പുരാവസ്തു തട്ടിപ്പിലെ കള്ളപ്പണ ഇടപാട്; മോന്‍സന്‍ മാവുങ്കലിനെ ഇ ഡി ചോദ്യം ചെയ്തു

പൂരാവസ്തു തട്ടിപ്പ് കേസിലെ കള്ളപ്പണ ഇടപാട് സംബന്ധിച്ച് പ്രതി മോന്‍സന്‍ മാവുങ്കലിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. വിയ്യൂര്‍ ജയിലിലായിരുന്ന മോന്‍സനെ കഴിഞ്ഞ ദിവസമാണ് ചോദ്യം ചെയ്തത്. ഒന്നര മണിക്കൂറോളം നേരമാണ് ചോദ്യം ചെയ്യല്‍ നടന്നത്. കേസില്‍ അനിത പുല്ലിലിനെയും ചോദ്യം ചെയ്യുമെന്ന് ഇഡി അറിയിച്ചു.

അതേസമയം മോന്‍സന്‍ മാവുങ്കലിനെതിരെ പീഡന പരാതി നല്‍കിയ അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ സംഭവത്തില്‍ പ്രവാസി മലയാളി വനിത അനിത പുല്ലയിലിനെ ചോദ്യം ചെയ്ത് ക്രൈം ബ്രാഞ്ച്. എറണാകുളം ക്രൈം ബ്രാഞ്ച് ഓഫീസില്‍ എത്തിയായിരുന്നു ചോദ്യം ചെയ്യല്‍. പരാതിക്കാരിയുടെ പേര് സമൂഹമാധ്യമങ്ങള്‍ വഴിയും ചാനല്‍ ചര്‍ച്ചകളിലൂടെയും വെളിപ്പെടുത്തിയെന്നാണ് കേസ്. ബലാത്സംഗക്കേസിലെ പരാതിക്കാരിയാണെന്ന് അറിയാതെയാണ് പേര് പറഞ്ഞതെന്നാണ് അനിത പുല്ലയില്‍ പറയുന്നത്. മൊഴി പരിശോധിച്ച ശേഷം തുടര്‍ നടപടിയെടുക്കാനാണ് ക്രൈം ബ്രാഞ്ച് തീരുമാനം. ചോദ്യം ചെയ്ത ശേഷം ഇവരെ വിട്ടയച്ചു.

മോന്‍സണ്‍ മാവുങ്കലിനെതിരെ പീഡനത്തിന് പരാതി നല്‍കിയ യുവതിയുടെ പേരാണ് മോന്‍സണിന്റെ സുഹൃത്തായ അനിത പുല്ലയില്‍ വെളിപ്പെടുത്തിയത്. യുവതിയുടെ ചിത്രങ്ങള്‍ അനിത പുറത്ത് വിട്ടെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്. ഐപിസി 228 എ പ്രകാരമാണ് അനിത പുല്ലയിലിനെതിരെ കേസ് എടുത്തിട്ടുള്ളത്.മോന്‍സണ്‍ തന്നെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കുകയും വൈറ്റമിന്‍ ടാബ്ലെറ്റ് എന്ന പേരില്‍ മരുന്ന് നല്‍കി ഗര്‍ഭച്ഛിദ്രം നടത്തിയെന്നുമായിരുന്നു പരാതി നല്‍കിയ യുവതിയുടെ വെളിപ്പെടുത്തല്‍.

നിരവധി പെണ്‍കുട്ടികള്‍ ചൂഷണത്തിന് ഇരയായിട്ടുണ്ടെന്നും അവരില്‍ പലരും പ്രായപൂര്‍ത്തിയാവാത്തവര്‍ ആണെന്നും യുവതി പറഞ്ഞു. മോന്‍സന്റെ വീട്ടില്‍ സ്റ്റാഫ് ആയിട്ടാണ് താന്‍ ജോലിക്ക് പോയിരുന്നത്. പീഡനത്തിന് ഇരയാക്കിയതിന് പിന്നാലെ മോന്‍സണ്‍ മാവുങ്കല്‍ തന്നെ കൊല്ലുമെന്ന് നിരന്തരമായി ഭീഷണിപ്പെടുത്തിയിരുന്നതായും യുവതി പറഞ്ഞു

Latest Stories

ലൈംഗികാതിക്രമ കേസ്; പിതാവിന്റെ അറസ്റ്റിന് പിന്നാലെ പ്രജ്വൽ രേവണ്ണ ഇന്ന് കീഴടങ്ങിയേക്കുമെന്ന് റിപ്പോർട്ട്

IPL 2024: ധോണി തനിക്ക് അച്ഛനെ പോലെയെന്ന് പതിരണ, ഒപ്പം മുൻ നായകനോട് ഒരു അഭ്യർത്ഥനയും

IPL 2024: 'ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരം ഒഴിവാക്കാന്‍ ഞാന്‍ ആഗ്രഹിച്ചു': മത്സര ശേഷം വലിയ പ്രസ്താവന നടത്തി സിറാജ്

നിവിന്‍ എന്ന പേര് മാറ്റാന്‍ പലരും എന്നോട് ആവശ്യപ്പെട്ടു, സിനിമയില്‍ വരുന്ന എല്ലാവരോടും ഇത് പറയാറുണ്ട്: നിവിന്‍ പോളി

മൂന്നാം ഘട്ട വോട്ടെടുപ്പ് ചൊവ്വാഴ്ച; 94 ലോക്സഭ മണ്ഡലങ്ങളിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

IPL 2024: 'അവന്‍ ജോ റൂട്ടിനെയും സ്റ്റീവ് സ്മിത്തിനെയും പോലെ': ആര്‍സിബി ബാറ്ററെ കുറിച്ച് ഇന്ത്യന്‍ മുന്‍ താരം

കോവിഡ് വാക്‌സിന്‍ എടുത്തതു കൊണ്ടാണ് ഹൃദയാഘാതം വന്നത്, അത് എന്താണ് ശരീരത്തില്‍ ചെയ്തതെന്ന് അറിയില്ല: ശ്രേയസ് തല്‍പഡെ

ഹർദീപ് നിജ്ജാർ കൊലപാതകത്തിലെ ഇന്ത്യക്കാരുടെ അറസ്റ്റ്; പ്രതികരിച്ച് എസ് ജയശങ്കർ

IPL 2024: 'ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഓവര്‍റേറ്റഡ് കളിക്കാരനാണ് അവന്‍': സ്റ്റാര്‍ ബാറ്ററെക്കുറിച്ച് പാര്‍ഥിവ് പട്ടേല്‍

റിലീസ് ചെയ്യാന്‍ തടസങ്ങള്‍? 'ഇന്ത്യന്‍ 2' ഇനിയും വൈകും; ജൂണില്‍ റിലീസ് നടക്കില്ല