ഞായറാഴ്ചത്തെ ലഹരിവിരുദ്ധ പരിപാടി: എതിര്‍പ്പ് അറിയിച്ച് ക്രൈസ്തവ സംഘടനകള്‍, മാറ്റില്ലെന്ന് സര്‍ക്കാര്‍

ലഹരിവിരുദ്ധ ക്യാംപെയ്ന്‍ ഞായറാഴ്ച തുടങ്ങാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധമറിയിച്ച് ക്രൈസ്തവ സംഘടനകള്‍. പരിപാടിക്ക് പിന്തുണ ആവശ്യപ്പെട്ട് മുഖ്യമന്ത്രി വിളിച്ച ഓണ്‍ലൈന്‍ യോഗത്തിലാണ് ക്രൈസ്തവ സഭാ നേതാക്കള്‍ എതിര്‍പ്പ് അറിയിച്ചത്. മറ്റൊരു ദിവസം പരിപാടി നടത്തണമെന്ന് ക്രൈസ്തവ സഭ നേതാക്കള്‍ ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാര്‍ വഴങ്ങിയില്ല.

ഇക്കാര്യത്തിലെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കുന്നുവെന്ന് പറഞ്ഞ മുഖ്യമന്ത്രി, പക്ഷേ പരിപാടിയില്‍ മാറ്റം വരുത്താന്‍ കഴിയില്ലെന്ന് വ്യക്തമാക്കി. ലഹരിക്കെതിരായ ക്യാംപെയ്ന്‍ പൊതു വികാരമായി കണക്കാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

സര്‍ക്കാര്‍ തീരുമാനത്തില്‍ കെസിബിസി വിയോജിപ്പ് രേഖപ്പെടുത്തി. നാളെ സ്‌കൂളുകള്‍ക്ക് അവധിയായിരിക്കുമെന്ന മുന്‍ തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുന്നതായി കെസിബിസി പ്രതിനിധി യോഗത്തെ അറിയിച്ചു. ഞായറാഴ്ച വിശ്വാസപരമായ ആചാരങ്ങളില്‍ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും പങ്കെടുക്കേണ്ടതുണ്ടെന്നും അതിനാല്‍ സഹകരിക്കാനാവില്ലെന്നും കെസിബിസി പ്രതിനിധി പറഞ്ഞു.

മാര്‍ത്തോമ സഭയും ഞായറാഴ്ച ലഹരി വിരുദ്ധ ക്യാംപെയ്ന്‍ ആചരിക്കുന്നതിനെ എതിര്‍ത്തു. വിശ്വാസികള്‍ ഞായറാഴ്ച വിശുദ്ധ ദിനമായാണ് കണക്കാക്കുന്നത്. ലഹരിവിരുദ്ധ പരിപാടിക്കായി ഞായറാഴ്ച തന്നെ തിരഞ്ഞെടുത്തത് വേദനാജനകമാണെന്ന് അറിയിച്ച് മാര്‍ത്തോമാ സഭ ലഹരി വിമുക്ത ക്യാമ്പയിനെ പിന്തുണയ്ക്കുന്നെന്നും വ്യക്തമാക്കി.

Latest Stories

IND VS ENG: നന്ദി വീണ്ടും വരിക; റണ്ണൗട്ടായ ഗില്ലിനെ പരിഹസിച്ച് ഓവലിലെ ഇംഗ്ലണ്ട് ആരാധകര്‍

IND VS ENG: എന്റെ മകനോട് മോശമായ പ്രവർത്തി കാണിക്കാൻ നിനക്കൊന്നും നാണമില്ലേ: രംഗനാഥന്‍ ഈശ്വരന്‍

ബലാത്സംഗ കേസ്: റാപ്പർ വേടൻ മുൻ‌കൂർ ജാമ്യാപേക്ഷ ഇന്ന് ഹൈകോടതിയിൽ സമർപ്പിക്കും

കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും; ജാമ്യം ലഭിച്ചാൽ ഇന്നുതന്നെ പുറത്തിറങ്ങാൻ കഴിയുമെന്ന് പ്രതീക്ഷ

ഉപകരണങ്ങള്‍ ഇല്ലെന്ന് പറഞ്ഞത് സത്യം, ശസ്ത്രക്രിയ മുടക്കിയെന്നത് കള്ളം, ഇത് പ്രതികാര നടപടി: ഡോ. ഹാരിസ് ചിറയ്ക്കൽ

വിദ്യാർത്ഥികൾക്ക് എച്ച്1എൻ1 രോഗലക്ഷണങ്ങൾ, കുസാറ്റ് ക്യാമ്പസ് താൽക്കാലികമായി അടച്ചു

ഓണക്കാലം കളറാക്കാൻ സപ്ലൈകോ, ഇത്തവണ കിറ്റിലുള്ളത് 15 ഇനങ്ങൾ, ഒപ്പം ഗിഫ്റ്റ് കാർഡുകളും, വിതരണം ഓഗസ്റ്റ് 18 മുതല്‍

IND vs ENG: കാലം പോപ്പിന് ഭാ​ഗ്യം തിരിച്ചു കൊടുത്തു, ഓവലിൽ ക്രിക്കറ്റ് ദൈവങ്ങൾ ഇംഗ്ലണ്ടിനൊപ്പം!

ട്രംപിന്റെ 'ഡെഡ് ഇക്കോണമി' പ്രയോഗത്തെ തള്ളാതെ രാഹുല്‍ ഗാന്ധി; 'ഒരു വാസ്തവം ട്രംപ് തുറന്നുപറഞ്ഞതില്‍ സന്തോഷം, ഈ ആഗോള സത്യത്തെ അംഗീകരിക്കാന്‍ മടിക്കുന്നത് ബിജെപി സര്‍ക്കാര്‍ മാത്രം'

'ഉപ്പും മുളകി'ലെ പടവലം കുട്ടൻപിള്ള; നടൻ കെപിഎസി രാജേന്ദ്രൻ അന്തരിച്ചു