മയക്കുമരുന്ന് ഗുളികകളുമായി ലഹരി വിമുക്ത പ്രവര്‍ത്തകന്‍ പിടിയില്‍

ലഹരി വിമുക്ത പ്രവര്‍ത്തകന്‍ ലഹരി ഗുളികകളുമായി പിടിയില്‍. മുവാറ്റുപുഴ സ്വദേശി ശ്യാം(29) ആണ് പിടിയിലായത്. 20 ലഹരി ഗുളികള്‍ ഇയാളില്‍ നിന്ന് കണ്ടെടുത്തു. ലഹരിക്ക് അടിമപെട്ട യുവാക്കളെ ലഹരി വിമുക്ത കേന്ദ്രത്തിലേക്ക് എത്തിച്ചിരുന്നയാളാണ് ശ്യാം.

വാഹന പരിശോധനയ്ക്കിടെയാണ് ഇയാള്‍ പിടിയിലായത്. എക്സൈസ് കണ്ടതോടെ പ്രതി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഇയാളെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിന്റെ ഇടയില്‍ ബൈക്കില്‍ സൂക്ഷിച്ചിരുന്ന ലഹരി ഗുളികള്‍ എറിഞ്ഞു കളഞ്ഞതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു. അവശേഷിക്കുന്ന ഗുളികളാണ് പ്രതിയില്‍ നിന്ന് കണ്ടെടുത്തത്.

വിദ്യാര്‍ത്ഥികള്‍ക്കാണ് ഇയാള്‍ ലഹരി ഗുളിക വില്‍പന നടത്തിയിരുന്നത്. ഇയാള്‍ക്ക് എവിടെ നിന്നാണ് ഗുളികകള്‍ ലഭിച്ചതെന്ന് കണ്ടെത്താന്‍ വിശദമായ അന്വേഷണം നടത്തുമെന്നും എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Latest Stories

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ചികിത്സാ പിഴവ്; അസോസിയേറ്റ് പ്രൊഫസര്‍ക്കെതിരെ പൊലീസ് കേസെടുത്തു

രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ഇടിമിന്നലേറ്റ് 11 മരണം; രണ്ട് പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍

അമീബിക് മസ്തിഷ്‌ക ജ്വരം; നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടികളുടെ പരിശോധനഫലം നെഗറ്റീവ്

വിരലിന് പകരം നാവില്‍ ശസ്ത്രക്രിയ; മെഡിക്കല്‍ കോളേജ് അസോസിയേറ്റ് പ്രൊഫസര്‍ക്ക് സസ്‌പെന്‍ഷന്‍

രാമക്ഷേത്രത്തിന് പിന്നാലെ സീതാ ക്ഷേത്രം; സീതാമഢില്‍ പുതിയ പ്രഖ്യാപനവുമായി അമിത്ഷാ

സീതാമഡിയില്‍ സീതാ ക്ഷേത്രം, ബിഹാര്‍ ജനതയ്ക്ക് ഷായുടെ 'വന്‍ വാഗ്ദാനം'; രാമന് ശേഷം ഇനി സീതാ, അമ്പല വാഗ്ദാനം തന്നെ അമിത് ഷായുടെ രാഷ്ട്രീയം

രാമന് ശേഷം ഇനി സീതാ, അമ്പല വാഗ്ദാനം തന്നെ അമിത് ഷായുടെ രാഷ്ട്രീയം

എറണാകുളത്ത് മഞ്ഞപ്പിത്തം വ്യാപിക്കുന്നു; മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ച് കളക്ടര്‍

ഇന്നത്തെ പിള്ളേർക്ക് ചില ഗ്രൂപ്പുകളുണ്ട്, ആ ഗ്രൂപ്പിൽ മാത്രമേ അവർ സിനിമ ചെയ്യൂ: മണിയൻപിള്ള രാജു

ഗ്യാങ്‌സ്റ്റര്‍ സ്‌ക്വാഡിന് ഒപ്പം..; തലൈവര്‍ക്കൊപ്പം 'കൂലി' തുടങ്ങും മുമ്പ് ശബരിമലയില്‍ ദര്‍ശനം നടത്തി ലോകേഷ് കനകരാജ്