ആശമാരുടെ സമരം ഓണറേറിയം 21,000 രൂപയാക്കാൻ; ആദ്യ മന്ത്രിസഭാ യോഗത്തിൽ 3,000 കൂട്ടിയെന്ന് മുഖ്യമന്ത്രി, അടുത്ത ഘട്ടത്തിൽ വീണ്ടും ഉയർത്തും

ആദ്യ മന്ത്രിസഭാ യോഗത്തിൽ ആശമാരുടെ ഓണറേറിയം 3,000 കൂട്ടിയെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. ആശ വർക്കര്‍മാർക്ക് നൽകിയ വാക്ക് പാലിക്കുന്നുവെന്ന് വി ഡി സതീശൻ പറഞ്ഞു. 3000 രൂപയുടെ വർധനവാണ് ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷം പ്രഖ്യാപിച്ചിട്ടുള്ളത്. എല്ലാം ചെയ്യണമെന്ന് ഉണ്ടെന്നും ഇത് ആദ്യ ഘട്ടം മാത്രമാണെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ഇപ്പോൾ 9000 രൂപയാണ് ആശ വർക്കർമാർക്ക് ലഭിച്ച് കൊണ്ടിരിക്കുന്നത്. ഇത് 12,000 രൂപയാക്കും. കൂടാതെ, വിരമിക്കൽ ബെനിഫിറ്റിൽ മാറ്റം വരുത്തും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നത് അനുസരിച്ച് ഇത് വീണ്ടും വർധിപ്പിക്കുമെന്നും സതീശൻ വ്യക്തമാക്കി. ഓണറേറിയം 21000 രുപയായി വർദ്ധിപ്പിക്കുകയും വിരമിക്കൽ ആനുകൂല്യം 5 ലക്ഷം രൂപ അനുവദിക്കുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ആശ വർക്കർമാര്‍ സമരം നടത്തിയത്. യുഡിഎഫ് അധികാരത്തിലെത്തിയാൽ ആദ്യ മന്ത്രിസഭാ ​യോ​ഗത്തിൽ തന്നെ ആശാവർക്കർമാരുടെ ആവശ്യത്തിൽ തീരുമാനമെടുക്കുമെന്ന് അന്ന് സമര വേദിയിൽ സതീശൻ പ്രഖ്യാപിച്ചിരുന്നു.

അതേസമയം അംഗൻവാടി ജീവനക്കാർക്കും 1000 രൂപ കൂടിയിട്ടുണ്ട്. അംഗൻവാടി ജീവനക്കാർക്കും നിറയെ പ്രശ്നങ്ങളുണ്ട്. അംഗൻവാടി ഹെൽപ്പർ, ടീച്ചർ എന്നിവർക്ക് 1000 രൂപ വർധിപ്പിക്കും. വലിയ തുക അല്ല എന്ന് അറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രീ പ്രൈമറി ടീച്ചർ 1000 വർധന, പാചക തൊഴിലാളി 1000 രൂപ വർധന എന്നിങ്ങനെയാണ് മറ്റ് പ്രഖ്യാപനങ്ങൾ.

Latest Stories

മേയ് 21ന് എംഎല്‍എമാരുടെ സത്യപ്രതിജ്ഞ, ജി സുധാകരന്‍ പ്രോ ടേം സ്പീക്കര്‍; പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്ത് മുഖ്യമന്ത്രി

'നിങ്ങൾ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോൾ ഭാര്യയും മക്കളും പങ്കെടുത്തോ?'; വിജയ്‌യെ കടന്നാക്രമിച്ച് ഡിഎംകെ എംഎൽഎ

'പ്രതികാര നടപടിയല്ല സ്വാഭാവിക നീതി'; രക്ഷാപ്രവർത്തനത്തിന്റെ പേരിൽ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാര്‍ മര്‍ദിച്ച സംഭവത്തില്‍ അന്വേഷണത്തിന് പ്രത്യേക അന്വേഷണസംഘം

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യയാത്ര: സർക്കാർ കൂടിയാലോചന നടത്തിയില്ല, സ്വകാര്യ ബസ് മേഖല തകർന്നു പോകുമെന്ന് ബസ് ഉടമകൾ

സംസ്ഥാനത്ത് വേനൽമഴ ശക്തമാകുന്നു; വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ

“ജനവിധിയുടെ ചുവന്ന മുന്നറിയിപ്പ്: അഹങ്കാര രാഷ്ട്രീയം തകർത്ത സിപിഎമ്മിന്റെ ആന്തരിക പ്രതിസന്ധി”

ഇറാനെതിരെ ഉടന്‍ ആക്രമണം? ഇസ്രയേല്‍ സേനയ്ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി

'അമ്മാളുഅമ്മ എന്ന പേര് സതീശൻ ഇട്ടതാണ്, മകനെപോലെയല്ല മകനാണ്'; വി.ഡി. സതീശന്റെ സത്യപ്രതിജ്ഞ കാണാൻ എത്തി സീത ലക്ഷ്മി അമ്മാൾ

'ജൂൺ 15മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര, ആശമാരുടെ വേതനം 3000 രൂപ കൂട്ടി'; ജനപ്രിയ തീരുമാനങ്ങള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍

ആദ്യമായി നിയമസഭയിലെത്തി; ആദ്യം തന്നെ മന്ത്രിയായി !