത്തിന്റെ മകനും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കും

മലപ്പുറം എരമംഗലത്തെ ഉത്സവത്തിനിടെ ഉണ്ടായ സംഘര്‍ഷത്തിനിടയിലെ പൊലീസ് മര്‍ദ്ദനത്തില്‍ വകുപ്പുതല അച്ചടക്ക നടപടി. പെരുമ്പടപ്പ് പൊലീസ് സ്റ്റേഷനിലെ പൊലീസുകാരുടെ സ്റ്റേഷന്‍ മര്‍ദ്ദനത്തിനെതിരെയാണ് നടപടി. എരമംഗലത്തെ ഉല്‍സവത്തിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ സിപിഎം ഏരിയ കമ്മിറ്റി അംഗത്തിന്റെ മകനെയും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെയും പൊലീസ് മര്‍ദ്ദിച്ചുവെന്ന ആക്ഷേപത്തില്‍ അന്വേഷണം നടത്തിയാണ് വകുപ്പുതല നടപടി സ്വീകരിച്ചത്. സംഭവത്തില്‍ പെരുമ്പടപ്പ് പൊലീസ് സ്റ്റേഷനിലെ 2 പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു. ഒരാളെ സ്ഥലംമാറ്റി.

സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ സാന്‍ സോമന്‍, സിവില്‍ പൊലീസ് ഓഫിസര്‍ യു ഉമേഷ് എന്നിവരെയാണ് മലപ്പുറം ജില്ലാ പൊലീസ് മേധാവി ആര്‍ വിശ്വനാഥ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. സിവില്‍ പൊലീസ് ഓഫിസര്‍ ജെ ജോജയെ കോട്ടയ്ക്കലിലേക്ക് സ്ഥലം മാറ്റി ഉത്തരവിടുകയും ചെയ്തു. ഏപ്രില്‍ 2ന് നടന്ന പുഴക്കര ഉത്സവത്തില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ പെരുമ്പടപ്പ് പൊലീസ് സ്റ്റേഷനിലെ ചില പൊലീസുകാര്‍ സിപിഎം പൊന്നാനി ഏരിയ കമ്മിറ്റി അംഗം സുരേഷ് കാക്കനാത്തിന്റെ മകന്‍ അഭിരാമിന്റെ പല്ല് അടിച്ചുപൊട്ടിക്കുകയും ഒപ്പം ഉണ്ടായിരുന്ന ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ മര്‍ദിക്കുകയും ചെയ്തുവെന്ന പരാതിയാണ് ഉയര്‍ന്നത്.

ഉല്‍സവസ്ഥലത്തെ മര്‍ദ്ദനത്തിന് ശേഷം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ പെരുമ്പടപ്പ് പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയും പെരുമ്പടപ്പ് പഞ്ചായത്തിന്റെ പൊതുശ്മശാനത്തില്‍ കൊണ്ടുപോയി വീണ്ടും മാരകമായി മര്‍ദിക്കുകയും ചെയ്തുവെന്നും ആരോപണം ഉയര്‍ന്നു. സംഭവത്തെ തുടര്‍ന്ന് പൊലീസ് സ്റ്റേഷനില്‍ അന്വേഷിച്ചു പോയ രക്ഷിതാക്കളെ മര്‍ദിച്ചതായും സിപിഎം പ്രവര്‍ത്തകര്‍ ആരോപണം ഉന്നയിച്ചിരുന്നു. വലിയ പ്രതിഷേധം പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്നും ഉണ്ടായതോടെ സിപിഎം ജില്ലാ കമ്മിറ്റി പ്രശ്‌നത്തില്‍ ഇടപെടുകയായിരുന്നു. സിപിഎം ജില്ലാ കമ്മിറ്റിയുടെ പ്രതിഷേധത്തെ തുടര്‍ന്ന് പൊലീസ് വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടു. തിരൂര്‍ ഡിവൈഎസ്പി മൂസ വള്ളിക്കാടന്‍ അന്വേഷണം നടത്തി ജില്ലാ പൊലീസ് മേധാവിക്ക് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്യുകയും സ്ഥലം മാറ്റുകയും ചെയ്ത നടപടി.

Latest Stories

നടിയെ ആക്രമിച്ച കേസ്; സർക്കാർ ഇരക്കൊപ്പമെന്ന് മന്ത്രി സജി ചെറിയാൻ, വിധി പഠിച്ചശേഷം തുടർനടപടി

'അന്വേഷണ സംഘം ക്രിമിനലുകൾ ആണെന്ന ദിലീപിന്റെ ആരോപണം ഗുരുതരം, സർക്കാർ എപ്പോഴും അതിജീവിതക്കൊപ്പം'; എകെ ബാലൻ

'കരഞ്ഞ് കാലുപിടിച്ചിട്ടും ബലാത്സംഗം ചെയ്തു, പല പ്രാവശ്യം ഭീഷണിപ്പെടുത്തി'; രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സം​ഗകേസിൽ മൊഴി നൽകി പരാതിക്കാരി

'ചങ്കുറപ്പോടെ വിധിയെഴുതിയതിന് വീണ്ടും ഒരു സല്യൂട്ട്, എത്ര വൈകിയാലും സത്യത്തെ എല്ലാ കാലത്തേക്കും മൂടിവെക്കാൻ ആർക്കുമാവില്ല'; ജഡ്ജിയെ പ്രശംസിച്ച് സംവിധായകൻ വ്യാസൻ

നടിയെ ആക്രമിച്ച കേസ്; പ്രോസിക്യൂഷന്‍ ഹൈക്കോടതിയിലേക്ക്‌

'പിന്തുണച്ചവർക്ക് നന്ദി, കള്ളക്കഥ കോടതിയിൽ തകർന്ന് വീണു'; യഥാർത്ഥ ഗൂഢാലോചന തനിക്കെതിരെയായിരുന്നുവെന്ന് ദിലീപ്

'അവൾക്കൊപ്പം'; നടിയെ ആക്രമിച്ച കേസിൽ അതിജീവിതയെ പിന്തുണച്ച് റിമ കല്ലിങ്കൽ

നടിയെ ആക്രമിച്ച കേസ്; ദിലീപിനെ വെറുതെ വിട്ടു, ഒന്ന് മുതൽ 6 വരെ പ്രതികൾ മാത്രം കുറ്റക്കാർ; വിധി പന്ത്രണ്ടിന്

നടിയെ ആക്രമിച്ച കേസ്; ബലാത്സംഗം തെളിഞ്ഞു, പൾസർ സുനി അടക്കം 6 പ്രതികൾ കുറ്റക്കാർ

പള്‍സര്‍ സുനി, ദിലീപ് ഉൾപ്പടെ പ്രതികൾ കോടതിയിൽ, നീതി പ്രതീക്ഷയിൽ അതിജീവിത; നടിയെ ആക്രമിച്ച കേസിൽ വിധി കാത്ത് കേരളം