കേരള സർക്കാരിന് നന്ദി പറഞ്ഞ് നിയുക്ത പൊലീസ് മേധാവി റാവഡ ചന്ദ്രശേഖർ. സംസ്ഥാനത്തെ പൊലീസ് സേനയെ നയിക്കാനുള്ള അവസരത്തിന് നന്ദി പറഞ്ഞ റാവഡ കേരള പൊലീസ് വളരെ മികച്ചതാണെന്നും അഭിപ്രായപ്പെട്ടു.
സാധ്യമായ രീതിയിൽ സംസ്ഥാനത്തെ പൊലീസ് സേനയ്ക്കായി പ്രവർത്തിക്കാൻ ശ്രമിക്കുമെന്നും റാവഡ പറഞ്ഞു. കേരളത്തിന് വേണ്ടി നന്നായി പ്രവർത്തിക്കും. എന്ന് കേരളത്തിലേക്ക് എത്തുമെന്നത് ഇപ്പോൾ തീരുമാനിച്ചിട്ടില്ലെന്നും റാവഡ പറഞ്ഞു. ഇന്ന് രാവിലെയാണ് മന്ത്രിസഭാ യോഗം റാവഡ ചന്ദ്രശേഖറിനെ പൊലീസ് മേധാവിയായി തിരഞ്ഞെടുത്തത്.