'അറസ്റ്റ് തികഞ്ഞ പ്രതികാര നടപടി'; പി.സി ജോര്‍ജിനെ പിന്തുണച്ച് കോണ്‍ഗ്രസ്

പിസി ജോര്‍ജിനെ പിന്തുണച്ച് കോണ്‍ഗ്രസ്. പി.സി ജോര്‍ജിന്റെ അറസ്റ്റ് തികഞ്ഞ പ്രതികാര നടപടിയാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞു. എന്തടിസ്ഥാനത്തിലാണ് പിസി ജോര്‍ജിനെ അറസ്റ്റ് ചെയ്തതെന്നും സുധാകരന്‍ ചോദിച്ചു.

മുഖ്യമന്ത്രി ഉളുപ്പില്ലാത്ത ആളാണ്. സരിതയെ വിശ്വസിച്ച സര്‍ക്കാര്‍ എന്തുകൊണ്ട് സ്വപ്നയെ വിശ്വസിക്കുന്നില്ലെന്ന് കെ സുധാകരന്‍ ചോദിച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ക്യാംപിലായിരുന്നു കെ സുധാകരന്റെ പരാമര്‍ശങ്ങള്‍.

അതേസമയം, പീഡന കേസില്‍ പി.സി ജോര്‍ജിന് ജാമ്യം നല്‍കിയ വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് പരാതിക്കാരി പറഞ്ഞു. പിസി ജോര്‍ജിനെതിരായ പരാതിയില്‍ തെളിവുണ്ടെന്ന് പറഞ്ഞ പരാതിക്കാരി കൂടുതല്‍ തെളിവുകളുള്‍പ്പെടെ നിരത്തി നാളെത്തന്നെ ഹൈക്കോടതിയെ സമീപിക്കുമെന്ന് പറഞ്ഞു.

പിസി ജോര്‍ജ് നല്ലൊരു മെന്ററായിരുന്നെന്നത് ശരിയാണെന്ന് പരാതിക്കാരി പറഞ്ഞു. പീഢനശ്രമത്തോടെ അത് മാറി. ജോര്‍ജ് തനിക്കെതിരെ അപവാദം പറയുന്നത് നിര്‍ത്തണം.മോശക്കാരിയാണെന്ന് വരുത്തി തീര്‍ത്താലും പറയാനുള്ളത് പറയും.

 പിസി ജോര്‍ജിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണം. തന്നോട് മോശമായി പെരുമാറിയില്ലേ എന്ന് പിസി ജോര്‍ജ് സ്വന്തം മനസാക്ഷിയോട് ചോദിക്കണം. ഒളിഞ്ഞും തെളിഞ്ഞും സംസാരിക്കാതെ പിസി ജോര്‍ജ് പരസ്യസംവാദത്തിന് തയാറാകണമെന്നും പരാതിക്കാരി വെല്ലുവിളിച്ചു.സോളാര്‍ തട്ടിപ്പ് കേസിലെ പരാതിക്കാരി നല്‍കിയ പീഡനക്കേസില്‍  തിരുവനന്തപുരം ജൂഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ആണ് പി സി ജോര്‍ജിന് ജാമ്യം നല്‍കിയത്. തന്നെ അറസ്റ്റ് ചെയ്തതില്‍ രാഷ്ട്രീയ താല്‍പര്യമുണ്ടെന്ന പി സി ജോര്‍ജ്ജിന്റെ വാദം കോടതി അംഗീകരിച്ചാണ് ജോര്‍ജിന് കോടതി ജാമ്യം നല്‍കിയത്. രണ്ടര മണിക്കൂറോളം നീണ്ട വാദത്തിന് ശേഷമാണ് ഉപാധികളോടെ പി സി ജോര്‍ജ്ജിന് ജാമ്യം അനുവദിച്ചത്.

Latest Stories

സച്ചിന്റെ മകനാണ് അർജുൻ, അവനെ വിമർശിക്കാൻ അശ്വിന് എന്താണ് യോഗ്യത: യോഗ് രാജ് സിംഗ്

മോദിയുമായി ഫോണിൽ സംസാരിച്ച് ട്രംപ്; ഹോർമൂസ് കടലിടുക്ക് തുറക്കണമെന്ന യുഎസ് പ്രസിഡന്‍റിന്‍റെ നിലപാടിന് പിന്തുണ

ധര്‍മടം മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക് പേരെടുത്ത് പറഞ്ഞ് പിണറായി വിജയന്റെ കത്ത്; മണ്ഡലത്തിലെ 2,05,273 വോട്ടര്‍മാരുടേയും പേരുകളില്‍ അച്ചടിച്ച കത്തുകള്‍ വിതരണം ചെയ്തു

കായംകുളത്തെ യുഡിഎഫ് സ്ഥാനാർഥി അഡ്വ. എം. ലിജുവിന്റെ വിജയഭൂരിപക്ഷം കൃത്യമായി പ്രവചിക്കുന്നവർക്ക് 10,001 രൂപ ക്യാഷ് പ്രൈസ് പ്രഖ്യാപിച്ച് ആകാശ് തഴയശ്ശേരിൽ

'അത്തരം പദപ്രയോഗം അപലപനീയമാണ്, നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നു'; വ്യക്തിപരമായ അധിക്ഷേപങ്ങള്‍ ഒരു തരിമ്പും പാര്‍ട്ടിയോ മുന്നണിയോ അംഗീകരിക്കില്ലെന്ന് എം ലിജു

യു. പ്രതിഭയ്‌ക്കെതിരായ സ്ത്രീവിരുദ്ധ പരാമർശം: ഖേദം പ്രകടിപ്പിച്ച് എ. ഇർഷാദ്

കെ. കരുണാകരൻ ജീവിച്ചിരുന്നുവെങ്കിൽ ഇപ്പോൾ ബിജെപിയിൽ വന്നേനെ; അത്രയ്ക്കും കോൺഗ്രസ് മടുത്തിരുന്നു: പത്മജ വേണുഗോപാൽ

സോണിയ ഗാന്ധിയുടെ അനാരോഗ്യം, രാഹുല്‍ ഗാന്ധിയുടെ കേരള യാത്ര റദ്ദാക്കി; പകരം ഖാര്‍ഗെയെത്തും

'ഗള്‍ഫ് മേഖലയിലുള്ള എല്ലാ അമേരിക്കന്‍ സൈനിക താവളങ്ങളും പൂര്‍ണ്ണമായും അടച്ചുപൂട്ടണം'; വെടിനിര്‍ത്തലിന് യുഎസിന് മുന്നില്‍ കര്‍ശന ഉപാധികളുമായി ഇറാന്‍; യുഎസിന്റെ 15 ഇന നിര്‍ദേശത്തിന് അതേ നാണയത്തില്‍ മറുപടി

എം.കെ. മുനീറിൻ്റെ 48 ലക്ഷം രൂപയുടെ വായ്പ അടച്ചു തീർത്ത് മുസ്‌ലിം ലീ​ഗ്