'അവിടെ യക്ഷിയമ്മ തപസിരിക്കുന്നു, ശക്തമായ കാരണം മറ്റൊന്ന്'; ബി നിലവറ തുറക്കാത്തതിന്റെ കാരണങ്ങള്‍ വ്യക്തമാക്കി അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ഭായ്

തിരുവനനന്തപുരം ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ നിലവറകളുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന അഭ്യൂഹങ്ങളും അപസര്‍പ്പകഥകളും നിരവധിയാണ്. ഇതില്‍ ഏറ്റവും പ്രചാരമുള്ളതാകട്ടെ ബി നിലവറയെ കുറിച്ചുള്ള ഊഹാപോഹങ്ങളാണ്. ബി നിലവറ തുറന്നാല്‍ തിരുവനന്തപുരം നഗരത്തെ കടല്‍ വിഴുങ്ങുമെന്നതുള്‍പ്പെടെയുള്ള കഥകളുണ്ട്.

ഇതുകൂടാതെ അപൂര്‍വ്വ നിധി ശേഖരം ഉള്‍ക്കൊള്ളുന്ന ബി നിലവറയ്ക്ക് സര്‍പ്പങ്ങള്‍ കാവലുണ്ടെന്നും, ബി നിലവറ തുറക്കുന്നതോടെ ക്ഷേത്രം നിലംപതിയ്ക്കുമെന്നും ഇത്തരത്തില്‍ പ്രചരിക്കുന്ന കഥകളാണ്. ബി നിലവറയ്ക്കുള്ളിലുള്ള അപൂര്‍വ്വ നിധി ശേഖരങ്ങള്‍ നേരത്തെ തന്നെ ആവശ്യക്കാര്‍ കൈക്കലാക്കിയെന്നും അതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരാണ് നിലവറ തുറക്കാന്‍ അനുവദിക്കാത്തതെന്നും ഒരു വിഭാഗം കഥകള്‍ തലസ്ഥാനത്ത് പ്രചരിക്കുന്നുണ്ട്.

എന്നാല്‍ നിഗൂഢതകള്‍ നിറഞ്ഞ ബി നിലവറയെ കുറിച്ച് രാജകുടുംബാംഗം അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ഭായ്ക്ക് പറയാനുള്ളത് മറ്റൊന്നാണ്. ബി നിലവറ എന്ന് എല്ലാവരും വിശേഷിപ്പിക്കുന്ന അറ തന്റെ അറിവില്‍ ഇതുവരെ തുറന്നിട്ടില്ലെന്ന് ലക്ഷ്മി ഭായ് പറയുന്നു. അതിന്റെ മുമ്പില്‍ ഇരുമ്പഴിയിട്ട നീളമുള്ള വരാന്ത മുറിയുണ്ട് എന്ന് കേട്ടിട്ടുണ്ട്. ആ മുറി പലപ്രാവശ്യം തുറന്നിട്ടുണ്ടെന്നും ലക്ഷ്മി ഭായ് പറഞ്ഞു.

അതിന്റെ ഒരു വശത്താണ് ബി കല്ലറയുടെ വാതില്‍. പ്രചരിക്കുന്നത് പോലെ ആ വാതിലിന് വലിയ വലുപ്പമോ സര്‍പ്പങ്ങളുടെ രൂപമോ ഇല്ല. 2011ല്‍ കൃഷ്ണവിലാസം കൊട്ടാരത്തില്‍ വച്ച് അഷ്ടമംഗല പ്രശ്‌നം വച്ചപ്പോള്‍ ദേവജ്ഞന്മാര്‍ വളരെ ശക്തമായി പറഞ്ഞു, ബി കല്ലറ തുറക്കാന്‍ പാടില്ലെന്ന്. അവിടം മുനിമാരും ദേവന്മാരും ശ്രീപദ്മനാഭനെ ധ്യാനിക്കുന്ന സ്ഥലമാണ്.

ഭൂഗര്‍ഭമായി സ്ഥാപിച്ചിട്ടുള്ള ശ്രീചക്രത്തിന്റെ ശക്തിപ്രവാഹം മൂലബിംബത്തില്‍ ഘടിപ്പിച്ചിട്ടുണ്ടെന്നും, അതിന് ഭംഗം വന്നാല്‍ പുനഃസ്ഥാപിക്കാന്‍ കഴിയില്ല. അതിന് കഴിവോ പ്രാപ്തിയോ അറിവോ ഉള്ളൂ കര്‍മിമാര്‍ ഇന്നില്ല. യക്ഷിയമ്മ അവിടെ തപസിരിക്കുന്നു എന്ന മറ്റൊരു വിശ്വാസമുണ്ട്. ഏറ്റവും ശക്തമായ മറ്റൊന്ന് തെക്കേടത്ത് നരസിംഹ സ്വാമിയുടെ സാന്നിദ്ധ്യമാണ്. ഇത്തരത്തില്‍ പലകാരണങ്ങള്‍ കൊണ്ടാണ് ബി കല്ലറ തുറക്കാന്‍ പാടില്ലെന്ന് പറയുന്നതെന്നും ലക്ഷ്മി ഭായ് വ്യക്തമാക്കി.

Latest Stories

കോക്രോച്ച് ജനത പാർട്ടിയുടെ പ്രതിഷേധത്തിൽ പങ്കെടുത്ത അധ്യാപികയ്ക്ക് സസ്പെൻഷൻ

എംഎൽഎമാർക്ക് ജനങ്ങളുമായി ബന്ധമില്ലാതായെന്ന് സിപിഎം പാലക്കാട് ജില്ല കമ്മിറ്റി; എം.ബി രാജേഷിനും കെ. ശാന്തകുമാരിക്കും രൂക്ഷവിമർശനം

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; അഞ്ച് പ്രതികളും എസ്ഐടിക്ക് മുന്നിൽ ഹാജരായി, വേട്ടയാടപ്പെട്ടുവെന്ന് ഗൺമാൻ അനിൽ കല്ലിയൂർ

കോഴിക്കോട് നിപ ബാധ; രോഗിയുടെ സമ്പർക്ക പട്ടിക വലുതെന്ന് കെ മുരളീധരൻ, ജീവനക്കാരോട് ക്വാറന്റീനിൽ പോകാൻ നിർദ്ദേശം

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

മാസപ്പടി കേസ്; ഇഡിക്ക് മുന്നിൽ ഹാജരാകാൻ സാവകാശം തേടി വീണ ടി, ആരോഗ്യപ്രശ്നങ്ങൾ കാരണം മറ്റൊരു ദിവസം ഹാജരാകാമെന്ന് മെയില്‍

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം