'വീട്ടിലെ മൂത്ത മകനാണെങ്കിലും ചട്ടി ചവിട്ടി പൊളിക്കാന്‍ വന്നാല്‍ അച്ഛന്‍ വീട്ടിലേക്ക് കയറേണ്ടെന്നു പറയും'; എറണാകുളം ബിഷപ്പ് ഹൗസിന് മുന്നില്‍ വൈദികരെ തടഞ്ഞ് പൊലീസ്

എറണാകുളം ബിഷപ്പ് ഹൗസിന് മുന്നില്‍ പൊലീസും വൈദികരും തമ്മില്‍ തര്‍ക്കം. വൈദികനെ കയറ്റാതെ ഗേറ്റ് പൂട്ടിയതോടെയാണ് തര്‍ക്കം ആരംഭിച്ചത്. ചേരാനെല്ലൂര്‍ സിഐ യും മൈനര്‍ സെമിനാരി റെക്ടര്‍ ഫാ.വര്‍ഗീസ് പൂതവേലിത്തറയും തമ്മില്‍ ആയിരുന്നു തര്‍ക്കം ഉണ്ടായത്.

ബിഷപ്പ് ഹൗസില്‍ എത്തിയ വൈദികരെ പൊലീസ് ഗേറ്റ് പൂട്ടി തടയുകയായിരുന്നു. സ്വന്തം വീടിന്റെ വാതില്‍ അടച്ചു വീട്ടിലേക്ക് കയറേണ്ട എന്ന് പറയുന്നത് പോലെയാണ് നടപടിയെന്ന് വൈദികന്‍ സിഐയോട് പറയുകയായിരുന്നു.

എന്നാല്‍ വീട്ടിലെ മൂത്ത മകനാണെങ്കിലും ചട്ടി ചവിട്ടി പൊളിക്കാന്‍ വന്നാല്‍ അച്ഛന്‍ വീട്ടിലേക്ക് കയറേണ്ടെന്നു പറയുമെന്നായിരുന്നു സിഐയുടെ മറുപടി.

ഇന്നലെ വൈകിട്ടായിരുന്നു ബിഷപ്പ് ഫൗസിന് മുന്നില്‍ തര്‍ക്കം നടന്നത്. കുര്‍ബാന ഏകീകരണ തര്‍ക്കം നിലനില്‍ക്കുന്ന എറണാകുളം ബിഷപ്പ് ഹൗസിന് മുന്നിലായിരുന്നു തര്‍ക്കം.

Latest Stories

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍